Follow KVARTHA on Google news Follow Us!
ad

മീരാ ജാസ്മിന്‍ വിവാഹിതയാകുന്നു; ആലോചന വന്നത് മാട്രിമോണിയയില്‍ നിന്ന്

മലയാളികളുടെ പ്രിയ നടി മീരാ ജാസ്മിന്‍ വിവാഹിതയാകുന്നു. ദുബൈയില്‍ ബഹുരാഷ്ട്രകമ്പനിയില്‍Kochi, Cinema, Actress, Engineers, Thiruvananthapuram, Flat, Entertainment,
കൊച്ചി: മലയാളികളുടെ പ്രിയ നടി മീരാ ജാസ്മിന്‍ വിവാഹിതയാകുന്നു. ദുബൈയില്‍ ബഹുരാഷ്ട്രകമ്പനിയില്‍ ഐ.ടി എഞ്ചിനീയറായ തിരുവനന്തപുരത്തെ അനില്‍ ജോണ്‍ ടൈറ്റസാണ്  വരന്‍. ഫെബ്രുവരി 12ന് തിരുവനന്തപുരം എല്‍എംഎസ് പള്ളിയില്‍ വെച്ചാണ് വിവാഹം.

മദ്രാസ് ഐഐടിയില്‍ നിന്നു ബിടെക് ബിരുദം നേടിയ അനില്‍ തിരുവനന്തപുരം നന്ദാവനത്തെ ടൈറ്റസ്- സുഗത ദമ്പതികളുടെ മകനാണ്. തിരുവല്ല തഴയില്‍ പുത്തന്‍വീട്ടില്‍ ജോസഫ് ഫിലിപ്പിന്റെയും ഏലിയാമ്മയുടെയും മകളാണു മീര.

മീരയ്ക്കുവേണ്ടി അടുത്തിടെയായി വീട്ടുകാര്‍ വിവാഹാലോചനകള്‍ നടത്തിവരികയായിരുന്നു.
ഇന്റര്‍നെറ്റിലെ മാട്രിമോണി സൈറ്റിലൂടെയാണ് അനിലിന്റെ ആലോചനയെത്തിയത്. തുടര്‍ന്ന് അനിലും വീട്ടുകാരും കൊച്ചിയിലെ ഫ്‌ളാറ്റിലെത്തി മീരയെ പെണ്ണുകണ്ടു. ഇരുവര്‍ക്കും പരസ്പരം ഇഷ്ടമായതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം മീരയുടെ ബന്ധുക്കള്‍ വരന്റെ തിരുവനന്തപുരത്തെ വീട്ടിലെത്തി വിവാഹം ഉറപ്പിക്കുകയായിരുന്നു.

Meera Jasmine Marriage On February 12,Kochi, Cinema, Actress, Engineers, Thiruvananthapuram,സി.എസ്.ഐ. വിഭാഗക്കാരനാണ് അനില്‍. മീര മാര്‍ത്തോമക്കാരിയും. വിവാഹം അധികം ആര്‍ഭാടങ്ങളില്ലാതെ നടത്താനാണ്  തീരുമാനം. സി.എസ്.ഐ മധ്യകേരള മഹായിടവക ബിഷപ്പ് ഡോ. ധര്‍മരാജ് റസാലം മുഖ്യകാര്‍മികത്വം വഹിക്കും. വിവാഹനിശ്ചയച്ചടങ്ങ് പ്രത്യേകമായി നടത്തില്ലെന്ന് ബന്ധുക്കള്‍ പറയുന്നു.  ഇടപ്പഴഞ്ഞി ആര്‍.ഡി. ഓഡിറ്റോറിയത്തിലാണ്  വിവാഹസത്കാരം.

Meera Jasmine Marriage On February 12,Kochi, Cinema, Actress, Engineers, Thiruvananthapuram,വളരെ പെട്ടെന്നാണ് മലയാളത്തിലെ ഒന്നാംനിര നായികമാരുടെ നിരയിലേക്ക്  മീര വളര്‍ന്നത്. തെന്നിന്ത്യയിലെ എല്ലാ ഭാഷകളിലെയും തിരക്കേറിയ താരമായി പിന്നീട് മീര മാറുകയായിരുന്നു. മലയാള സിനിമയിലേക്ക് തിരിച്ചുവരവിനിടെയാണ് മീര വിവാഹിതയാകുന്നത്. 'ലേഡീസ് ആന്‍ഡ് ജന്റില്‍മാന്‍', 'മിസ് ലേഖാ തരൂര്‍ കാണുന്നത്' തുടങ്ങിയ സിനിമകളിലൂടെ മലയാളി പ്രേക്ഷകര്‍ക്കു മുന്നിലേക്ക് വീണ്ടുമെത്തിയ മീര 'ഒന്നും മിണ്ടാതെ', 'ഇതിനുമപ്പുറം' എന്നീ സിനിമകളിലാണ് ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്.

ലോഹിതദാസിന്റെ സൂത്രധാരനിലൂടെ മലയാള സിനിമയിലെത്തിയ മീര മികച്ച നടിക്കുള്ള
സംസ്ഥാന-ദേശീയ അവാര്‍ഡുകള്‍ ഇതിനകം നേടിയിട്ടുണ്ട്. കഴിഞ്ഞ കുറേ കാലമായി  മലയാള സിനിമയില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്നു. സുഗീതിന്റെ സംവിധാനത്തില്‍  ജയറാം നായകനാകുന്ന  ഒന്നും മിണ്ടാതെ എന്ന ചിത്രത്തിലാണ് മീര ഇപ്പോള്‍ അഭിനയിക്കുന്നത്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.

Also Read:
മദ്യപിച്ച് ബൈക്കോടിച്ചതിന് അറസ്റ്റില്‍

Keywords: Meera Jasmine Marriage On February 12,Kochi, Cinema, Actress, Engineers, Thiruvananthapuram, Flat, Entertainment, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.

Post a Comment