Follow KVARTHA on Google news Follow Us!
ad

മന്‍മോഹന്‍ സിങ് രാജിവെക്കുമെന്ന് റിപോര്‍ട്ട്; രാഹുല്‍ പ്രധാനമന്ത്രിയാകും

പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് മന്‍മോഹന്‍ സിംഗ് രാജിവെച്ച് പകരം രാഹുല്‍Prime Minister, New Delhi, Report, Lok Sabha, Election, Congress, Sonia Gandhi, National,
ഡെല്‍ഹി: പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് മന്‍മോഹന്‍ സിംഗ് രാജിവെച്ച് പകരം രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രിയാക്കുമെന്ന് റിപോര്‍ട്ട്. ദേശീയ ദിനപത്രമായ കല്‍ക്കട്ട ടെലഗ്രാഫാണ് വാര്‍ത്ത റിപോര്‍ട്ട് ചെയ്തിരിക്കുന്നത്.  ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് രാഹുലിനെ പ്രധാനമന്ത്രിയാക്കുന്നത് കോണ്‍ഗ്രസിന്റെ വിജയത്തിന്  ഗുണം ചെയ്യുമെന്ന ചിന്തയാണ് ഇത്തരത്തിലുള്ള ഒരു നീക്കത്തിന് പ്രധാനമന്ത്രിയെ പ്രേരിപ്പിച്ചതെന്നും  പത്രം റിപോര്‍ട്ട് ചെയ്യുന്നു.

സാമ്പത്തിക രംഗത്ത് നിരവധി സംഭാവനകള്‍ നല്‍കിയിട്ടുള്ള മന്‍മോഹന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാതെ പ്രധാനമന്ത്രി പദത്തിലെത്താന്‍ ഭാഗ്യം സിദ്ധിച്ച ജനനായകനാണ്. അതുകൊണ്ടുതന്നെ മൂന്നാമതും പ്രധാനമന്ത്രിയാകാന്‍ ഇല്ലെന്ന് ദിവസങ്ങള്‍ക്ക് മുമ്പു തന്നെ മന്‍മോഹന്‍ സിങ് കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയെ അറിയിച്ചിരുന്നു.

അതേസമയം കോണ്‍ഗ്രസിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെ ഇതുവരെ പ്രഖ്യാപിക്കാത്തതില്‍ അനിശ്ചിതത്വം തുടരുന്ന സാഹചര്യത്തിലാണ് പുതിയ വാര്‍ത്തകള്‍ പുറത്തുവന്നിരിക്കുന്നത്. രാഹുലിനെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് മത്സരിപ്പിക്കുമെന്നും റിപോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

ജനുവരി 17ന് ചേരുന്ന എ.ഐ.സി.സി യോഗം രാഹുലിനെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കാനിരിക്കെയാണ് തിരക്കിട്ട് പ്രധാനമന്ത്രിയെ മാറ്റുന്നത്. പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെ എത്രയും വേഗം പ്രഖ്യാപിക്കണമെന്ന് കേന്ദ്ര ധനമന്ത്രി കൂടിയായ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.ചിദംബരം തിങ്കളാഴ്ച  ആവശ്യപ്പെട്ടിരുന്നു.

അതേസമയം  രാജിക്കാര്യം പ്രധാനമന്ത്രിയുടെ ഓഫീസ് തള്ളി. വെള്ളിയാഴ്ച പ്രധാനമന്ത്രി മാധ്യമങ്ങളെ കാണുമെന്നാണ് അദ്ദേഹത്തിന്റെ ഓഫീസില്‍ നിന്നും അറിയാന്‍ കഴിഞ്ഞത്. അന്ന് രാജിപ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന.

ഇക്കഴിഞ്ഞ ഡെല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് കനത്ത പരാജയമാണ് നേടാന്‍ കഴിഞ്ഞത്. അടുത്ത കാലത്തായി അവശ്യ സാധനങ്ങള്‍ക്ക് ദിനം പ്രതി വില കൂട്ടുന്ന നടപടിയാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചിരുന്നത്. ഇത് കോണ്‍ഗ്രസിന്റെ പരാജയത്തിന് ഒരു കാരണമാണെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍.

അതേസമയം സര്‍ക്കാരിന്റെ ജനപ്രീതി ആകെത്തകര്‍ന്ന്, വിശ്വാസ്യത പോലും നഷ്ടമായിരിക്കുന്ന അവസരത്തില്‍  രാഹുലിനെ പകരം പ്രധാനമന്ത്രിയാക്കുന്നത് ദോഷകരമാകുമെന്നുള്ള അഭിപ്രായവും ഒരുവിഭാഗം പാര്‍ട്ടി പ്രവര്‍ത്തകരുടെ ഇടയിലുണ്ട്. അതുകൊണ്ടുതന്നെ  തല്‍കാലം പ്രധാനമന്ത്രി രാജി വെക്കേണ്ടതില്ലെന്നും  പൊതു തെരഞ്ഞെടുപ്പിനെ നേരിട്ട് വിജയത്തിലെത്തുന്ന രാഹുല്‍ പ്രധാനമന്ത്രിയായാല്‍ മതിയെന്നുമാണ് അവര്‍ അഭിപ്രായപ്പെടുന്നത്.

Manmohan’s will-he moment - Could resign to make way for Rahul Gandhi, Prime Minister, New Delhi,

മാത്രമല്ല രാഹുലിനെ പകരം പ്രധാനമന്ത്രിയാക്കുന്നത്  മന്‍മോഹന്‍ തികഞ്ഞ
പരാജയമായിരുന്നുവെന്ന് സമ്മതിക്കുന്നതിന് തുല്യമാണെന്നും അവര്‍ പറയുന്നു. എന്നാല്‍ പകരം പ്രധാനമന്ത്രിയായി വിശ്വാസം ആര്‍ജിച്ച് തെരഞ്ഞെടുപ്പിനെ നേരിടുന്നതാണ് നല്ലതെന്ന വാദമാണ് മറ്റൊരു വിഭാഗത്തിന്റേത്.

ഭരിച്ച് മുന്‍പരിചയമില്ലെന്ന വാദത്തിന്റെ കൂമ്പ് അങ്ങനെ ഒടിക്കാമെന്നും അവര്‍ പറയുന്നു.  മാത്രമല്ല എത്ര കടുത്ത ദൗത്യവും ഏറ്റെടുക്കാന്‍ മടിയില്ലാത്തയാളാണ്  രാഹുല്‍ എന്ന തോന്നല്‍ ജനങ്ങള്‍ക്കിടയില്‍ ഉണ്ടാക്കുമെന്നും അവര്‍ വിശദീകരിക്കുന്നു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.

Also Read:
മണലിന്റേയും ധാതുക്കളുടേയും ഖനനം നിര്‍ത്തിവെക്കാന്‍ ഉത്തരവിട്ടു

Keywords: Manmohan’s will-he moment - Could resign to make way for Rahul Gandhi, Prime Minister, New Delhi, Report, Lok Sabha, Election, Congress, Sonia Gandhi, National, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.

Post a Comment