Follow KVARTHA on Google news Follow Us!
ad

പത്മ അവാര്‍ഡു നിര്‍ണ്ണയത്തിലെ അപാകതയ്‌ക്കെതിരെയുള്ളഒറ്റയാള്‍ പോരാട്ടത്തിന് 9 വയസ്

ദേശീയ ബഹുമതികളായ പത്മ അവാര്‍ഡ് നിര്‍ണയത്തിലെ അപാകതകള്‍ക്കെതിരെ Thiruvananthapuram, Award, President, Kerala, Patmashree, Ebi J Jose, Malayalam News, National News, Kerala News,
രാഷ്ട്രപതിക്ക് പരാതി വീണ്ടും നല്‍കി

തിരുവനന്തപുരം: ദേശീയ ബഹുമതികളായ പത്മ അവാര്‍ഡ് നിര്‍ണയത്തിലെ അപാകതകള്‍ക്കെതിരെ പാലായിലെ മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എബി ജെ. ജോസ് നടത്തുന്ന ഒറ്റയാള്‍ പോരാട്ടം ഒമ്പത് വര്‍ഷം പിന്നിട്ടു. പത്മ ബഹുമതികള്‍ അനര്‍ഹര്‍ കരസ്ഥമാക്കുന്നത് ഒമ്പത് വര്‍ഷം മുമ്പ് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് എബിയുടെ പോരാട്ടം ആരംഭിക്കുന്നത്.

1954 മുതല്‍ പത്മ അവാര്‍ഡുകള്‍ നേടിയവരുടെ ലിസ്റ്റ് കണ്ടെത്തി പരിശോധിച്ചപ്പോള്‍ ഒട്ടേറെ അപാകതകള്‍ കണ്ടെത്തി. രാജ്യം നല്‍കുന്ന ബഹുമതികള്‍ വരുംതലമുറകള്‍ക്ക് മാതൃകയാകേണ്ടതാണെന്നിരിക്കെയാണ് നിരവധി അനര്‍ഹര്‍ ലിസ്റ്റില്‍ ഇടംകണ്ടെത്തുന്നതെന്നു എബി ചൂണ്ടിക്കാട്ടി. പത്മാപുരസ്‌കാരങ്ങള്‍ നിര്‍ണയിക്കുന്ന ആഭ്യന്തരമന്ത്രാലയത്തിലെ മുന്‍ സെക്രട്ടറി എന്‍.എന്‍. വോറ, മുന്‍ ക്യാബിനറ്റ് സെക്രട്ടറി നരേഷ് ചന്ദ്ര തുടങ്ങിയവരും അനര്‍ഹമായി ഈ ബഹുമതി കരസ്ഥമാക്കിയവരില്‍ ഉള്‍പെട്ടിട്ടുണ്ട്.

Thiruvananthapuram, Award, President, Kerala, Patmashree, Ebi J Jose, Malayalam News, National News, Kerala News
രാഷ്ട്രപതിക്ക് അയച്ച നിവേദനം
ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടി 2007ല്‍ രാഷ്ട്രപതി പ്രതിഭാ പാട്ടീലിനു തിരുവനന്തപുരത്ത് വച്ചു നേരിട്ടു നിവേദനം നല്‍കി. ദേശീയതലത്തിലെ സിനിമാ - കായികരംഗത്തെ മികവിന്റെ മാത്രം അടിസ്ഥാനത്തില്‍ പത്മ പുരസ്‌കാരങ്ങള്‍ നല്‍കുന്നത് അനുചിതമാണെന്നും നിവേദനം ചൂണ്ടിക്കാട്ടിയിരുന്നു. സാഹിത്യ രംഗത്ത് ജ്ഞാനപീഠം, കലാരംഗത്ത് സംഗീത നാടക അക്കാദമി അവാര്‍ഡ്, സിനിമാ രംഗത്ത് ദാദാസാഹിബ് ഫാല്‍ക്കെ അവാര്‍ഡ്, ദേശീയ - സംസ്ഥാന സിനിമാ അവാര്‍ഡുകള്‍, കായികരംഗത്ത് രാജീവ്ഗാന്ധി ഖേല്‍രത്‌ന, അര്‍ജുന അവാര്‍ഡ്, ദ്രോണാചാര്യ അവാര്‍ഡ് മുതലായവ വര്‍ഷംതോറും നല്‍കുമ്പോള്‍ പത്മ അവാര്‍ഡുകള്‍ ഇക്കൂട്ടരെ പരിഗണിക്കുന്നതില്‍ അര്‍ത്ഥമില്ലെന്നും നിവേദനത്തില്‍ പറഞ്ഞിട്ടുണ്ട്.

എന്നാല്‍ അന്തര്‍ദേശീയ തലത്തില്‍ അസാധാരണ മികവ് പുലര്‍ത്തുന്നവരെ മാത്രം പരിഗണിച്ചാല്‍ അവാര്‍ഡിന്റെ തിളക്കം വര്‍ദ്ധിക്കുമെന്നും എബി ചൂണ്ടിക്കാട്ടി. അവാര്‍ഡു ജേതാവിന്റെ പേരുകള്‍ക്കൊപ്പം പത്മ എന്നുള്ളത് ഒരിടത്തും ചേര്‍ക്കരുതെന്നു നിബന്ധനയുണ്ടെങ്കിലും അതൊന്നും പാലിക്കുന്നില്ലെന്നും എബി പരാതിപ്പെട്ടു.

പത്മ അവാര്‍ഡ് നിര്‍ണയത്തിലെ അപാകതകള്‍ക്കെതിരെ എബി ഭീമ നിവേദനവും തയ്യാറാക്കി. വിശദമായ പരാതി രാഷ്ട്രപതിക്ക് വീണ്ടും നല്‍കി. അനര്‍ഹര്‍ക്കൊപ്പം അവാര്‍ഡ് വേണ്ടെന്നു നിലപാടു സ്വീകരിച്ച ഡോ. സുകുമാര്‍ അഴീക്കോടാണ് ഭീമ നിവേദനത്തില്‍ ആദ്യം ഒപ്പുവച്ചിട്ടുള്ളത്.

പത്മ അവാര്‍ഡ് നിര്‍ണ്ണയത്തിലെ അപാകതകള്‍ പൊതുജനങ്ങളെ അറിയിക്കാന്‍ http://www.padmaawardees.blogspot.com എന്ന സൈറ്റും എബി ആരംഭിച്ചിട്ടുണ്ട്. ഇതില്‍ 1954മുതല്‍ പത്മ പുരസ്‌കാരങ്ങള്‍ നേടിയവരുടെ ലിസ്റ്റും ഉള്‍പെടുത്തിയിട്ടുണ്ട്. കേന്ദ്രസര്‍ക്കാര്‍ അനര്‍ഹരെ ഉള്‍പെടുത്തി പത്മ അവാര്‍ഡ് നിര്‍ണയിച്ചാല്‍ കോടതിയെ സമീപിക്കാനുള്ള തയ്യാറെടുപ്പിലാണ് എബിയുടെ നേതൃത്വത്തിലുള്ള മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.

Keywords: Thiruvananthapuram, Award, President, Kerala, Patmashree, Ebi J Jose, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.

Post a Comment