Follow KVARTHA on Google news Follow Us!
ad

ദേവയാനിയുടെ അറസ്റ്റ്: അന്വേഷണത്തിന് പ്രത്യേക സമിതിയെ നിയമിക്കുമെന്ന് യു.എസ്

അമേരിക്കയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിലെ ഡപ്യൂട്ടി കോണ്‍സല്‍ ജനറല്‍ ദേവയാനി Washington, America, Cheating, Salary, Jail, World,
വാഷിങ്ടണ്‍: അമേരിക്കയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിലെ ഡപ്യൂട്ടി കോണ്‍സല്‍ ജനറല്‍ ദേവയാനി ഖൊബ്രഗഡെയെ വിസാ തട്ടിപ്പു കേസില്‍ അറസ്റ്റ് ചെയ്ത നടപടി പുനഃപരിശോധിക്കാനായി  പ്രത്യേകസമിതിയെ നിയോഗിക്കുമെന്നു യു.എസ് അറിയിച്ചു.

ദേവയാനിയെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ വീഴ്ച സംഭവിച്ചിട്ടോ എന്നും നിയമപരമായ തെറ്റു പറ്റിയിട്ടുണ്ടോ എന്നും പ്രത്യേകം അന്വേഷിച്ച് എത്രയും പെട്ടെന്ന് പരിഹാര നടപടി സ്വീകരിക്കാനാണ് യു.എസിന്റെ ശ്രമം. അതേസമയം ദേവയാനിയെ അറസ്റ്റ് ചെയ്ത സംഭവത്തില്‍  ഇരു രാജ്യങ്ങളുടെയും നയതന്ത്രബന്ധത്തില്‍ വിള്ളല്‍ വീഴാത്ത വിധം പ്രശ്‌നം പരിഹരിക്കാനുള്ള ശ്രമമാണ്  ഉണ്ടാകുന്നതെന്നും യു.എസ് അറിയിച്ചു.

 Devyani Khobragade row: US initiates inter-agency review, Washington, America, Cheating, Salary, ദേവയാനി ഖൊബ്രഗഡെയ്‌ക്കെതിരായ കേസ് നിരുപാധികം ഉപേക്ഷിക്കണമെന്നും യുഎസ് മാപ്പു പറയണമെന്നും ഇന്ത്യ നേരത്തെ ആവശ്യപ്പെട്ടിരുന്നു. ദേവയാനിയുടെ കുട്ടിയെ നോക്കാനായി നിയമിച്ച ഇന്ത്യക്കാരിയായ വീട്ടുജോലിക്കാരി സംഗീത റിച്ചാര്‍ഡ് ഉയര്‍ത്തിയ ആരോപണങ്ങളെ തുടര്‍ന്നാണ് ദേവയാനിയെ അറസ്റ്റ് ചെയ്യാന്‍ യു.എസ് അധികൃതര്‍ തയ്യാറായത്. സംഗീതയ്ക്ക് നല്‍കിയിരുന്ന ശമ്പളവും സേവന വ്യവസ്ഥകളും സംബന്ധിച്ചുള്ള വിവരങ്ങളില്‍ കൃത്രിമം കാണിച്ചതായാണ് ദേവയാനിക്കെതിരെയുള്ള ആരോപണം.

എന്നാല്‍ നയതന്ത്ര പരിരക്ഷയുള്ള ദേവയാനിയെ അറസ്റ്റ് ചെയ്ത യു.എസ് നടപടിക്കെതിരെ
ഇന്ത്യ കടുത്ത അമര്‍ഷം രേഖപ്പെടുത്തിയിരുന്നു. നേരത്തെ ജയിലില്‍ വെച്ച് ദേവയാനിയെ ഉദ്യോഗസ്ഥര്‍ വസ്ത്രങ്ങള്‍ അഴിച്ചുവെച്ച് പരിശോധന നടത്തിയ സംഭവം വിവാദമായിരുന്നു.

മാത്രമല്ല, ദേവയാനിയെ ജയിലില്‍ പാര്‍പ്പിച്ചത് ലഹരി മരുന്നുകള്‍ കടത്തി അറസ്റ്റ് ചെയ്തവരുടേയും വേശ്യാവൃത്തി ചെയ്തതിന് അറസ്റ്റിലായവരോടുമൊപ്പമായിരുന്നു. ഇക്കാര്യങ്ങളില്‍ കടുത്ത എതിര്‍പ്പ് അറിയിച്ച ഇന്ത്യ യു.എസുമായുള്ള നയതന്ത്ര ബന്ധത്തില്‍ കാര്യമായ വിള്ളലുകള്‍ ഉണ്ടാക്കാന്‍ സംഭവം ഇടയാക്കുമെന്നുള്ള മുന്നറിയിപ്പും നല്‍കിയിരുന്നു. ഇതാണ് യു.എസിനെ നിലപാട് മാറ്റാന്‍ പ്രേരിപ്പിച്ചതെന്നാണ് കരുതുന്നത്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.

Also Read:
ലോക്‌സഭാ തിരഞ്ഞെടുപ്പ്: കോണ്‍ഗ്രസ് ബൂത്ത് കമ്മിറ്റികളുടെ രൂപീകരണം ജനുവരി 31നകം


Keywords: Devyani Khobragade row: US initiates inter-agency review, Washington, America, Cheating, Salary, Jail, World, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.

Post a Comment