Follow KVARTHA on Google news Follow Us!
ad

കേജരിവാളിന് പനി; സൗജന്യ വെള്ളം ഇനിയും വൈകും

ന്യൂഡല്‍ഹി: പുതുതായി ചുമതലയേറ്റ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ രോഗബാധിതനായതോടെ സൗജന്യ വെള്ളത്തിനായി ഇനിയും കാത്തിരിക്കേണ്ട അവസ്ഥയിലാണ് ഡല്‍ഹി നിവാസികള്‍. Arvind Kejriwal, Delhi, Aam Aadmi Party
ന്യൂഡല്‍ഹി: പുതുതായി ചുമതലയേറ്റ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ രോഗബാധിതനായതോടെ സൗജന്യ വെള്ളത്തിനായി ഇനിയും കാത്തിരിക്കേണ്ട അവസ്ഥയിലാണ് ഡല്‍ഹി നിവാസികള്‍. ഇന്ന് (തിങ്കളാഴ്ച) ഓഫീസിലെത്താന്‍ കഴിയാത്തതിനാല്‍ സൗജന്യ ജല പദ്ധതിയുടെ പ്രഖ്യാപനം വൈകുമെന്ന് സോഷ്യല്‍ മീഡിയയിലൂടെയാണ് കേജരിവാള്‍ ജനങ്ങളെ അറിയിച്ചത്.

Arvind Kejriwal, Delhi, Aam Aadmi Partyഇന്ന് ഓഫീസിലെത്തേണ്ടത് വളരെ പ്രാധാന്യമര്‍ഹിക്കുന്നതായിരുന്നു. ജല പ്രഖ്യാപനം ഇന്ന് നടത്താനാണ് ഞങ്ങള്‍ പദ്ധതിയിട്ടിരുന്നത്. എന്നാല്‍ ഈ സമയത്ത് തന്നെ രോഗം പിടികൂടി കേജരിവാളിന്റെ ട്വീറ്റ് ഇങ്ങനെയായിരുന്നു.

തനിക്ക് 102 ഡിഗ്രി പനിയുണ്ടെന്നും വയറിളക്കമുണ്ടെന്നും കേജരിവാള്‍ ട്വിറ്ററിലൂടെ അറിയിച്ചിട്ടുണ്ട്. പൂര്‍ണ വിശ്രമമാണ് കേജരിവാളിന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. രക്തത്തിന്റെ സാമ്പിളുകളും പരിശോധനയ്ക്കായി എടുത്തിട്ടുണ്ട്.

ഓഫീസിലെത്തണമെന്ന് കേജരിവാള്‍ നിര്‍ബന്ധം പിടിച്ചെങ്കിലും പുറത്തുപോകരുതെന്ന് കര്‍ശന നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണെന്നും ഡോക്ടര്‍ ബിപിന്‍ മിത്തല്‍ അറിയിച്ചു.

SUMMARY: New Delhi: Delhi Chief Minister Arvind Kejriwal on Monday fall sick and expresed his unhappiness over not being able to attend the office and announce the big decision of providing free water to the Delhiites.

Keywords: Arvind Kejriwal, Delhi, Aam Aadmi Party


Post a Comment