Follow KVARTHA on Google news Follow Us!
ad

ലോക്‌സഭാ സീറ്റുകള്‍ ഇടതുമുന്നണി തൂത്തുവാരിയാല്‍ മുഖ്യമന്ത്രിക്ക് തുടരാനാകില്ലെന്നു സിപിഎം

സോളാര്‍ പ്രശ്‌നത്തില്‍ ജനം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ വിശ്വസിച്ചില്ലെന്നും അവസരംThiruvananthapuram, Chief Minister, Congress, Secretariat, Corruption, Kerala,
തിരുവനന്തപുരം: സോളാര്‍ പ്രശ്‌നത്തില്‍ ജനം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ വിശ്വസിച്ചില്ലെന്നും അവസരം കിട്ടിയപ്പോള്‍ അവര്‍ തൂത്തെറിഞ്ഞു എന്നും വരുത്താന്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിനെ സിപിഎം മികച്ച അവസരമാക്കും. ക്ലിഫ് ഹൗസ് ഉപരോധവും കരിങ്കൊടി കാണിക്കലും ബഹിഷ്‌കരണവും ഉള്‍പ്പെടെ മുഖ്യമന്ത്രിക്കെതിരായ ഇടതുമുന്നണിയുടെ മുഴുവന്‍ സമരങ്ങളും നിര്‍ത്തിവെച്ചതില്‍ സിപിഎമ്മിനു കൃത്യമായ അജണ്ട.

തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനു മികച്ച ഫലം ഉണ്ടാക്കാന്‍ സാധിച്ചില്ലെങ്കില്‍ അത് സംസ്ഥാന സര്‍ക്കാരില്‍ നേതൃമാറ്റത്തിന് ഇടയാക്കുമെന്നും ഉമ്മന്‍ ചാണ്ടിക്ക് മുഖ്യമന്ത്രി സ്ഥാനത്ത് പിടിച്ചു നില്‍ക്കാന്‍ കഴിയില്ലെന്നുമാണ് സിപിഎം കണക്കുകൂട്ടുന്നത്. അത് ഇടതുമുന്നണി ഘടക കക്ഷികളെക്കൂടി ബോധ്യപ്പെടുത്താന്‍ സാധിച്ചതോടെയാണ് അപ്രതീക്ഷിതമായി സമരങ്ങള്‍ നിര്‍ത്തിവെച്ച് ഇടതുമുന്നണി കേരള രാഷ്ട്രീയത്തെ ഞെട്ടിച്ചത്.

സെക്രട്ടേറിയറ്റിനു മുന്നില്‍ രാപ്പകല്‍ സമരം, അനിശ്ചിതകാല സെക്രട്ടേറിയറ്റ് ഉപരോധം എന്നിവ നടത്തിയതിനു തുടര്‍ച്ചയായി ക്ലിഫ് ഹൗസ് സമരവും നടത്തിയതോടെ സോളാര്‍ പ്രശ്‌നത്തില്‍ സര്‍ക്കാരിനെ പൊതുവേയും മുഖ്യമന്ത്രിയെ പ്രത്യേകിച്ചും പ്രതിക്കൂട്ടിലാക്കാന്‍ സാധിച്ചു എന്നാണ് സിപിഎം നേതൃത്വം വിലയിരുത്തുന്നത്.

സെക്രട്ടേറിയറ്റ് ഉപരോധം രണ്ടാം ദിവസം ഉച്ചയ്ക്കു പിന്‍വലിക്കേണ്ടി വന്നെങ്കിലും പ്രധാന ആവശ്യമായി ഉന്നയിച്ചിരുന്നത് സോളാര്‍ അഴിമതിയെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കണം എന്നതാണ്. അത് സാധിച്ച ശേഷമാണ് ഉപരോധം പിന്‍വലിച്ചതെന്ന് ആശ്വസിക്കാനാണ് സിപിഎം ശ്രമിക്കുന്നത്.

 മുഖ്യമന്ത്രി രാജിവെച്ച് ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും മുഖ്യമന്ത്രിയുടെ ഓഫീസിനെക്കൂടി അന്വേഷണ പരിധിയില്‍ കൊണ്ടുവരണം എന്നും ആവശ്യപ്പെട്ടിരുന്നത് സൗകര്യപൂര്‍വം മറന്നാണ് ഈ നിലപാട് എന്ന് സിപിഐയും മറ്റും മുറുമുറുത്തെങ്കിലും അത് സിപിഎം കാര്യമായി എടുത്തിട്ടില്ല.

ജനുവരി മൂന്നിനു നിയമസഭാ സമ്മേളനം തുടങ്ങാനിരിക്കെ മുഖ്യമന്ത്രിയെ നിയമസഭയില്‍ വളഞ്ഞിട്ട് ആക്രമിക്കാന്‍ കോണ്‍ഗ്രസിലെ ഐ ഗ്രൂപ്പിന്റെ അപ്രഖ്യാപിത പിന്തുണ കൂടി സിപിഎം നേരത്തേ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുമ്പായി നടക്കുന്ന സഭയുടെ ബജറ്റ് സമ്മേളനത്തില്‍ കോണ്‍ഗ്രസ് ഒറ്റക്കെട്ടായിരിക്കും എന്ന സൂചനയാണ് ഇപ്പോള്‍ ലഭിക്കുന്നത്.

 CPM: OC Can't Continue After LS Election, Thiruvananthapuram, Chief Minister, Congress, Secretariat,പിന്നെ പ്രതിപക്ഷത്തിന് ആകെക്കൂടി പ്രതീക്ഷിക്കാവുന്നത് ഗവണ്‍മെന്റ് ചീഫ് വിപ്പ് പി.സി.ജോര്‍ജിന്റെ ചില പരസ്യ വിമര്‍ശനങ്ങളാണ്. എന്നാല്‍ ജോര്‍ജിനെ ഏറ്റെടുത്ത് സര്‍ക്കാരിനെയും ഭരണ മുന്നണിയെയും ആക്രമിക്കുന്നത് നാണക്കേടാകും എന്നാണ് സിപിഎം നിലപാട്.

 വി എസ് അച്യുതാനന്ദന്റെ ഒപ്പം നിന്ന് സിപിഎമ്മിലെ പിണറായി പക്ഷത്തിന്റെ ശത്രുവായി മാറുകയും അങ്ങനെ ഇടതുമുന്നണിയില്‍ നിന്ന് പുറത്തുപോകേണ്ടി വരികയും ചെയ്ത ജോര്‍ജ് ഇപ്പോള്‍ വി എസിനും അഭിമതനല്ല താനും.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ശക്തമായ മത്സരം കാഴ്ചവച്ച് 2004ലേതിനു സമാനമായ ഉജ്ജ്വല വിജയം നേടാന്‍ കഴിഞ്ഞാല്‍ ഉമ്മന്‍ ചാണ്ടിക്കും സിപിഎം വിമര്‍ശകര്‍ക്കും നല്‍കാന്‍ കഴിയുന്ന ഏറ്റവും നല്ല മറുപടി അതുതന്നെയായിരിക്കും എന്ന തീരുമാനത്തിലേക്ക് എത്തിയതിന്റെ തുടര്‍ച്ചയാണ് സമരങ്ങള്‍ അവസാനിപ്പിക്കല്‍.

തെരഞ്ഞെടുപ്പിന് എപ്പോഴും മുന്‍കൂട്ടി ഒരുങ്ങുകയും സ്ഥാനാര്‍ത്ഥികളെ നേരത്തേ തന്നെ പ്രഖ്യാപിച്ച് രംഗത്തിറങ്ങുകയും ചെയ്യുന്ന ഇടതുമുന്നണി തര്‍ക്കങ്ങളില്ലാതെ അത് ഇത്തവണയും നിര്‍വഹിക്കാനുള്ള തയ്യാറെടുപ്പിലാണ്. കൊല്ലം സീറ്റ് ആര്‍എസ്പി സിപിഎമ്മില്‍ നിന്നു തിരിച്ചു ചോദിക്കുന്നുണ്ടെങ്കിലും അത് ചര്‍ച്ച ചെയ്തു പരിഹരിക്കാമെന്നും മികച്ച വിജയം നേടാമെന്നുമാണ് സിപിഎമ്മിന്റെ  പ്രതീക്ഷ.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.

Also Read:
നഗരസഭാ വനിതാ ഭവന്‍ എ.സി ഓഡിറ്റോറിയം ഉദ്ഘാടനം ചെയ്തു

Keywords: CPM: OC Can't Continue After LS Election, Thiruvananthapuram, Chief Minister, Congress, Secretariat, Corruption, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Post a Comment