Follow KVARTHA on Google news Follow Us!
ad

കെജ്‌രിവാളിനു മുദ്രാവാക്യം വിളിച്ച പോലീസുകാരനെ സസ്‌പെന്‍ഡ് ചെയ്തു

നിയുക്ത മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ സത്യപ്രതിജ്ഞാ ചടങ്ങിനിടെ New Delhi, Police, Suspension, Corruption, National,
ഡെല്‍ഹി: നിയുക്ത മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ സത്യപ്രതിജ്ഞാ ചടങ്ങിനിടെ ആം ആദ്മി പാര്‍ട്ടിക്ക് അനുകൂലമായി മുദ്രാവാക്യം വിളിച്ച ഡെല്‍ഹി പോലീസ് കോണ്‍സ്റ്റബിള്‍ രാജേഷ് കുമാറിനെ സസ്‌പെന്‍ഡ് ചെയ്തു. ഡെല്‍ഹി സായുധ പോലീസിന്റെ നാലാം ബറ്റാലിയനിലെ കോണ്‍സ്റ്റബിളാണ്  രാജേഷ്.

 സത്യപ്രതിജ്ഞാ ചടങ്ങു നടന്ന രാംലീല മൈതാനത്തില്‍ തടിച്ചുകൂടിയിരുന്ന ജനക്കൂട്ടത്തെ നിയന്ത്രിക്കുന്ന ചുമതല രാജേഷിനായിരുന്നു. ഉത്തരവാദപ്പെട്ട ചുമതല വഹിക്കുന്നതിനിടയില്‍  അച്ചടക്ക ലംഘനം നടത്തിയതിന് വകുപ്പുതല അന്വേഷണം നടത്തിയ ശേഷമാണ് നടപടിയെന്ന്  ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

സത്യപ്രതിജ്ഞാ ചടങ്ങിനിടയില്‍ ജനക്കൂട്ടത്തിന്റെ ആവേശത്തില്‍ മതിമറന്ന രാജേഷ് കെജ്‌രിവാള്‍ പ്രസംഗിക്കാന്‍ തുടങ്ങിയപ്പോള്‍ ബാരിക്കേഡിനു മുകളില്‍ കയറിനിന്ന് തൊപ്പി അന്തരീക്ഷത്തിലേക്ക് വലിച്ചെറിയുകയും കെജ്‌രിവാളിനും ആം ആദ്മി പാര്‍ട്ടിക്കും അനുകൂലമായി മുദ്രാവാക്യം വിളിക്കുകയും ചെയ്തു.

New Delhi, Police, Suspension, Corruption, National, Kerala, Malayalam News, National News, Kerala Newsഇത് ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് നടപടി.  ഡെല്‍ഹി പോലീസ് അഴിമതിയില്‍ മുങ്ങിയിരിക്കയാണെന്നും കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും രാജേഷ് വിളിച്ചു പറയുന്നുണ്ടായിരുന്നു.

അതേസമയം യൂണിഫോമിട്ട് ഇത്തരം പ്രകടനം നടത്തിയത് ഗുരുതരമായ
അച്ചടക്ക ലംഘനമാണെന്നാണ്  മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ സംഭവത്തെ കുറിച്ച് പ്രതികരിച്ചത്. മാത്രമല്ല, അഭിപ്രായ പ്രകടനം നടത്തണമെങ്കില്‍ അത് സ്വകാര്യമായി നടത്താമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.

Also Read:
ദുബൈയില്‍ നിന്നു അനധികൃതമായി കടത്തിയ 10 ലക്ഷം രൂപയുമായി യുവാവ് അറസ്റ്റില്‍

Keywords: New Delhi, Police, Suspension, Corruption, National, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.

Post a Comment