Follow KVARTHA on Google news Follow Us!
ad

സൗജന്യ വെള്ളം: ആം ആദ്മി സര്‍ക്കാരിന്റെ തീരുമാനത്തെ ചോദ്യം ചെയ്ത് കോണ്‍ഗ്രസും ബിജെപിയും

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ജനങ്ങള്‍ക്ക് സൗജന്യമായി 700 ലിറ്റര്‍ വെള്ളം നല്‍കാനുള്ള ആം ആദ്മി സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ ബിജെപിയും കോണ്‍ഗ്രസും രംഗത്തെത്തി. Congress, BJP, AAP, free water supply, Delhi Jal Board, Aam Aadmi Party, Sandeep Dikshit
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ജനങ്ങള്‍ക്ക് സൗജന്യമായി 700 ലിറ്റര്‍ വെള്ളം നല്‍കാനുള്ള ആം ആദ്മി സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ ബിജെപിയും കോണ്‍ഗ്രസും രംഗത്തെത്തി. ഇതിന് വേണ്ടിവരുന്ന ചിലവ് എത്രകാലം വരെ ജലവകുപ്പിനും സര്‍ക്കാരിനും താങ്ങാന്‍ കഴിയുമെന്ന് കോണ്‍ഗ്രസ് എം.പി സന്ദീപ് ദീക്ഷിത് ചോദിച്ചു. നിലവില്‍ ജലത്തിന് സബ്‌സിഡി ഉണ്ടായിരുന്നുവെന്നും ആം ആദ്മി സര്‍ക്കാര്‍ അതില്‍ ചില മാറ്റങ്ങള്‍ മാത്രമാണ് വരുത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Congress, BJP, AAP, free water supply, Delhi Jal Board, Aam Aadmi Party, Sandeep Dikshit
ദീക്ഷിതിനെകൂടാതെ മറ്റൊരു കോണ്‍ഗ്രസ് നേതാവ് മതീന്‍ അഹമ്മദും സര്‍ക്കാര്‍ തീരുമാനത്തിനെതിരെ രംഗത്തെത്തി. ഡല്‍ഹിയിലെ പകുതി ജനങ്ങള്‍ക്കും വാട്ടര്‍ മീറ്ററില്ലെന്നും അതില്‍ പകുതിപേര്‍ക്ക് വെള്ളം ലഭിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഇത് സംബന്ധിച്ച് എ.എ.പി എന്ത് തീരുമാനമാണ് കൈക്കൊള്ളുന്നതെന്നും അദ്ദേഹം ചോദിച്ചു.
ഡല്‍ഹിയിലെ 11 ലക്ഷം ജനങ്ങള്‍ക്ക് വെള്ളം ലഭിക്കുന്നില്ലെന്നും അവരുടെ കാര്യത്തില്‍ എന്താണ് തീരുമാനമെന്നും ബിജെപി നേതാവ് വീജേന്ദര്‍ ഗുപ്ത ചോദിച്ചു.
കേജരിവാളിന്റെ പ്രഖ്യാപനമുണ്ടായതിന് മിനിട്ടുകള്‍ക്ക് ശേഷമാണ് ഇരു പാര്‍ട്ടികളും വിയോജിപ്പുമായി രംഗത്തെത്തിയത്.
SUMMARY: New Delhi: Minutes after the Aam Aadmi Party (AAP) government announced the supply of 700 litres of free water to every household in Delhi, Congress and BJP sought to play it down on Monday by questioning how long can the Delhi Jal Board and the state government bear the expense of dong so.
Keywords: Congress, BJP, AAP, free water supply, Delhi Jal Board, Aam Aadmi Party, Sandeep Dikshit

Post a Comment