Follow KVARTHA on Google news Follow Us!
ad

ഡല്‍ഹിക്കാര്‍ക്ക് കേജരിവാളിന്റെ പുതുവര്‍ഷ സമ്മാനം; വൈദ്യുത നിരക്ക് പകുതിയാക്കി കുറച്ചു

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ജനങ്ങള്‍ക്ക് പുതുതായി അധികാരമേറ്റ മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന്റെ പുതുവര്‍ഷ സമ്മാനം. Arvind Kejriwal, Aam Aadmi Party, AAP, Discoms, Delhi Power Tarrif, Delhi Power Companies, CAG Audit
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ജനങ്ങള്‍ക്ക് പുതുതായി അധികാരമേറ്റ മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന്റെ പുതുവര്‍ഷ സമ്മാനം. 400 യൂണിറ്റ് വരെയുള്ള ഉപഭോഗത്തിന് 50 ശതമാനം നിരക്ക് കുറയ്ക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. ഡല്‍ഹി സെക്രട്ടേറിയേറ്റില്‍ മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭ യോഗത്തിലാണ് തീരുമാനം. 28 ലക്ഷം ഉപഭോക്താക്കള്‍ക്ക് നിരക്ക് കുറച്ചതിന്റെ പ്രയോജനം ലഭിക്കും. ഈ തീരുമാനം വഴി 61 കോടി രൂപയുടെ അധിക ബാധ്യതയാണ് സര്‍ക്കാരിനുണ്ടാവുക.
Arvind Kejriwal, Aam Aadmi Party, AAP, Discoms, Delhi Power Tarrif, Delhi Power Companies, CAG Auditസംസ്ഥാനത്ത് വൈദ്യുതി വിതരണം നടത്തിവരുന്ന മൂന്ന് കമ്പനികളുടെ വരവ് ചെലവ് കണക്കുകള്‍ ഓഡിറ്റ് ചെയ്യുമെന്നും കേജരിവാള്‍ വ്യക്തമാക്കി. ബുധനാഴ്ച മുതല്‍ ഓഡിറ്റ് ആരംഭിക്കാനാണ് തീരുമാനം. ഇതു സംബന്ധിച്ച് സിഎജിയുമായി ചര്‍ച്ച നടത്തി. വൈദ്യുതി വിതരണ കമ്പനികളുടെ ഓഡിറ്റിംഗ് നടത്താന്‍ സിഎജി സന്നദ്ധത അറിയിച്ചിട്ടുണ്ട്. ഓഡിറ്റിംഗിന് എതിര്‍പ്പുള്ള കമ്പനികള്‍ മുന്‍ കൂട്ടി അറിയിക്കണമെന്നും കേജരിവാള്‍ വ്യക്തമാക്കി.
SUMMARY: New Delhi: After fulfilling his party's promise of providing free supply of 700 litres of water everyday for Delhi households, Chief Minister Arvind Kejriwal on Tuesday gave Delhiites a perfect New Year gift by slashing electricity charges and promising further revision of power tariffs.
Keywords: Arvind Kejriwal, Aam Aadmi Party, AAP, Discoms, Delhi Power Tarrif, Delhi Power Companies, CAG Audit

Post a Comment