ഋതിക്‌സൂസെന്‍ വേര്‍പിരിയലിനു പിന്നില്‍ ഞാനല്ല: അര്‍ജുന്‍ രാംപാല്‍

ന്യൂഡല്‍ഹി: ബോളീവുഡ് താരദമ്പതികളായ ഋതിക് റോഷന്‍സൂസെന്‍ വേര്‍പിരിയലിനു പിന്നില്‍ താനല്ലെന്ന് നടന്‍ അര്‍ജുന്‍ രാംപാല്‍. സൂസെനുമായി രാംപാലിനുള്ള അടുപ്പമാണ് വേര്‍പിരിയലില്‍ കലാശിച്ചതെന്ന മാധ്യമ റിപോര്‍ട്ടുകളോട് പ്രതികരിക്കുകയായിരുന്നു രാംപാല്‍.

നമ്മളോട് അടുപ്പമുള്ള സുഹൃത്തുക്കള്‍ വേര്‍പിരിയാന്‍ തീരുമാനമെടുക്കുന്നത് സങ്കടകരമാണ്. അവര്‍ ഏറ്റവും കൂടുതല്‍ വിഷമം നേരിടുന്ന ഘട്ടമാണിത്. അവരുടെ തീരുമാനത്തോട് ബുദ്ധിപൂര്‍വ്വം പ്രതികരിക്കുകയാണ് നമ്മള്‍ ചെയ്യേണ്ടത്. അല്ലാതെ അപവാദവും നുണക്കഥകളും പ്രച്ചരിപ്പിക്കുകയല്ല രാംപാല്‍ പറഞ്ഞു.

അവരുടെ വേര്‍പിരിയല്‍ വാര്‍ത്തയ്‌ക്കൊപ്പം എന്റെ പേരും ചേര്‍ത്തുവായിക്കുന്നത് ഞാന്‍ കണ്ടു. അവരുടെ വേര്‍പിരിയലിനു പിന്നില്‍ ഞാനല്ല. ഞാനും മെഹറും അവര്‍ സന്തോഷത്തോടെ ജീവിക്കണമെന്നാണ് ആഗ്രഹിക്കുന്നത് രാംപാല്‍ കൂട്ടിച്ചേര്‍ത്തു

Arjun Rampal, Hrithik Roshan split, Sussanne Roshan, Sussanne Roshan splitകഴിഞ്ഞ ദിവസമാണ് സൂസെനുമായി താന്‍ വേര്‍പിരിയുകയാണെന്ന് ഋതിക് അറിയിച്ചത്. മാധ്യമാങ്ങള്‍ക്ക് നല്കിയ കത്തിലൂടെയാണ് ഋതിക് ഇക്കാര്യം അറിയിച്ചത്.

SUMMARY: New Delhi: As the reports about Hrithik and Sussanne Roshan’s divorce hit the headlines, rumours about Arjun Rampal’s proximity with Sussanne was sought as one of the reasons for the star couple’s separation.

Keywords: Arjun Rampal, Hrithik Roshan split, Sussanne Roshan, Sussanne Roshan split

Post a Comment

Previous Post Next Post