Follow KVARTHA on Google news Follow Us!
ad

എനിക്ക് ഇനിയും പഠിക്കണം

തൃശൂര്‍ എസ്.പി. അജിതാബീഗം തമിഴ്‌നാട്ടുകാരിയായ മുസ്ലീം സ്ത്രീയാണ്. തമിഴ്‌നാട്ടില്‍ മുസ്ലീം വിഭാഗം ഇന്നും Kookanam-Rahman, Article, IPS Officer, Woman, Tamilnadu, Education, Ajitha Beegum, Malayalam News
കൂക്കാനം റഹ്‌മാന്‍

തൃശൂര്‍ എസ്.പി. അജിതാബീഗം തമിഴ്‌നാട്ടുകാരിയായ മുസ്ലീം സ്ത്രീയാണ്. തമിഴ്‌നാട്ടില്‍ മുസ്ലീം വിഭാഗം ഇന്നും വിദ്യാഭ്യാസരംഗത്ത് പിന്നോക്കം തന്നെയാണ്. പിന്നെ മുസ്ലീം സ്ത്രീകളുടെ കാര്യം പറയുകയും വേണ്ടല്ലോ?

അവിടെ പെണ്ണായി പിറന്നാല്‍ പഠിച്ചാലും പഠിച്ചില്ലെങ്കിലും കുഴപ്പമില്ല! കല്യാണമാണ് പ്രധാനം. പത്ത് പതിനഞ്ച് വയസാകുമ്പോഴേക്കും വിവാഹം നടക്കും. പിന്നെ വീട്ടമ്മയായി കഴിഞ്ഞു കൂടുക തന്നെ ശരണം. അവിടെ നിന്നാണ് 'എനിക്ക് ഇനിയും പഠിക്കവേണം' എന്ന് ഉറക്കെ പ്രഖ്യാപിച്ചു കൊണ്ട് ഒരു മുസ്ലീം പെണ്‍കുട്ടി മുന്നോട്ടു വരുന്നത്.

മികച്ചു വന്നാല്‍ ഡിഗ്രി വരെ പഠിപ്പിക്കാമെന്നായി രക്ഷിതാക്കള്‍. പക്ഷേ അജിതാബീഗം അത് കൊണ്ടൊന്നും തൃപ്തിപ്പെട്ടില്ല. കോയമ്പത്തൂരില്‍ അരി ബിസിനസ് നടത്തുന്ന സുല്‍ത്താന്റെയും വീട്ടമ്മയായ സബുറയുടെയും മകളാണ് അജിത. ഡിഗ്രി കഴിഞ്ഞ ഉടനെ അജിതാ ബീഗത്തിനും വിവാഹാലോചന വന്നു. വീട്ടുകാര്‍ വിവാഹ നടത്തിപ്പിനെക്കുറിച്ച് ചര്‍ച്ച ആരംഭിച്ചിരുന്നു. അജിതാബീഗം പഴയ പല്ലവി ആവര്‍ത്തിച്ചു. എനിക്കു പഠിക്കണം.

Kookanam-Rahman, Article, IPS Officer, Woman, Tamilnadu, Education, Ajitha Beegum, Malayalam News, National News, Kerala News, വീട്ടുകാരും നാട്ടുകാരും നിര്‍ബന്ധം തുടങ്ങി. നാട്ടുനടപ്പ് തെറ്റിക്കാന്‍ പറ്റില്ലല്ലോ? ആളുകളെന്തു പറയും? അതാണ് വീട്ടുകാരുടെ പ്രയാസം. അജിതാബീഗം വിവാഹത്തിന് സമ്മതിക്കില്ല എന്ന് തീര്‍ച്ചയാക്കിയ സുല്‍ത്താന്‍ ബന്ധുക്കളും സുഹൃത്തുക്കളുമായി ചര്‍ച്ച നടത്തി. എല്ലാവരും കൂടെ ഒരു തീരുമാനത്തിലെത്തി. അവളെന്നാല്‍ പഠിക്കട്ടെ എന്നായി സുഹൃത്തുക്കളുടെ നിര്‍ദേശം.

അജിതാ ബീഗത്തിന് ഐ.എ.എസ് കാരിയാവാന്‍ മോഹം. നാട്ടിലെ കനകരാജ് എന്ന ഒരു പ്രൊഫസര്‍ സിവില്‍ സര്‍വീസ് ശ്രമിച്ചു നോക്കാന്‍ നിര്‍ദേശിച്ചു. അങ്ങിനെ ശ്രമം തുടങ്ങി. സൗജന്യമായി സിവില്‍ സര്‍വീസ് കോച്ചിംഗ് നടത്തുന്ന ആളാണ് പ്രൊഫ. കനകരാജ്. അജിതാ ബീഗം ആറുമാസം അദ്ദേഹത്തിന്റെ കീഴില്‍ കോച്ചിംഗ് ക്ലാസില്‍ പങ്കെടുത്തു. തുടര്‍ന്ന് ഡല്‍ഹിയിലേക്ക്. ഡല്‍ഹി കാലാവസ്ഥ അജിതാ ബീഗത്തിന് പിടിച്ചില്ല. എങ്ങിനെയെങ്കിലും അവിടുന്ന് രക്ഷപ്പെട്ട് വന്നാല്‍ മതിയായിരുന്ന എന്ന് ചിന്തിച്ചു പോയി. പക്ഷെ മോഹം വെടിയാന്‍ അജിതാ ബീഗം തയ്യാറായില്ല. പിടിച്ചു നിന്നു.

ആദ്യതവണ എഴുതി. കിട്ടിയില്ല. പക്ഷേ തോല്‍ക്കാന്‍ അവള്‍ക്ക് മനസില്ലായിരുന്നു. ഡല്‍ഹി വിട്ടു നാട്ടിലെത്തി. പരീക്ഷ ജയിക്കാത്തതില്‍ അജിതാ ബീഗത്തിന് വിഷമമുണ്ടായി. മകളുടെ മനസിലെ ആഗ്രഹം അത്രയേറെ ഉണ്ടെന്ന് മനസിലാക്കിയ ബാപ്പ സുല്‍ത്താന്‍ മകള്‍ക്ക് ഒരു ഉറപ്പു നല്‍കി. എത്ര തവണ വേണമെങ്കിലും നീ ശ്രമിച്ചോളൂ പണം ഒരു പ്രശ്‌നമാക്കേണ്ട. ഞാനുണ്ട്.

ബാപ്പ ഇങ്ങിനെ ആവേശം കൊടുക്കുമ്പോള്‍ ഉമ്മയുടെ കാഴ്ചപ്പാട് വേറൊന്നായിരുന്നു. ഏഴുകൊല്ലം ട്രൈ ചെയ്തിട്ടും കിട്ടാതായാല്‍ നിനക്ക് ഇതു മുണ്ടാവില്ല. നല്ല മാപ്പിളയേയും കിട്ടില്ല. ഞാന്‍ പറഞ്ഞില്ലാന്ന് വേണ്ട. അമ്മമാര്‍ക്കുണ്ടാകുന്ന ആധി അത്ര തന്നെ. അജീതാ ബീഗവും അത്ര തന്നെയേ ഉമ്മയുടെ വേവലാതിയെ കണക്കിലെടുത്തുളളൂ.

ഡല്‍ഹിയിലെ കാലാവസ്ഥ ഭയന്ന അജിത വീണ്ടുമൊരു പരീക്ഷണത്തിന് തയ്യാറായില്ല. ചെന്നൈയിലേക്കു ചെന്നു. അവിടെ നിന്ന് പഠിച്ചു. സ്വന്തം നാടുപോലെയേ ചെന്നൈയെക്കണ്ടുളളൂ. മനസിന് തൃപ്തിയായപ്പോള്‍ എല്ലാം ശരിയായി വന്നു. പരീക്ഷയെഴുതി റിസള്‍ട്ട് വന്നു. 169-ാം റാങ്ക് ലഭിച്ചു. ഐ.പി.എസിന് സെലക്ഷന്‍ കിട്ടി.

തമിഴ്‌നാട്ടില്‍ നിന്ന് ഒരു മുസീം പെണ്‍കുട്ടി ഐ.പി.എസ് കാരിയായിരിക്കുന്നു. ആ വാര്‍ത്ത കേട്ടവര്‍ ഞെട്ടി. കോയമ്പത്തുരിലെ ബന്ധുക്കളിലും ഞെട്ടല്‍ ഉണ്ടാക്കി ഈ വാര്‍ത്ത. നമ്മുടെ കൂട്ടത്തില്‍ നിന്ന് ഒരുത്തി പോലീസായിരിക്കുന്നു. 'പെരിയ പോലീസ് വാര്‍ത്ത' കാട്ടു തീപോലെ പരന്നു. തമിഴ്‌നാടിന്റെ ചരിത്രത്തില്‍ ഇടം നേടുന്ന ഒരു മുസ്ലീം പെണ്ണായി മാറി അജിതാബീഗം.

അങ്ങിനെ ട്രൈനിംഗ് സ്ഥലം തീരുമാനമായി വന്നു. സ്ഥലം ജമ്മുകാശ്മീര്‍. അജിതാ ബീഗം ഞെട്ടിയില്ല. നാട്ടുകാരും വീട്ടുകാരും ഞെട്ടി. അവള്‍ ജമ്മു കാശ്മീരിലേക്ക് യാത്ര പുറപ്പെട്ടു. മികച്ച പ്രകടനത്തിന് അംഗീകരാത്തോടെ ജമ്മുവില്‍ പരിശീലനം പൂര്‍ത്തിയാക്കി. പ്രോബേഷന്‍ കാലം ജമ്മുവില്‍ തന്നെയായിരുന്നു. ജമ്മു ഇഷ്ട നാടായി മാറുകയായിരുന്നു. റിയാസിയില്‍ എ.എസ്.പി.യായി നിയമനം കിട്ടി.

തുടര്‍ന്ന് എസ്.പിയായി റംബാനിലേക്ക് സ്ഥലം മാറ്റം കിട്ടി. ആയിടയ്ക്ക് മിക്ക ഐ.എ.എസ്, ഐ.പി.എസ് ബച്ചുകളിലും നടക്കുന്നതു പോലെ ബാച്ച് മേറ്റായ സതീഷ് ബിനോയുമായി വിവാഹം നടന്നു. ജമ്മുവിലെ റംബാനിയില്‍ ജോലി ചെയ്യുമ്പോള്‍ അജിതാബീഗം ഏഴുമാസം ഗര്‍ഭിണിയായിരുന്നു. ജമ്മുകാശ്മീരില്‍ പോലീസ് ഓഫിസര്‍ പണി. പൂര്‍ണ ഗര്‍ഭിണി, ഒരു സ്ത്രീ. ഇത് കേട്ടാല്‍ ആരും ഭയപ്പെട്ടു പോകും. പക്ഷേ തന്റേടിയും, ധൈര്യശാലിയും, നിശ്ചയദാര്‍ഢ്യവുമുളള അജിതാ ബീഗം ഗര്‍ഭിണിയായതുകൊണ്ട്് കുറച്ചു ബുദ്ധിമുട്ടി. ആഴ്ചയില്‍ ഒരിക്കല്‍ മാത്രമാണ് ഗൈനക്കോളജിസ്റ്റ് അവിടെയെത്തുക. അത്യാവശ്യ സമയത്ത് ഡോക്ടറെ കിട്ടണമെന്നില്ല. പക്ഷേ ഭാഗ്യവശാല്‍ പ്രസവത്തോടടുക്കുമ്പോള്‍ ആശുപത്രി സൗകര്യമുളളിടത്തേക്ക് അജിതാബീഗത്തിന് മാറാന്‍ പറ്റി.

റംബാനില്‍ നിന്ന് ജന്മനാടായ തമിഴ്‌നാടിന്റെ സമീപ സംസ്ഥാനമായ കേരളത്തില്‍ നിയമനം ലഭിച്ചു. ആദ്യം കൊച്ചി ക്രൈംബ്രാഞ്ചിലേക്ക്. ഇപ്പോള്‍ ജില്ലാ എസ്.പി.യായി തൃശൂരില്‍ ജോലി ചെയ്യുന്നു. ഭര്‍ത്താവ് സതീഷ് ബിനോ കൊച്ചി റൂറല്‍ എസ്.പി.യായും ജോലി നോക്കുന്നു. തൃശൂരിലെത്തിയപ്പോള്‍ ലഭിച്ച ഒരു കേസിനെക്കുറിച്ച് അജിതാബീഗം സൂചിപ്പിച്ചു. 18 വയസുളള പെണ്‍കുട്ടിയെ കാണാനില്ല. കാണാതായതിനെ തുടര്‍ന്ന് അച്ഛന്‍ ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പസ് ഫയല്‍ ചെയ്തു. പെണ്‍കുട്ടിയെ പോലീസ് സംഘം കണ്ടെത്തി.

എസ്.പി.അജിതാബീഗം നേരിട്ടെത്തി പെണ്‍കുട്ടിയോട് സംസാരിച്ചു. കൂടെ പഠിക്കുന്ന 18കാരനൊപ്പം ഓടിപ്പോയതായിരുന്നു പെണ്‍കുട്ടി. അവനെ വിവാഹം കഴിക്കണമെന്ന് പെണ്‍കുട്ടി ഉറപ്പിച്ച് പറഞ്ഞു. അജിതാ ബീഗം അവളോട് പറഞ്ഞു. അഞ്ചു വര്‍ഷം നീ പഠിക്ക്. അതിനുശേഷം എപ്പോള്‍ വേണമെങ്കിലും ഇവനെത്തന്നെ വിവാഹം കഴിക്കാം. ആദ്യം നമുക്ക് സ്വയം താങ്ങാവുന്ന രീതിയിലെങ്കിലും പഠിക്കൂ.

Kookanam-Rahman, Article, IPS Officer, Woman, Tamilnadu, Education, Ajitha Beegum, Malayalam News, National News, Kerala News, International News, Sports News, Entertainment, S
Kookanam Rahman
(Writer)
ആപെണ്‍കുട്ടിക്ക് അറിയില്ലല്ലോ, വീട്ടുകാര്‍ വിവാഹം എന്ന് പറഞ്ഞ് നിര്‍ബന്ധിച്ചപ്പോഴും തനിക്ക് പഠിച്ചാല്‍ മതി എന്ന വാശിയിലുറച്ചു നിന്നു. എനിക്ക് ഇനിയും പഠിക്കവേണം എന്ന് പറഞ്ഞത് കൊണ്ടാണ് അങ്ങിനെ പറയാനുളള നിലയിലേക്ക് എന്റെ മുന്നിലിരിക്കുന്ന അജിതാബീഗം എന്ന ഐ.പി.എസുകാരി എത്തിയതെന്ന്!

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.
Keywords: Kookanam-Rahman, Article, IPS Officer, Woman, Tamilnadu, Education, Ajitha Beegum, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news, News Kerala, Malayalam gulf news.

Post a Comment