Follow KVARTHA on Google news Follow Us!
ad

മദ്യമാഫിയ കൊലപ്പെടുത്തിയ പോലീസുകാരന്റെ കുടുംബത്തിന് ഒരു കോടി

ന്യൂഡല്‍ഹി: മദ്യമാഫിയ കൊലപ്പെടുത്തിയ പോലീസുകാരന്റെ കുടുംബത്തിന് ആം ആദ്മി സര്‍ക്കാര്‍ ഒരു കോടി രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. AAP, Aam Aadmi Party, Arvind Kejriwal, Liquor mafia
ന്യൂഡല്‍ഹി: മദ്യമാഫിയ കൊലപ്പെടുത്തിയ പോലീസുകാരന്റെ കുടുംബത്തിന് ആം ആദ്മി സര്‍ക്കാര്‍ ഒരു കോടി രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. തിങ്കളാഴ്ചയാണ് പ്രഖ്യാപനമുണ്ടായത്. വടക്കന്‍ ഡല്‍ഹിയിലെ ഖിറ്റോര്‍ണി ഗ്രാമത്തിനോടനുബന്ധിച്ചുള്ള വന മേഖലയ്ക്ക് സമീപത്തുവെച്ചാണ് എക്‌സൈസ് കോണ്‍സ്റ്റബിള്‍ വിനോദ് മദ്യമാഫിയയുടെ അടിയേറ്റ് മരിച്ചത്. ആക്രമണത്തില്‍ മറ്റൊരു പോലീസുകാരനായ സുഖിവീന്ദറിന് പരിക്കേറ്റു.
AAP, Aam Aadmi Party, Arvind Kejriwal, Liquor mafiaഡിസംബര്‍ 27നാണ് സംഭവമുണ്ടായത്. രാത്രി അനധികൃത മദ്യം കടത്തുകയായിരുന്ന കാറിനെ പിന്തുടരുന്നതിനിടയിലാണ് ആക്രമണമുണ്ടായത്. വനമേഖലയ്ക്ക് അടുത്തെത്തിയപ്പോള്‍ കാറിലുണ്ടായിരുന്ന അഞ്ചംഗസംഘം വിനോദിനേയും സുഖിവീന്ദറിനേയും വടിയും കല്ലുകളുമുപയോഗിച്ച് ആക്രമിച്ചു. ഇരുവരേയും ഉടനെ ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ പ്രവേശിപ്പിച്ചുവെങ്കിലും വിനോദ് മരണത്തിന് കീഴടങ്ങി.
SUMMARY: New Delhi: In one of the first decisions taken by the Aam Admi Party, the Delhi government on Monday announced Rs 1 crore as compensation to the family of a police constable who was allegedly beaten to death by suspected liquor mafia.
Keywords: AAP, Aam Aadmi Party, Arvind Kejriwal, Liquor mafia

Post a Comment