തെഹല്‍ക്ക; തേജ്പാലിന്റെ ഡല്‍ഹിയിലെ വസതിയില്‍ റെയ്ഡ്

ഡല്‍ഹി: തെഹല്‍ക്ക മുന്‍ ചീഫ് എഡിറ്റര്‍ തരുണ്‍ തേജ്പാലിന്റെ ഡല്‍ഹിയിലുള്ള  വസതിയില്‍ പോലീസ് റെയ്ഡ്. സഹപ്രവര്‍ത്തകയെ ലൈംഗികമായ പീഡിപ്പിച്ചു എന്ന ആരോപണത്തെ തുടര്‍ന്ന് ചോദ്യം ചെയ്യാനായി വ്യാഴാഴ്ച വൈകിട്ട് അഞ്ചുമണിക്ക് ക്രൈംബ്രാഞ്ച് ഓഫീസില്‍ ഹാജരാകാന്‍ നിര്‍ദേശിച്ച തേജ്പാല്‍ അതിനു തയാറാകാത്തതിനാലാണ്  റെയ്ഡ് .

വെള്ളിയാഴ്ച പുലര്‍ച്ചെയാണ് ഗോവ ക്രൈംബ്രാഞ്ചിന്റെ നേതൃത്വത്തിലുള്ള ഏഴംഗ സംഘം തേജ്പാലിന്റെ വസതിയിലെത്തി റെയ്ഡ് നടത്തിയത്. എന്നാല്‍ റെയ്ഡില്‍ തേജ്പാലിനെ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നാണ് അറിയുന്നത്. വസതിയില്‍ റെയ്ഡിനെത്തിയ പോലീസുദ്യോഗസ്ഥരുമായി സഹകരിക്കാനോ തേജ്പാലിനെ കുറിച്ചുള്ള വിവരങ്ങള്‍ക്കുള്ള മറുപടി നല്‍കാനോ വീട്ടുകാരും ബന്ധുക്കളും തയാറായില്ല.

തേജ്പാലിന്റെ ഫോണ്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്താന്‍ തീരുമാനിച്ച സംഘത്തിന് തിരിച്ചടിയാണുണ്ടായത്. വ്യാഴാഴ്ച വൈകുന്നേരം മുതല്‍ തേജ്പാല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തിരിക്കുകയാണ്. അതേസമയം തേജ്പാലിനെ അറസ്റ്റ് ചെയ്യാനാണ് ഡല്‍ഹിയിലെ വസതിയില്‍ റെയ്ഡ് നടത്തിയതെന്നാണ് വിവരം. നേരത്തെ തേജ്പാല്‍ രാജ്യം വിട്ടുപോകാന്‍ സാധ്യതയുള്ളതിനാല്‍ അദ്ദേഹത്തിനെതിരെ ലൂക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

Tehelka sexual assault case, Tarun Tejpal, New Delhi, Raid, Crime Branch, House, Court, Police, അതേസമയം വെള്ളിയാഴ്ച ചോദ്യം ചെയ്യാനായി ക്രൈം ബ്രാഞ്ചിന് മുന്‍പില്‍ ഹാജരാകുമെന്നുള്ള ഫാക്‌സ് സന്ദേശം തേജ്പാല്‍ ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് അയച്ചിരുന്നു.

 തേജ്പാലിനെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിക്കുന്നതിന് ഗോവ പോലീസ് കോടതിയില്‍ അപേക്ഷ സമര്‍പിച്ചിരുന്നു. വെള്ളിയാഴ്ച ചേരുന്ന കോടതി ഇത് പരിഗണിക്കുമെന്നാണ്
കരുതുന്നത്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.

Also Read: 
യുവാവിനെ കാണാതായി

Keywords: Tehelka sexual assault case, Tarun Tejpal, New Delhi, Raid, Crime Branch, House, Court, Police, Arrest, National, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news, News Kerala, Malayalam gulf news.

Post a Comment

Previous Post Next Post