34 യാത്രക്കാരുമായി പുറപ്പെട്ട എയര്‍ലൈന്‍സ് വിമാനം കാണാതായി

വിന്‍ഡ്‌ഹോക്:  34 യാത്രക്കാരുമായി അംഗോളയ്ക്ക് പുറപ്പെട്ട മൊസാംബിക്ക് എയര്‍ലൈന്‍സ് വിമാനം വടക്കു കിഴക്കന്‍ നമീബിയയുടെ മുകളില്‍ കാണാതായി.

മാപുട്ടോയില്‍ നിന്ന് അംഗോളയുടെ തലസ്ഥാനമായ ലുവാന്‍ഡയിലേക്ക് 28 യാത്രക്കാരും ആറ് ജീവനക്കാരുമായി പുറപ്പെട്ട  ടിഎം 470 വിമാനമാണ് കാണാതായത്. വിമാനവുമായുള്ള എല്ലാ ബന്ധവും വിച്‌ഛേദിക്കപ്പെട്ടതായി എയര്‍ട്രാഫിക് കണ്‍ട്രോളര്‍ അറിയിച്ചതായി എയര്‍ലൈന്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

അതേസമയം മൊസാംബിക്ക് മേഖലയില്‍ കനത്ത മഴയുണ്ടായിരുന്നുവെന്നും അതായിരിക്കാം ബന്ധം വിച്‌ഛേദിക്കാന്‍ കാരണമെന്നും ഗതാഗതമന്ത്രാലയത്തെ ഉദ്ധരിച്ച് കൊണ്ട് മൊസാംബിക്കന്‍ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. പ്രാദേശിക സമയം വെള്ളിയാഴ്ച  11.26ന് മാപുട്ടോയില്‍ നിന്നു തിരിച്ച വിമാനം ഉച്ചകഴിഞ്ഞ്  രണ്ടുമണിക്ക് ലുവാന്‍ഡയില്‍ എത്തേണ്ടതായിരുന്നു.

Mozambique plane missing with 34 on board,Passengers, Airport, Press meet, Report, World, Malayalam News, National News

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും 
കെവാര്‍ത്തയിലൂടെ അറിയാം.

Also Read:
25 കോടിയുടെ മയക്കുമരുന്ന് കടത്ത്; ഡല്‍ഹിയില്‍ പിടിയിലായവരില്‍ കാസര്‍കോട് സ്വദേശിയും

Keywords: Mozambique plane missing with 34 on board,Passengers, Airport, Press meet, Report, World, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news, News Kerala, Malayalam gulf news.

Post a Comment

Previous Post Next Post