സംസ്ഥാനത്ത് 2 ദിവസം വൈദ്യുതി നിയന്ത്രണം

മൂലമറ്റം: മൂലമറ്റം പവര്‍ഹൗസ് അറ്റകുറ്റപ്പണികളുടെ ഭാഗമായി  ശനിയാഴ്ച രാത്രിമുതല്‍ രണ്ട് ദിവസത്തേക്ക് അടച്ചിടും. അതിനാല്‍ അടുത്ത രണ്ടു ദിവസങ്ങളില്‍ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണമുണ്ടാകുമെന്ന് അധികൃതര്‍ അറിയിച്ചു. പവര്‍ ഹൗസിലെ  ശീതീകരണ സംവിധാനങ്ങളായ കേന്ദ്രീകൃത എയര്‍ കണ്ടീഷന്‍ സംവിധാനം, വെന്റിലേഷന്‍ എന്നിവ പുതുക്കുന്നതിന്റെ ഭാഗമായാണ് പവര്‍ഹൗസ് അടച്ചിടുന്നത്.

പവര്‍ഹൗസിലെ ആറ് ജനറേറ്ററുകളും പൂര്‍ണമായും പണിമുടക്ക് നടത്തും. ശനിയാഴ്ച രാത്രി 11 മണി മുതല്‍ തിങ്കളാഴ്ച വൈകിട്ട് അഞ്ച് മണി വരെയാണ് പണി നടക്കുന്നത്. വൈദ്യുതിക്ക് വേണ്ടി കൂടുതലായി ആശ്രയിക്കുന്ന ഇടുക്കിയില്‍ നിന്ന് വൈദ്യുതി കിട്ടാതാവുന്നതോടെ സംസ്ഥാനത്തെ വൈദ്യുതി വിഹിതത്തില്‍ കുറവുണ്ടാകും. പകല്‍ സമയത്ത് 400 മെഗാവാട്ടിന്റെയും വൈകിട്ട് 700 മെഗാവാട്ടിന്റെയും കുറവാണ് ഉണ്ടാകുന്നത്.

ഇത് പരിഹരിക്കാന്‍ കായംകുളം താപനിലയത്തില്‍ നിന്നുള്ള ഉത്പാദനം പരമാവധിയാക്കും. ഭൂഗര്‍ഭ അറയ്ക്കുള്ളില്‍ സ്ഥിതി ചെയ്യുന്ന പവര്‍ഹൗസിലെ ജനറേറ്ററുകളില്‍ ഉത്പാദിപ്പിക്കുന്ന ചൂടിനെ അനുവദനീയമായ അളവില്‍ പിടിച്ചുനിര്‍ത്തുന്ന എയര്‍ കണ്ടീഷന്‍ സംവിധാനമാണ് പുതുക്കുന്നത്.

Moolamattom power housewill be closed for two days, Kayamkulam, Malayalam News, National Newsഅതുകൊണ്ട് തന്നെ ജനറേറ്ററുകള്‍ ഈ സമയങ്ങളില്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയില്ല. ഈ മാസം ആദ്യം പവര്‍ഹൗസില്‍ ഉണ്ടായ രണ്ട് പൊട്ടിത്തെറികളെ തുടര്‍ന്ന് സുരക്ഷാക്രമീകരണങ്ങള്‍ ശക്തമാക്കിയിരുന്നു. ജനറേറ്ററുകളില്‍ കൂടുതല്‍ പരിശോധനകളും വരും  ദിവസങ്ങളില്‍ നടപ്പിലാക്കും.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.

Also Read: 
ഉത്സവാന്തരീക്ഷത്തില്‍ കാസര്‍കോട് ഡയാലിസിസ് സെന്റര്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

Keywords: Moolamattom power house will be closed for two days, Kayamkulam, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news, News Kerala, Malayalam gulf news.

Post a Comment

Previous Post Next Post