നിയമ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച ജഡ്ജിയുടെ പേര് പുറത്തുവന്നു

ഡല്‍ഹി: നിയമവിദ്യാര്‍ത്ഥിനിയെ ലൈംഗികമായ പീഡിപ്പിച്ചത് ജസ്റ്റിസ് എ.കെ ഗാംഗുലിയാണെന്നുള്ള വിവരം പുറത്തുവിട്ടു. പെണ്‍കുട്ടിയുടെ പരാതിയില്‍  ആരോപണ വിധേയനായ ജസ്റ്റിസ് എ.കെ ഗാംഗുലിയുടെ  മൊഴി സുപ്രീംകോടതി സമിതി രേഖപ്പെടുത്തി. റിപോര്‍ട്ട് ചീഫ് ജസ്റ്റിസിന് സമര്‍പ്പിച്ചു.

സുപ്രീംകോടതിയില്‍ നിന്നും വിരമിച്ച എ.കെ.ഗാംഗുലിക്കെതിരെ  നവംബര്‍ ആറിനാണ് ലൈംഗിക പീഡനം നടത്തിയതായുള്ള  ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ട് നിയമ വിദ്യാര്‍ത്ഥിനി രംഗത്തെത്തിയത്. പീഡന വിവരം ബ്ലോഗിലൂടെയാണ് പെണ്‍കുട്ടി അറിയിച്ചത്. അതേസമയം തന്റെ നേരെ ഉയര്‍ന്ന പീഡന ആരോപണം  കേട്ട് താന്‍ ഞെട്ടിപ്പോയെന്ന് എ.കെ. ഗാംഗുലി പ്രതികരിച്ചു.

താന്‍ സാഹചര്യങ്ങളുടെ ഇരയാണെന്നും നിയമവിദ്യാര്‍ത്ഥിനിയെ മകളെപ്പോലെയാണ് കണ്ടിരുന്നതെന്നും ഗാംഗുലി പറഞ്ഞു. ഡല്‍ഹിയില്‍ ഓടുന്ന ബസില്‍ വെച്ച് കൂട്ടബലാത്സംഗത്തിനു വിധേയയായി പെണ്‍കുട്ടി മരിക്കാനിടയായതില്‍  പ്രതിഷേധം കൊടുമ്പിരിക്കൊള്ളുന്ന അവസരത്തില്‍  ഡല്‍ഹിയിലെ ഹോട്ടല്‍ മുറിയില്‍ വെച്ച് മുത്തച്ഛന്റെ പ്രായമുള്ള ജഡ്ജി തന്നെ ലൈംഗികമായി പീഡിപ്പിച്ചതായാണ് പെണ്‍കുട്ടി ബ്ലോഗില്‍ കുറിച്ചത്.

Law intern sexual harassment: SC ex-judge AK Ganguly's statement recorded,New Delhi, Complaint,ലീഗലി ഇന്ത്യ എന്ന മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അഭിഭാഷക ആരോപണം ആവര്‍ത്തിക്കുകയും ചെയ്തു. നിയമം കൈകാര്യം ചെയ്യുന്നവരുടെ ഇടയില്‍ നിന്നും ഉണ്ടായിട്ടുള്ള സംഭവം ഒറ്റപ്പെട്ടതല്ലെന്നും മറ്റു ജഡ്ജിമാരും ജൂനിയറായ പെണ്‍കുട്ടികളെ  പീഡിപ്പിച്ച സംഭവം ഉണ്ടായിട്ടുണ്ടെന്നും അത്തരത്തില്‍ പീഡനം അനുഭവിക്കേണ്ടി വന്ന നാല് പെണ്‍കുട്ടികളെ തനിക്കറിയാമെന്നും അഭിമുഖത്തില്‍ അഭിഭാഷക വെളിപ്പെടുത്തിയിരുന്നു. സംഭവം മാധ്യമങ്ങളില്‍ വാര്‍ത്തയായതോടെയാണ്
ചീഫ് ജസ്റ്റിസ് അന്വേഷണത്തിന് സമിതിയെ നിയോഗിച്ചത്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും 
കെവാര്‍ത്തയിലൂടെ അറിയാം.

Also Read: 
സഹായത്തിന് കാത്തുനില്‍ക്കാതെ എന്‍ഡോസള്‍ഫാന്‍ രോഗി മരിച്ചു

Keywords: Law intern sexual harassment: SC ex-judge AK Ganguly's statement recorded,New Delhi, Complaint, Accused, Student, Blogger, Daughter, Media, National,Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news, News Kerala, Malayalam gulf news.

Post a Comment

Previous Post Next Post