പെണ്‍കുട്ടിയെ കണ്ടത് സ്വന്തം മകളെ പോലെ; ആരോപണം നിഷേധിച്ച് ജസ്റ്റിസ് ഗാംഗുലി

ന്യൂഡല്‍ഹി: നിയമ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചെന്ന ആരോപണം സുപ്രീം കോടതി മുന്‍ ജഡ്ജി എ.കെ. ഗാംഗുലി നിഷേധിച്ചു. വിദ്യാര്‍ത്ഥിനി ഇതിന് മുമ്പ് ഇത്തരത്തിലൊരു അപവാദം ഉന്നയിച്ചിട്ടില്ലെന്നും സാഹചര്യങ്ങളുടെ ഇരയാകുകയാണ് താനെന്നും അദ്ദേഹം വിശദീകരിച്ചു.

തന്റെ കീഴില്‍ ഔദ്യോഗികമായി നിയമിതയായിരുന്ന ഒരു വിദ്യാര്‍ത്ഥിനി അവധിയില്‍ പോയപ്പോള്‍ പകരക്കാരിയായി വന്നതാണ് ഇപ്പോള്‍ പരാതി ഉന്നയിച്ച പെണ്‍കുട്ടി. ഈ വിദ്യാര്‍ത്ഥിനി വീട്ടില്‍ പലപ്പോഴും വന്നിട്ടുണ്ട്. താന്‍ വിരമിച്ചതിന് ശേഷം ഡല്‍ഹിയില്‍ ഹോട്ടലില്‍ താമസിക്കുമ്പോള്‍ അവിടേക്ക് പെണ്‍കുട്ടി വരുമായിരുന്നു. അത് താന്‍ നിര്‍ബന്ധിച്ചല്ല. അവരുടെ സ്വന്തം ഇഷ്ട പ്രകാരമാണ്. വീട്ടില്‍ കൂടെയിരുന്ന് ഭക്ഷണം കഴിക്കാറുണ്ട്. ഇതുവരെ താന്‍ മാന്യതയ്ക്ക് നിരക്കാത്ത രീതിയില്‍ അവരോട് പെരുമാറിയിട്ടില്ല.
 New Delhi, Molestation, Case, Supreme Court of India, Judge, Controversy, National, Justice Ganguly denies allegations, says he is shattered, Malayalam News,
മകളെ പോലെയാണ് താന്‍ ആ പെണ്‍കുട്ടിയെ കണ്ടതെന്നും നിരപരാധിത്വം തെളിയിക്കാന്‍ കോടതി സമിതി അവസരം നല്‍കാത്തത് ഖേദകരമാണെന്നും അത് ജനങ്ങള്‍ക്ക് കോടതിയിലുള്ള വിശ്വാസം നഷ്ടമാക്കുമെന്നും ഗാംഗുലി കൂട്ടിച്ചേര്‍ത്തു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.

Keywords: New Delhi, Molestation, Case, Supreme Court of India, Judge, Controversy, National, Justice Ganguly denies allegations, says he is shattered, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news, News Kerala, Malayalam gulf news.

Post a Comment

Previous Post Next Post