Follow KVARTHA on Google news Follow Us!
ad

നാവികര്‍ക്ക് വധശിക്ഷ നല്‍കില്ലെന്ന് ഇന്ത്യ ഉറപ്പ് നല്‍കിയെന്ന് ഇറ്റലി

കടല്‍ക്കൊല കേസിലെ പ്രതികളായ ഇറ്റാലിയന്‍ നാവികര്‍ക്ക് വധശിക്ഷ നല്‍കില്ലെന്ന് ഇന്ത്യ ഉറപ്പ് നല്‍കിയിരുന്നുവെന്ന് Case, NIA, Italian marine, New Delhi, National, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News
ന്യൂഡല്‍ഹി: കടല്‍ക്കൊല കേസിലെ പ്രതികളായ ഇറ്റാലിയന്‍ നാവികര്‍ക്ക് വധശിക്ഷ നല്‍കില്ലെന്ന് ഇന്ത്യ ഉറപ്പ് നല്‍കിയിരുന്നുവെന്ന് ഇറ്റാലിയന്‍ വിദേശകാര്യ മന്ത്രി എമ്മ ബോണിനോ. കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമല്ലെന്നും വരുന്ന ക്രിസ്തുമസിന് നാവികരെ നാട്ടില്‍ തിരിച്ചെത്തിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ കേസിലെ പ്രതികളായ നാവികര്‍ക്ക് വധശിക്ഷ നല്‍കാന്‍ എന്‍.ഐ.എ സംഘം ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി തേടിയിരുന്നു. ഇതിനിടയിലാണ് നാവികര്‍ക്ക് വധശിക്ഷ നല്‍കില്ലെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നതായി ഇറ്റലി വ്യക്തമാക്കിയത്. കേസിലെ സാക്ഷികളായ നാല് ഇറ്റാലിയന്‍ നാവികരെ ഇന്ത്യയില്‍ കൊണ്ട് വന്ന് ചോദ്യം ചെയ്യാന്‍ എന്‍.ഐ.എക്ക് സാധിച്ചിരുന്നില്ല. തുടര്‍ന്ന് വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയാണ് സാക്ഷികളില്‍ നിന്നും മൊഴി രേഖപ്പെടുത്തിയത്. ഇത് കേസിലെ ഇറ്റലിയുടെ നിസഹകരണമാണെന്ന് എന്‍.ഐ.എ ആഭ്യന്തര മന്ത്രാലയത്തിന് റിപോര്‍ട്ട് നല്‍കിയിരുന്നു.

Case, NIA, Italian marine, New Delhi, National, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News
2012 ഫെബ്രുവരി 15നാണ് ഇറ്റാലിയന്‍ കപ്പലായ 'എന്റിക്ക ലെക്‌സി'യില്‍ നിന്നും ലെസ്‌റ്റോറെ മാര്‍സി മിലാനോ, സാല്‍വതോറെ ഗിറോണ്‍ എന്നീ രണ്ട് നാവികരില്‍ നിന്ന് വെടിയേറ്റ് രണ്ട് ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ കൊല്ലപ്പെട്ടത്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.

Keywords: Case, NIA, Italian marine, New Delhi, National, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news, News Kerala, Malayalam gulf news.

Post a Comment