മലപ്പുറം ജില്ലക്ക് ചരിത്ര നേട്ടം

മുഴുവന്‍ ജനന-മരണ-വിവാഹ സിവി  രജിസ്‌ട്രേഷനുകളും ഡിജിറ്റൈസ് ചെയ്യുന്നത് ജില്ലയില്‍ പൂര്‍ത്തീകരിച്ചു

ലപ്പുറം ജില്ല, ഗ്രാമ പഞ്ചായത്ത് ഭരണസംവിധാനത്തില്‍ ഒരു അവിസ്മരണീയ മുഹൂര്‍ത്തത്തിന് സാക്ഷ്യം വഹിച്ചിരിക്കുന്നു.  ജില്ലയിലെ ഗ്രാമ പഞ്ചായത്തുകളില്‍ നാളിതുവരെ രജിസ്റ്റര്‍ ചെയ്ത മുഴുവന്‍ ജനന-മരണ-വിവാഹ സിവി  രജിസ്‌ട്രേഷനുകളും ഡിജിറ്റൈസ് ചെയ്യുന്നത് ജില്ലയില്‍ പൂര്‍ത്തീകരിച്ചു.  ഒരു ജില്ലയിലെ മുഴുവന്‍ സിവില്‍ രജിസ്‌ട്രേഷനുകളും വിവര സാങ്കേതിക വിദ്യയുടെ വിസ്മയ സാധ്യതകള്‍ വിനിയോഗിച്ച് കമ്പ്യൂട്ടര്‍ ശൃംഖലകള്‍ വഴി ലോകത്തെവിടെയും ലഭ്യമാക്കുന്ന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയ രാജ്യത്തെ ആദ്യ ജില്ലയായി മലപ്പുറം മാറുകയാണ്.

മുഴുവന്‍ പഞ്ചായത്ത് ജീവനക്കാരുടെയും അശ്രാന്ത പരിശ്രമവും ഐ.കെ.എമ്മിന്റെ സാങ്കേതിക സഹായവും ഭരണസമിതികളുടെ പിന്തുണയും ജില്ലാ ഓഫീസിന്റെ കൃത്യമായ മോണിട്ടറിംഗുമാണ് ഈ ചരിത്ര നേട്ടത്തിന്റെ പിന്നിലുള്ളത്.

1970 മുതലുള്ള ജനനവും മരണവും നിര്‍ജീവ ജനനവും 1955ലെ ഹിന്ദു വിവാഹ രജിസ്‌ട്രേഷന്‍ നിയമ പ്രകാരവും 2008ലെ വിവാഹ രജിസ്‌ട്രേഷന്‍(പൊതു) ചട്ടങ്ങള്‍ പ്രകാരവുമുള്ള രജിസ്‌ട്രേഷന്‍ നടപടികളും നിയമ വ്യവസ്ഥകളും സുപരിചിതവും സാക്ഷ്യപത്രങ്ങളുടെ അനിവാര്യതയെക്കുറിച്ച് തികഞ്ഞ അവബോധവും ഏവര്‍ക്കുമുള്ളതാണ്.  ഗ്രാമപഞ്ചായത്തുകളില്‍ 43 വര്‍ഷങ്ങള്‍ക്ക് മുമ്പ് ആരംഭിച്ച രജിസ്‌ട്രേഷന്‍ നടപടികളുടെ ഭാഗമായി സൂക്ഷിച്ചുവരുന്ന രേഖകള്‍ അതേപടി സൂക്ഷിക്കുന്നതിന്റെ അഭംഗിയും അപകടവും പുസ്തക രൂപത്തില്‍ ഇനിയും സൂക്ഷിക്കുന്നതിന്റെ അനൗചിത്യവും അതിലുപരി കാലാനുസൃതമായ മാറ്റങ്ങളും ഇത്തരം അടിസ്ഥാന രേഖകളെ ഇലക്‌ട്രോണിക് രൂപത്തിലേക്ക് മാറ്റുന്നത് അനിവാര്യമാക്കി.

മാത്രവുമല്ല, ലോകം ഒരു ഗ്രാമമായി ചുരുങ്ങുകയും ജനകോടികള്‍ ലോകത്തിന്റെ പല ഭാഗങ്ങളിലും വാസമുറപ്പിക്കുകയും സിവില്‍ രജിസ്‌ട്രേഷന്‍ സാക്ഷ്യ പത്രങ്ങള്‍ പല ആവശ്യങ്ങള്‍ക്കും അടിസ്ഥാന രേഖയാവുകയും ചെയ്തതോടെ പഞ്ചായത്ത് ഓഫീസുകള്‍ കയറിയിറങ്ങാതെ കൈവിരല്‍ത്തുമ്പില്‍ തന്റെ സാക്ഷ്യപത്രം കണ്ടെത്താനും ലോകത്ത് ഏത് കോണില്‍ നിന്നും അവ കരഗതമാക്കാനും അത്തരം സാക്ഷ്യപത്രങ്ങള്‍ക്ക് നിയമ സാധുത ലഭിക്കേണ്ടതും അനിവാര്യമാക്കി.

സേവന സോഫ്റ്റ്‌വെയര്‍ വഴി ഇപ്പോഴത്തെ രജിസ്‌ട്രേഷന്‍ സുഗമമാണെങ്കിലും മുന്‍കാല വിവരങ്ങള്‍ വിവര സാങ്കേതിക വ്യൂഹത്തിലേക്ക് സന്നിവേശിപ്പിക്കുക അത്ര എളുപ്പമായിരുന്നില്ല.  ഒരു ദശകത്തോളം പഴക്കമുള്ള ഈ പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്നും കേരളത്തില്‍ മുഴുവനായും ഫലപ്രാപ്തി നേടാന്‍ കഴിയാത്ത സാഹചര്യത്തില്‍ മലപ്പുറം ജില്ല നടത്തിയ ചിട്ടയായ പ്രവര്‍ത്തനങ്ങളും ജീവനക്കാരുടെ അത്യദ്ധ്വാനവും ഭരണ സമിതികള്‍ നല്‍കിയ പിന്തുണയും മലപ്പുറം ജില്ലയിലെ ഐ.കെ.എം പ്രവര്‍ത്തകര്‍ നല്‍കിയ നിര്‍ലോഭമായ സഹായവുമാണ് ഡിജിറ്റൈസേഷന്‍ പൂര്‍ത്തിയാക്കുന്നതിന് സഹായകമായത്.

Historic victory for Malappuram District, Malappuram, Article, Website, Online, wedding, Malayalam News, National News, Kerala News, International News1970 മുതലുള്ള 26 ലക്ഷത്തോളം രേഖകള്‍ ഡിജിറ്റൈസേഷന്‍ ചെയ്യുക അതീവ ശ്രമകരമായിരുന്നു.  ഗ്രാമപഞ്ചായത്തുകളില്‍ സെക്രട്ടറിമാര്‍ക്ക് പുറമെ ഒരു ക്ലാര്‍ക്കിനെ നോഡല്‍ ഓഫീസറായി നിയമിച്ചു. പഞ്ചായത്ത് ഓഫീസിന്റെ പരമാവധി ഭൗതിക സാഹചര്യങ്ങളും കമ്പ്യൂട്ടറുകളും ജീവനക്കാരുടെ ദൈനംദിന ജോലികള്‍ക്കുപുറമെ അദ്ധ്വാനവും ഏകോപിപ്പിച്ച് പിന്നീടുള്ള ദിനരാത്രങ്ങള്‍ അശ്രാന്ത പരിശ്രമങ്ങളുടേതായിരുന്നു. 100 ഗ്രാമപഞ്ചായത്തുകള്‍, 43 സംവത്സരങ്ങള്‍, 20,000ത്തോളം രജിസ്റ്ററുകള്‍, 26 ലക്ഷത്തോളം ഡാറ്റകള്‍  ഇവ വിവരവ്യൂഹത്തിലേക്ക് സന്നിവേശിപ്പിക്കുന്നതായിരുന്നു പിന്നീടുള്ള നടപടികള്‍.

മറ്റു ജില്ലകളില്‍ നിന്ന് വ്യത്യസ്തമായി സമ്പൂര്‍ണ ഡിജിറ്റൈസേഷന്‍ ഒരു സപര്യയായി കണ്ട് തികഞ്ഞ മാസ്റ്റര്‍പ്ലാനാണ് ഇക്കാര്യത്തില്‍ ജില്ല തയ്യാറാക്കിയത്.  ഓഫ്‌ലൈനായി ഡിജിറ്റൈസേഷന്‍ പൂര്‍ത്തിയാക്കിയ താനാളൂര്‍ ഗ്രാമപഞ്ചായത്തിന്റെ വിജയവും ജില്ലയില്‍ ആദ്യമായി ഡിജിറ്റൈസേഷന്‍ പൂര്‍ത്തിയാക്കിയ മക്കരപ്പറമ്പ് ഗ്രാമപഞ്ചായത്തിന്റെ പ്രവര്‍ത്തനവും ഈ ശ്രമങ്ങള്‍ക്ക് പ്രചോദനമായി.

സമ്പൂര്‍ണ ഡിജിറ്റൈസേഷന്റെ നിയമ സാധുതയും സര്‍ട്ടിഫിക്കറ്റുകള്‍ ലഭ്യമാകുന്നതിന്റെ സാങ്കേതിക സ്വഭാവവും പ്രതിപാദിച്ച് ജനങ്ങള്‍ക്ക് വേണ്ടി ഒരു ബ്രോഷറും തയ്യാറാക്കിയിട്ടുണ്ട്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.

Keywords: Historic victory for Malappuram District, Malappuram, Article, Website, Online, wedding, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news, News Kerala, Malayalam gulf news.

Post a Comment

Previous Post Next Post