വി.എം.രാധാകൃഷ്ണന്റെ ഫോട്ടോയോടൊപ്പം വന്ന പരസ്യം; വിമര്‍ശനവുമായി നേതാക്കള്‍ രംഗത്ത്

തൃശൂര്‍: വിഭാഗീയതയ്‌ക്കെതിരെ നിലകൊണ്ട മൂന്നു ദിവസം നീണ്ടുനിന്ന സി.പി.എം പ്ലീനത്തിന് അഭിവാദ്യം അര്‍പിച്ചുകൊണ്ട് ദേശാഭിമാനി പത്രത്തില്‍ വിവാദ വ്യവസായി വി.എം.രാധാകൃഷ്ണന്റെ ഫോട്ടോയോടൊപ്പം വന്ന പരസ്യത്തിനെതിരെ കൂടുതല്‍ സി.പി.എം നേതാക്കള്‍ പരസ്യമായി രംഗത്തെത്തി.

റിയല്‍ എസ്‌റ്റേറ്റ് ബന്ധങ്ങള്‍ക്കും അഴിമതിക്കുമെതിരെ ജാഗ്രത വേണമെന്ന് മുന്നറിയിപ്പ് നല്‍കിയ പ്ലീനത്തില്‍ വിവാദ വ്യവസായിയുടെ പരസ്യം വന്നതില്‍ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ വെള്ളിയാഴ്ച തന്നെ അതൃപ്തി അറിയിച്ചിരുന്നു.

വിവാദ വ്യവസായി ചാക്ക് രാധാകൃഷ്ണന്‍ എന്ന വി.എം. രാധാകൃഷ്ണന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിന്റെ പരസ്യം സി.പി.എം മുഖപത്രം മുമ്പും സ്വീകരിച്ചിട്ടുണ്ടെങ്കിലും ഇപ്പോഴത്തെ സാഹചര്യം ഏറെ വ്യത്യസ്തമാണെന്നാണ് പാര്‍ട്ടിയിലെ ഭൂരിഭാഗം പ്രവര്‍ത്തകരുടേയും അഭിപ്രായം.

മലബാര്‍ സിമന്റ്‌സ് അഴിമതികേസുകളില്‍ പ്രതിയായ വി.എം. രാധാകൃഷ്ണന്‍ സിമന്റ്‌സിലെ മുന്‍ സെക്രട്ടറി ശശീന്ദ്രന്‍േറയും രണ്ട് മക്കളുടേയും മരണവുമായി ബന്ധപ്പെട്ട് സി.ബി.ഐ കേസിലും പ്രതിപട്ടികയിലുണ്ട്.

അതേസമയം വിവാദ വ്യവസായിയുടെ ഫോട്ടോ അടക്കമുള്ള പരസ്യം ദേശാഭിമാനിയിലെ മുഖപ്രസംഗത്തില്‍ വന്നതില്‍ തനിക്ക് ലജ്ജ തോന്നുന്നുവെന്ന് കുന്ദംകുളം എം.എല്‍.എ ബാബു എം പാലിശ്ശേരി ഫെയ്‌സ് ബുക്കിലൂടെ വ്യക്തമാക്കി. ആവേശം ആകാശത്തോളം ഉയര്‍ന്നുനിന്ന നിമിഷത്തില്‍ ഒരു ഗര്‍ത്തത്തില്‍ പതിച്ച പോലെ ആണ് ഈ സംഭവമെന്നാണ് ഫെയ്‌സ്ബുക്ക് പോസ്റ്റ്.

Thrissur, CPM, Deshabhimani, Media, Advertisement, Criticism, Facebook, Kerala, Malayalam News,
പ്രസ്ഥാനം ആരുടേയും ചാക്കില്‍ വീഴാന്‍ പാടില്ലായിരുന്നുവെന്നും ദേശാഭിമാനിയിലെ പരസ്യം ഒഴിവാക്കാമായിരുന്നുവെന്നും പാലിശ്ശേരി ഫേസ്ബുക്കിലൂടെ പ്രതികരിച്ചു.

 മുഖപ്രസംഗം പ്രസിദ്ധപ്പെടുത്തിയ വെള്ളിയാഴ്ച തന്നെ എം.എം ലേറന്‍സ് അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍
രംഗത്തെത്തിയിരുന്നു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.

Also Read: 
ജനസമ്പര്‍ക്കം: ഒന്നര കോടി രൂപ അനുവദിച്ചു

Keywords: Thrissur, CPM, Deshabhimani, Media, Advertisement, Criticism, Facebook, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news, News Kerala, Malayalam gulf news.

Post a Comment

Previous Post Next Post