Follow KVARTHA on Google news Follow Us!
ad

മാതാവിനേയും മക്കളേയും കഴുത്തറുത്തു കൊലപ്പെടുത്തിയ കേസ്; യുവതിക്ക് 3 ജീവപര്യന്തം

മാതാവിനെയും രണ്ടു മക്കളെയും കഴുത്തറുത്തു കൊലപ്പെടുത്തിയ ശേഷം Kollam, Mother, Children, Killed, Court, hospital, Kerala,
കൊല്ലം: മാതാവിനെയും രണ്ടു മക്കളെയും കഴുത്തറുത്തു കൊലപ്പെടുത്തിയ ശേഷം  ആത്മഹത്യയ്ക്ക് ശ്രമിച്ച  കേസില്‍ യുവതിക്കു മൂന്നു ജീവപര്യന്തവും 11,000 രൂപ പിഴയും ശിക്ഷ. ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി അശോക് മേനോന്‍ ആണ് ശിക്ഷ വിധിച്ചത്.

കണ്ണനല്ലൂര്‍ ചേരീക്കോണം മാടന്‍കാവിനു സമീപം ചെറുകുളത്ത്  ബിനു ഭവനില്‍ വാടകയ്ക്കു താമസിച്ചിരുന്ന ലത എന്ന ലളിതകുമാരി(40) യെയാണു ശിക്ഷിച്ചത്. മൂന്നു ജീവപര്യന്തവും വെവ്വേറെയാണ്  അനുഭവിക്കേണ്ടത്.

2008 ഫെബ്രുവരി അഞ്ചിനു വൈകിട്ട് ആറു മണിയോടെയാണ് സംഭവം. ലതയുടെ മാതാവ് ദേവകി (70), മക്കളായ ശ്രുതിലാല്‍ (എട്ട്), ശ്രീതുലാല്‍ (ആറ്) എന്നിവര്‍ വാടക വീട്ടിലെ സ്വീകരണ മുറിയിലെ തറയിലും കിടപ്പുമുറിയിലെ കട്ടിലിലുമായി വെട്ടേറ്റ് മരിച്ചു കിടക്കുകയായിരുന്നു.

അയല്‍ക്കാരാണ് നാലുപേരെയും ആശുപത്രിയില്‍ എത്തിച്ചത്. അടഞ്ഞു കിടക്കുകയായിരുന്ന വീട്ടില്‍ നിന്നു ഞരക്കവും മൂളലും കേട്ട അയല്‍ക്കാരി ഭര്‍ത്താവിനെയും നാട്ടുകാരെയും വിവരമറിയിച്ചതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് ലതയും, അമ്മയും,  കുട്ടികളും രക്തത്തില്‍ കുളിച്ചു കിടക്കുന്നത്  കണ്ടത്.

Kollam, Mother, Children, Killed, Court, Hospital, Kerala, Malayalam News, National News, Kerala ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും  കുട്ടികള്‍ മരിച്ചിരുന്നു. ചാത്തന്നൂര്‍ സിഐ ആയിരുന്ന എ.സി.പി ബി. കൃഷ്ണകുമാര്‍, എസ്.ഐ അലക്‌സാണ്ടര്‍ തങ്കച്ചന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഷാജഹാന്‍, ബാബുസേനന്‍, സുരേഷ് എന്നിവരുള്‍പ്പെട്ട സംഘമാണ് കേസ് അന്വേഷിച്ചത്.

പ്രോസിക്യൂഷനു വേണ്ടി ജില്ലാ ഗവ. പ്ലീഡറും പബ്‌ളിക് പ്രോസിക്യൂട്ടറുമായ അഡ്വ. സുധീര്‍ ജേക്കബ്, അഡ്വ. അഭിഷ എന്നിവര്‍ ഹാജരായി.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.

Also Read:
36 ഗ്രാം ബ്രൗണ്‍ ഷുഗറുമായി മധ്യവയസ്‌ക്കന്‍ അറസ്റ്റില്‍

Keywords: Kollam, Mother, Children, Killed, Court, Hospital, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news, News Kerala, Malayalam gulf news, Man arrested with 36 gram Brown sugar

Post a Comment