Follow KVARTHA on Google news Follow Us!
ad

സഖാവ് പി.കൃഷ്ണപിള്ളയുടെ സ്മാരകം തീവെച്ചു നശിപ്പിച്ചു

മുഹമ്മയ്ക്ക് സമീപം കണ്ണറങ്ങാട്ട് സഖാവ് പി.കൃഷ്ണപിള്ളയുടെ സ്മാരകം Alappuzha, Statue Burning, Police, Snake, Beat, House, attack, Congress, Accused, CPM, Harthal, Kottayam, Kerala,
ആലപ്പുഴ: മുഹമ്മയ്ക്ക് സമീപം കണ്ണറങ്ങാട്ട് സഖാവ് പി.കൃഷ്ണപിള്ളയുടെ സ്മാരകം  അജ്ഞാതര്‍ തീവെച്ചു നശിപ്പിച്ചു. കൃഷ്ണപിള്ളയുടെ ശില്‍പവും തകര്‍ത്തിട്ടുണ്ട്. വ്യാഴാഴ്ച രാവിലെ സ്മാരകം നശിപ്പിച്ചനിലയില്‍ കണ്ടെത്തിയ സെക്യൂരിറ്റി ഗാര്‍ഡാണ് പോലീസിനെ വിവരം അറിയിച്ചത്.

പി.കൃഷ്ണപിള്ള ഒളിവില്‍ കഴിഞ്ഞിരുന്ന കാലത്ത് താമസിച്ചിരുന്നതും  പിന്നീട് സ്ഥിരതാമസമാക്കിയപ്പോള്‍ പാമ്പു കടിയേറ്റ് മരിക്കുകയും ചെയ്ത വീടാണ് സ്മാരകമാക്കിയിരുന്നത്. കമ്മ്യൂണിസ്റ്റുകാര്‍ ചരിത്ര സ്മാകരമായാണ് ഈ വീട് സൂക്ഷിച്ചുവന്നിരുന്നത്.

ആക്രമണത്തിന് പിന്നില്‍ കോണ്‍ഗ്രസാണെന്ന് ആരോപിച്ച് ആലപ്പുഴയില്‍ വെള്ളിയാഴ്ച  സി.പി.എംഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. കൂടാതെ വ്യാഴാഴ്ച വൈകിട്ട് നാലു മണിക്ക് സി.പി.എം പ്രതിഷേധ പരിപാടികള്‍ നടത്തുമെന്നും അറിയിച്ചിട്ടുണ്ട്. സംസ്ഥാനത്തെ പല പ്രമുഖ നേതാക്കളും പരിപാടിയില്‍ പങ്കെടുക്കുമെന്നും സി.പി.എം അറിയിച്ചു.

അക്രമത്തെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്താന്‍ എറണാകുളം റേഞ്ച് ഐജി പത്മകുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തെ നിയോഗിച്ചിട്ടുണ്ട്. കോട്ടയം, ആലപ്പുഴ എന്നീ ജില്ലകളിലെ എസ്പിമാരെയും
അന്വേഷണസംഘത്തിലുള്‍പെടുത്തിയിട്ടുണ്ട്.

അതേസമയം ആസൂത്രിതമായി നടന്ന സംഭവമാണ് ഇതെന്നാണ് സി.പി.എം ആരോപിക്കുന്നത്. കണ്ണൂരില്‍ മുഖ്യമന്ത്രിയെ ആക്രമിച്ച സംഭവത്തെ തുടര്‍ന്നാണ് കൃഷ്ണപിള്ളയുടെ പ്രതിമയ്ക്കുനേരെയുണ്ടായ അക്രമമെന്നും സി.പി.എം കരുതുന്നു.

P.Krishna Pillai, Alappuzha, Statue Burning, Police, Snake, Beat, House, Attack, Congress, Accused, CPM, Harthal അതേസമയം അടുത്ത കാലത്ത് സി.പി.എമ്മിലുണ്ടായിട്ടുള്ള സംഘടനാ പ്രശ്‌നങ്ങളാണ് അക്രമത്തിനു പിന്നിലെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു.

Also Read: 
വാട്‌സ് അപ്പിലെ വ്യാചപ്രജരണം; 2 പേര്‍ അറസ്റ്റില്‍

Keywords: P.Krishna Pillai, Alappuzha, Statue Burning, Police, Snake, Beat, House, Attack, Congress, Accused, CPM, Harthal, Kottayam, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news, News Kerala, Malayalam gulf news.

Post a Comment