Follow KVARTHA on Google news Follow Us!
ad

വിദ്യാര്‍ത്ഥിയെ കൊണ്ട് കാല്‍ തിരുമ്മിച്ച അധ്യാപികയ്ക്ക് സസ്‌പെന്‍ഷന്‍

മഹാരാഷ്ട്രയിലെ വിദര്‍ഭ മേഖലയിലെ അകോല ജില്ലയിലെ സര്‍ക്കാര്‍ Maharashtra, school, Teacher, Students, Suspension, Complaint, National,
അകോല: മഹാരാഷ്ട്രയിലെ വിദര്‍ഭ മേഖലയിലെ അകോല ജില്ലയിലെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ബധിരമൂക വിദ്യാലയത്തിലെ ബധിരനും മൂകനുമായ വിദ്യാര്‍ത്ഥിയെക്കൊണ്ടു കാല്‍തിരുമ്മിച്ച അധ്യാപികയ്ക്കു സസ്‌പെന്‍ഷന്‍.

സുഹൃത്തിനെക്കൊണ്ട് കാല്‍ തിരുമ്മിക്കുന്ന ദൃശ്യം വീഡിയോ ക്യാമറയില്‍ പകര്‍ത്തി  വിദ്യാര്‍ഥികളിലൊരാള്‍ സ്‌കൂള്‍ അധികൃതര്‍ക്ക് കൈമാറുകയായിരുന്നു. ഈ ദൃശ്യങ്ങള്‍ പുറത്തുവന്നതിനെ തുടര്‍ന്നാണ് അധ്യാപികയെ സസ്‌പെന്‍ഡ് ചെയ്തത്.

സ്‌കൂളിലെ അധ്യാപിക ശീതള്‍ അവ്ചാറിനെയാണു കുട്ടികളെക്കൊണ്ട് കാല്‍തിരുമ്മിച്ചതിന് സസ്‌പെന്‍ഡ് ചെയ്തത്. സ്‌കൂളിലെ ഏഴാംക്ലാസ് വിദ്യാര്‍ത്ഥിയെക്കൊണ്ട് കാല്‍ തിരുമ്മിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.

സംഭവം വിവാദമായതോടെ ജില്ലാ പരിഷത് സി.ഇ.ഒ. അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. പ്രാഥമിക അന്വേഷണത്തില്‍തന്നെ അധ്യാപിക കുറ്റക്കാരിയാണെന്നു കണ്ടെത്തിയതിനെത്തുടര്‍ന്നാണ്  സസ്‌പെന്‍ഷന്‍.

അധ്യാപികയെ കൂടാതെ സ്‌കൂള്‍ സൂപ്രണ്ടിനെയും അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. സസ്‌പെന്‍ഡു ചെയ്ത അധ്യാപിക ശീതള്‍ അവ്ചാര്‍ പലപ്പോഴും കുട്ടികളെ ഇത്തരത്തില്‍ ക്രൂരമായി പീഡിപ്പിക്കാറുള്ളതായി വിദ്യാര്‍ത്ഥികള്‍ സൂപ്രണ്ടിനോട് പരാതിപ്പെട്ടിരുന്നു.

എന്നാല്‍ പരാതിയുമായി ചെല്ലുന്ന കുട്ടികളെ ക്രൂരമായി തല്ലുകയും  കാല്‍ തിരുമ്മിക്കുകയുമാണ്  ചെയ്യാറുള്ളതെന്ന കുട്ടികളുടെ പരാതിയെ തുടര്‍ന്നാണ് സൂപ്രണ്ടിനെതിരെയും നടപടി കൈക്കൊണ്ടത്.

Akola, Deaf and Dumb, Maharashtra, School, Teacher, അധ്യാപിക കസേരയില്‍ ഇരുന്നുകൊണ്ട് കാല്‍ മേശയ്ക്ക് താഴെയിരിക്കുന്ന കുട്ടിയുടെ നേര്‍ക്ക് നീട്ടി തിരുമ്മിക്കുന്ന ദൃശ്യമാണ് പുറത്തുവന്നത്. ഇതിനു മുമ്പും ഇത്തരം സംഭവങ്ങള്‍ നടന്നിരുന്നതായി വിദ്യാര്‍ത്ഥികള്‍ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു.

വിദ്യാലയങ്ങളില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള
നടപടികള്‍ സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

Also Read:
ബൈക്കില്‍ ബസിടിച്ച് പത്രപ്രവര്‍ത്തകന്‍ മരിച്ചു
Keywords: Akola, Deaf and Dumb, Maharashtra, School, Teacher, Students, Suspension, Complaint, National, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News, Kerala culture, Malayalam comedy,Malayalam news channel,Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam news,News Kerala, Malayalam gulf news, current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Post a Comment