Follow KVARTHA on Google news Follow Us!
ad

മുഖ്യമന്ത്രിക്കുനേരെ കല്ലേറ്; കെ.എസ്.ടി.എ നേതാവായ അധ്യാപകന്‍ അറസ്റ്റില്‍

കണ്ണൂര്‍ പോലീസ് മൈതാനിയില്‍ കായികമേളയുടെ സമാപന സമ്മേളനത്തില്‍Kannur, Police, Arrest, Teacher, Chief Minister, Injured, Custody, school, Kerala,
കണ്ണൂര്‍: കണ്ണൂര്‍ പോലീസ് മൈതാനിയില്‍ കായികമേളയുടെ സമാപന സമ്മേളനത്തില്‍ പങ്കെടുത്ത മുഖ്യമന്ത്രിയെ കല്ലെറിഞ്ഞ് പരിക്കേല്‍പിച്ച സംഭവവുമായി ബന്ധപ്പെട്ട് കെ.എസ്.ടി.എ സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍. ബാലകൃഷ്ണനെ കണ്ണൂര്‍ ടൗണ്‍പോലീസ് അറസ്റ്റ് ചെയ്തു. കണ്ണൂര്‍ ഗൗരിവിലാസം യു.പി സ്‌കൂളിലെ പ്രധാനാധ്യാപകനാണ് ബാലകൃഷ്ണന്‍.

ബാലകൃഷ്ണന്‍ പ്രതിയാണെന്ന് വ്യക്തമായ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ്  പോലീസ് വ്യാഴാഴ്ച ഗൗരിവിലാസം സ്‌കൂളിലെത്തി ബാലകൃഷ്ണനെ കസ്റ്റഡിയിലെടുത്തത്.

ഇതോടെ കല്ലേറുസംഭവത്തില്‍ ഉള്‍പെട്ട് അറസ്റ്റിലാകുന്ന അധ്യാപകരുടെ എണ്ണം നാലായി. വ്യാഴാഴ്ച കേസില്‍ പ്രതികളായ അഞ്ച് സി.പി.എം പ്രവര്‍ത്തകരെ കൂടി പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

 Kannur, Police, Arrest, Teacher, Chief Minister, Injured, Custody, School, Kerala, Malayalam News, മുഖ്യമന്ത്രിക്കു നേരെ അക്രമമുണ്ടായ ഞായറാഴ്ച തന്നെ പോലീസ് പ്രതികളാണെന്നു കണ്ടെത്തിയവരെ അറസ്റ്റുചെയ്തിരുന്നു.

സംഭവത്തില്‍ ഉള്‍പെട്ട എല്ലാ പ്രതികളെയും ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് പോലീസ് പറഞ്ഞു.

പോലീസ് മൈതാനിയിലെ വീഡിയോ ദൃശ്യങ്ങളില്‍ നിന്നുമാണ് സംഭവത്തില്‍
ഉള്‍പെട്ട പ്രതികളെ കുറിച്ച് വിവരം ലഭിച്ചത്.

Also Read:
യുവതിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസ്; പ്രതി റിമാന്‍ഡില്‍

Keywords: Kannur, Police, Arrest, Teacher, Chief Minister, Injured, Custody, School, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news, News Kerala, Malayalam gulf news.

Post a Comment