Follow KVARTHA on Google news Follow Us!
ad

മഅദനിയുടെ മക്കളുടെ സെക്രട്ടേറിയറ്റ് സത്യഗ്രഹം ഒരു വിഭാഗം നേതാക്കളും പ്രവര്‍ത്തകരും പൊളിച്ചടുക്കി

ബംഗളൂരു സ്‌ഫോടനക്കേസില്‍ പ്രതിയായി ജയിലില്‍ കഴിയുന്ന അബ്ദുല്‍ നാസര്‍ മഅ്ദനിയുടെ മക്കള്‍ ആദ്യമായി സെക്രട്ടേറിയറ്റിനു Abdul Nasar Madani, Secretariat, Kerala, Family, Son, Leader, Media
തിരുവനന്തപുരം: ബംഗളൂരു സ്‌ഫോടനക്കേസില്‍ പ്രതിയായി ജയിലില്‍ കഴിയുന്ന അബ്ദുല്‍ നാസര്‍ മഅ്ദനിയുടെ മക്കള്‍ ആദ്യമായി സെക്രട്ടേറിയറ്റിനു മുന്നില്‍ നടത്തിയ സത്യഗ്രഹ സമരം ഒരു വിഭാഗം സമുദായ നേതാക്കള്‍ പൊളിച്ചടുക്കി. തെക്കന്‍ കേരളത്തിലെ പ്രമുഖ സമുദായ സംഘടനയായ ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ നേരത്തേ നല്‍കിയ ഉറപ്പിനു വിരുദ്ധമായി സമരം ബഹിഷ്‌കരിച്ചു. അധ്യക്ഷ പ്രസംഗവും മറ്റും നീണ്ടപ്പോള്‍, അക്ഷമരായ സമരക്കാര്‍ റിപ്പോര്‍ട്ടു ചെയ്യാന്‍ എത്തിയ മാധ്യമ പ്രവര്‍ത്തകരെ തടഞ്ഞുവയ്ക്കുകയും മോശമായി പെരുമാറുകയും ചെയ്തതായി ആരോപണമുയര്‍ന്നു.

മുസ്ലിം സംയുക്തവേദിയുടെ ബാനറിലാണു മഅ്ദനിയുടെ മക്കളായ ഉമര്‍ മുഖ്താറും സലാഹുദ്ദീന്‍ അയ്യൂബിയും കഴിഞ്ഞ തിങ്കളാഴ്ച സെക്രട്ടേറിയറ്റിനു മുന്നില്‍ നിരാഹാര സമരം നടത്തിയത്. മഅ്ദനിക്ക് നീതി ലഭ്യമാക്കാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ഇടപെടണം എന്ന് ആവശ്യപ്പെട്ടായിരുന്നു ഇത്.

മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീര്‍ എംപിയാണ് സത്യഗ്രഹം ഉദ്ഘാടനം ചെയ്തത്. അദ്ദേഹത്തിന്റെ പ്രസംഗം റിപോര്‍ട്ട് ചെയ്യാനും ഫോട്ടോ എടുക്കാനും എത്തിയ മാധ്യമ പ്രവര്‍ത്തകരെയും ഫോട്ടോഗ്രാഫര്‍മാരെയുമാണ് തടഞ്ഞുവച്ചത്. വിവരം അറിഞ്ഞ് വിവിധ മാധ്യമ സ്ഥാപനങ്ങളില്‍ നിന്ന് സമരത്തിന്റെ സംഘാടകരെ ഫോണില്‍ വിളിച്ചെങ്കിലും അവര്‍ നിസഹായാവസ്ഥയിലായിരുന്നത്രേ. സ്വാഗത പ്രസംഗവും അധ്യക്ഷ പ്രസംഗവും നീണ്ടപ്പോള്‍ ഉദ്ഘാടന പ്രസംഗത്തിനു മുമ്പ് മാധ്യമ പ്രവര്‍ത്തകര്‍ മടങ്ങാന്‍ ശ്രമിച്ചതാണ് സമരത്തിനെത്തിയവരില്‍ ഒരു വിഭാഗത്തെ പ്രകോപിപ്പിച്ചത്.

സത്യഗ്രഹത്തിനു ശേഷം ഉമര്‍ മുഖ്താറും സലാഹുദ്ദീന്‍ അയ്യൂബിയും മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ കാണുകയും അദ്ദേഹത്തിനു നിവേദനം നല്‍കുകയും ചെയ്തു. എന്നാല്‍ അതും സത്യഗ്രഹവും ഭൂരിഭാഗം മാധ്യമങ്ങളും വാര്‍ത്തയാക്കിയില്ല. മഅ്ദനിയുടെ മക്കള്‍ ആദ്യമായി നടത്തുന്ന സമരം എന്ന നിലയില്‍ സെക്രട്ടേറിയറ്റ് സത്യഗ്രഹത്തിനു പരിഗണന നല്‍കണം എന്ന് അഭ്യര്‍ത്ഥിച്ച് പിഡിപി നേതാക്കള്‍ നേരത്തേതന്നെ മാധ്യമ മേധാവികളെ കണ്ടിരുന്നു. അവരുടെ പ്രതികരണം അനുകൂലമായിരുന്നുതാനും. എന്നാല്‍ കാര്യങ്ങള്‍ പിടിവിട്ടു പോയതോടെ അത്തരം ശ്രമങ്ങള്‍ക്ക് വിലയില്ലാതായി.
Abdul Nasar Madani, Secretariat, Kerala, Family, Son, Leader, Media

സമരപ്പന്തലില്‍ നിറഞ്ഞുനിന്ന ഒരു പ്രമുഖ പണ്ഡിതനോടുള്ള വിയോജിപ്പു മൂലമാണ് ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമയുടെ നേതാക്കള്‍ സമരം ബഹിഷ്‌കരിച്ചത് എന്ന് അറിയുന്നു. ഇ.കെ. വിഭാഗം സമസ്തയും ഔദ്യോഗികമായി പ്രതിനിധികളെ അയച്ചില്ല. ജമാഅത്തെ ഇസ്്‌ലാമി ഉള്‍പെടെ സഹകരിച്ച സമുദായ സംഘടനകളുടെ നേതാക്കളും സംഘാടകരുടെ പരിധിവിട്ട പ്രവര്‍ത്തനങ്ങളില്‍ അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തു.

Also read:
വാട്‌സ് അപ്പിലെ വ്യാജ പ്രചരണം; 2 പേര്‍ അറസ്റ്റില്‍
Keywords: Abdul Nasar Madani, Secretariat, Kerala, Family, Son, Leader, Media, Some leaders and workers wrong attempt; Maudani son's secretariat agitation derailed, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news, News Kerala, Malayalam gulf news.

1 comment

  1. എന്തിനാൻ പാവം ഒരു മനുഷ്യനെ ഇങ്ങനെ വിഷമിപ്പിക്കുന്നത് ? മക്കൾ നീതിക് വേണ്ടി secretariat പടിക്കൽ സത്യാഗ്രഹം ഇരിക്കാൻ തീരുമാനിച്ചപ്പോൾ അവിടെയും എ.പി & ഇ കെ വിഭാഗീയതയും,രാഷ്ട്രീയവും, കൂട്ടികുഴാച് ഒന്നിനും കൊള്ളാത്ത രൂപതില്ലാകി മാറ്റി. പെണ്‍ പിറന്നോൾ തുണിയുരിഞ്ഞാൽ വാര്ത്തയും കോലാഹലങ്ങളും ഉണ്ടാകുന്നവര്കെന്തേ ഈ മനുഷ്യ ജന്മത്തോദ് ഇത്രയും അവഗണന ? സമൂഹത്തോട് ഉള്ള കാര്യങ്ങൾ തുറന്ന്കാട്ടിയതുകൊണ്ടാണോ ? അല്ലെങ്കിൽ ആടിന്തോലിട്ട ........ ആയ സാമുഹ്യ സാംസ്കാരിക മെലാളൻ മാരുടെ കസേരയുടെ കെട്ടുറപ്പ് കൊണ്ടാണോ ? തെറ്റ് കാരനെങ്കിൽ ശിക്ഷിക്കുക ഇല്ലെങ്കിൽ വിട്ടയക്കുക ഒന്നും ചെയ്യാതെ ഉള്ള ജീവിതമെല്ലാം ജയ് ലിൽ കിടത്തി അവസാനം ഇദ്ദേഹം കുറ്റകാരനല്ല എന്ന് പറഞ്ഞയക്കാൻ ഇദ്ദേഹത്തെ മാത്രമേ കിട്ടിയുള്ളൂ ! എന്താണ്‍ രാഷ്ട്രീയ മേലാളൻ മാർ ഇടേഹത്തിൽ നിന്നും ഭയപ്പെടുന്നത് ?