Follow KVARTHA on Google news Follow Us!
ad

തലച്ചോറില്‍ ലോഹച്ചീളുകള്‍: പാറ്റ്‌ന സ്‌ഫോടനക്കേസ് മുഖ്യപ്രതി രക്ഷപ്പെടില്ലെന്ന് ഡോക്ടര്‍മാര്‍

പാറ്റ്‌ന: പാറ്റ്‌ന സ്‌ഫോടന പരമ്പരയിലെ മുഖ്യപ്രതിയെന്ന് സംശയിക്കുന്ന ഐനുല്‍ രക്ഷപ്പെടാന്‍ സാധ്യതയില്ലെന്ന് ഡോക്ടര്‍മാര്‍. National news, Bihar, Ainul, Tarique, Prime suspect, Patna serial blasts, Splinters, Brain, Malayalam News, National News, Kerala News, International News, Sports News,
പാറ്റ്‌ന: പാറ്റ്‌ന സ്‌ഫോടന പരമ്പരയിലെ മുഖ്യപ്രതിയെന്ന് സംശയിക്കുന്ന ഐനുല്‍ രക്ഷപ്പെടാന്‍ സാധ്യതയില്ലെന്ന് ഡോക്ടര്‍മാര്‍. സ്‌ഫോടനത്തില്‍ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന ഐനുല്‍ വെന്റിലേറ്ററിലാണ്. തലച്ചോറില്‍ ഇരുമ്പ് ചീളുകള്‍ തറച്ചുകയറിയതിനാല്‍ ഇയാളെ രക്ഷപ്പെടുത്താന്‍ സാധിക്കില്ലെന്നാണ് ഡോക്ടര്‍ അരുണ്‍ കുമാര്‍ സിംഗ് വ്യക്തമാക്കിയത്. ഇന്ദിരാഗാന്ധി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ ഡയറക്ടറാണ് അരുണ്‍ കുമാര്‍ സിംഗ്.

അയാളുടെ തലച്ചോറില്‍ ഇരുമ്പ് ചീളുകള്‍ തറച്ചുകയറിയിട്ടുണ്ട്. ഈ അവസ്ഥയില്‍ അയാളെ ശസ്ത്രക്രിയക്ക് വിധേയനാക്കാന്‍ കഴിയില്ല ഡോക്ടര്‍ പറഞ്ഞു. ഐനുലിന്റെ ചികില്‍സയ്ക്കായി വിദഗ്ദ്ധ ന്യൂറോ സര്‍ജന്മാരുടെ സേവനം ലഭ്യമാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തരീഖ് എന്നാണ് ഐനുലിന്റെ യഥാര്‍ത്ഥ പേര്. ആദ്യ സ്‌ഫോടനത്തിനുശേഷം പാറ്റ്‌ന ജംഗ്ഷനിലെ പത്താം നമ്പര്‍ പ്ലാറ്റ്‌ഫോമിലെ ടോയ്‌ലറ്റില്‍ നിന്നും ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയിലാണ് ഐനുല്‍ പിടിയിലായത്. സ്‌ഫോടനത്തില്‍ ഐനുലിന് ഗുരുതരമായ പരിക്കേറ്റിരുന്നു. തരീഖിന്റെ സുഹൃത്തായ ഇംതിയാസ് അലിക്കും സ്‌ഫോടനത്തില്‍ പരിക്കേറ്റിരുന്നു. ഇയാളും കേസിലെ മുഖ്യപ്രതികളില്‍ ഒരാളാണ്.

National news, Bihar, Ainul, Tarique, Prime suspect, Patna serial blasts, Splinters, Brain, Malayalam News, National News, Kerala News, International News, Sports News,
SUMMARY: Patna: There is "little chance" of survival of the prime suspect in the Patna serial blasts as he has splinters in his brain, doctors treating him said on Wednesday.

Keywords: National news, Bihar, Ainul, Tarique, Prime suspect, Patna serial blasts, Splinters, Brain, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news, News Kerala, Malayalam gulf news

Post a Comment