Follow KVARTHA on Google news Follow Us!
ad

പ്രതികളെ അറസ്റ്റ് ചെയ്യാനെത്തിയ പോലീസുകാര്‍ക്ക് ക്രൂരമര്‍ദനം

അടിപിടിക്കേസിലെ പ്രതികളെ അറസ്റ്റുചെയ്യാനെത്തിയ എസ്.ഐ ഉള്‍പെടെയുള്ളThiruvananthapuram, Arrest, Police, attack, Neyyattinkara, hospital, Treatment, Case, Kerala,
തിരുവനന്തപുരം: അടിപിടിക്കേസിലെ  പ്രതികളെ അറസ്റ്റുചെയ്യാനെത്തിയ  എസ്.ഐ ഉള്‍പെടെയുള്ള  പോലീസ് സംഘത്തെ പ്രതികളും ബന്ധുക്കളും ചേര്‍ന്ന് മര്‍ദ്ദിച്ചവശരാക്കി. വിഴിഞ്ഞം  എസ്.ഐ ജയസനില്‍, സീനിയര്‍ സി.പി.ഒ ജോണ്‍സണ്‍, സി.പി.ഒ ശ്രീകുമാര്‍, ഡ്രൈവര്‍ അനില്‍ എന്നിവരെയാണ് മര്‍ദിച്ചത്.

 നെയ്യാറ്റിന്‍കര ആറാലുംമൂട്ടില്‍ ചൊവ്വാഴ്ച രാത്രി 11.40 മണിയോടെയാണ് സംഭവം. വിഴിഞ്ഞം പോലീസ് സ്‌റ്റേഷനില്‍ ഫയല്‍ ചെയ്ത അടിപിടിക്കേസിലെ  പ്രതികളും  ആറാലുംമൂട് സ്വദേശികളുമായ ദീപു, പ്രശാന്ത് എന്നിവരെ വാറന്റ് പ്രകാരം വീട്ടില്‍ വെച്ച് അറസ്റ്റ് ചെയ്യാനെത്തിയപ്പോഴായിരുന്നു അക്രമം.

എന്നാല്‍ പ്രതികളെ അറസ്റ്റുചെയ്യാനെത്തിയതാണെന്നറിയിച്ച പോലീസുകാരെ  പ്രതികളും ബന്ധുക്കളും ചേര്‍ന്ന് അടിച്ചോടിക്കുകയായിരുന്നു. അടിയേറ്റ് ക്രൂരമായി പരിക്കേറ്റ പോലീസുകാരെ നെയ്യാറ്റിന്‍കര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പോലീസുകാരെ ആക്രമിച്ചതിന് പ്രതികളായ ദീപു, പ്രശാന്ത് എന്നിവരെ
Thiruvananthapuram, Arrest, Police, Attack, Neyyattinkara, Hospital, Treatment, Case, Kerala,
കൂടാതെ  കണ്ടാലറിയാവുന്ന ഏതാനും പേര്‍ക്കുമെതിരെയും കേസെടുത്തിട്ടുണ്ടെന്ന് നെയ്യാറ്റിന്‍കര പോലീസ് അറിയിച്ചു. ഒളിവില്‍ കഴിയുന്ന പ്രതികള്‍ക്കുവേണ്ടി ഊര്‍ജിതമായ തിരച്ചില്‍ ആരംഭിച്ചിട്ടുണ്ടെന്ന് പോലീസ് കൂട്ടിച്ചേര്‍ത്തു.

Also Read: 
മിനിലോറിയുടെ പിറകില്‍ കാറിടിച്ച് ഡ്രൈവര്‍ക്ക് പരിക്കേറ്റു

Keywords: Thiruvananthapuram, Arrest, Police, Attack, Neyyattinkara, Hospital, Treatment, Case, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news, News Kerala, Malayalam gulf news.

Post a Comment