Follow KVARTHA on Google news Follow Us!
ad

വെസ്റ്റ്‌ഗേറ്റ് കൂട്ടക്കുരുതി: 39 പേരെ ഇനിയും കണ്ടെത്തിയിട്ടില്ല

നെയ്‌റോബി: നെയ്‌റോബിയിലെ വെസ്റ്റ്‌ഗേറ്റ് മാളില്‍ തീവ്രവാദികള്‍ നടത്തിയ ആക്രമണത്തിനിടയില്‍ കാണാതായ 39 പേരെ ഇനിയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് റെഡ് ക്രോസ്. World news, Obituary, Nairobi, Two Indians, Amongst, Killed, 26/11, Style terror attack, Upscale mall, Nairobi, Kenya, Saturday
നെയ്‌റോബി: നെയ്‌റോബിയിലെ വെസ്റ്റ്‌ഗേറ്റ് മാളില്‍ തീവ്രവാദികള്‍ നടത്തിയ ആക്രമണത്തിനിടയില്‍ കാണാതായ 39 പേരെ ഇനിയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് റെഡ് ക്രോസ്. നാലുദിവസം നീണ്ടുനിന്ന ഏറ്റുമുട്ടലില്‍ 67 പേരാണ് കൊല്ലപ്പെട്ടത്. 61 പേരെ കാണാതായെന്നായിരുന്നു ആദ്യ റിപോര്‍ട്ടുകള്‍. എന്നാല്‍ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞതോടെ 39 പേരെകൂടി കണ്ടെത്താനുണ്ടെന്ന് റെഡ്‌ക്രോസ് അധികൃതര്‍ അറിയിച്ചു.

ഏറ്റുമുട്ടലിനിടയിലുണ്ടായ ഉഗ്രസ്‌ഫോടനത്തില്‍ ഷോപ്പിംഗ് മാളിന്റെ മേല്‍ക്കൂര തകര്‍ന്നടിഞ്ഞിരുന്നു. ഇതിനിടയില്‍ ആരെങ്കിലും കുടുങ്ങിയിട്ടുണ്ടോയെന്ന് വ്യക്തമല്ല. കെട്ടിടാവശിഷ്ടങ്ങള്‍ നീക്കുന്ന പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.

അല്‍ശബാബ് തീവ്രവാദികളാണ് വെസ്റ്റ്‌ഗേറ്റില്‍ ആക്രമണം നടത്തിയത്.
World news, Obituary, Nairobi, Two Indians, Amongst, Killed, 26/11, Style terror attack, Upscale mall, Nairobi, Kenya, Saturday

SUMMARY: Nairobi: At least 39 people are still missing after last week's brutal assault on Nairobi's Westgate mall by Islamist gunmen, the Red Cross said today.

Keywords: World news, Obituary, Nairobi, Two Indians, Amongst, Killed, 26/11, Style terror attack, Upscale mall, Nairobi, Kenya, Saturday

Post a Comment