Follow KVARTHA on Google news Follow Us!
ad

ദുബൈ മീന ബസാറില്‍ സ്‌ഫോടനം: എട്ടുപേര്‍ക്ക് പരിക്ക്

ദുബൈ: മീന ബസാറിലുണ്ടായ സ്‌ഫോടനത്തില്‍ എട്ടു പേര്‍ക്ക് പരിക്കേറ്റു. Gulf, UAE, Dubai, Laundry, Blast, Injured, Bur Dubai, Meena Bazar, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock
ദുബൈ: മീന ബസാറിലുണ്ടായ സ്‌ഫോടനത്തില്‍ എട്ടു പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ റാശിദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച ഉച്ചയ്ക്ക് 12.30ഓടെയാണ് സ്‌ഫോടനമുണ്ടായത്. ബര്‍ ദുബൈയിലെ മീന ബസാറിലെ റെഡ് പാലസ് ലോണ്ട്രിയിലായിരുന്നു സ്‌ഫോടനം. പരിക്കേറ്റവരില്‍ ഒരു സ്ത്രീയുമുള്‍പ്പെടും. ഇവര്‍ക്ക് സാരമായ പരിക്കും പൊള്ളലുമേറ്റിട്ടുണ്ട്.

സ്‌ഫോടനത്തിന്റെ കാരണം വ്യക്തമല്ല. ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചോ, എയര്‍ കണ്ടീഷണറിന്റെ കമ്പ്രസര്‍ പൊട്ടിത്തെറിച്ചോ ആകാം സ്‌ഫോടനമെന്നാണ് സൂചന.

കുല്‍ച കിംഗ്, സെയ്കഇപാക്കിസ്ഥാന്‍ എന്നീ രണ്ട് റെസ്‌റ്റോറന്റുകള്‍ക്കിടയിലായാണ് ലോണ്ട്രി സ്ഥിതിചെയ്തിരുന്നത്. സ്‌ഫോടനത്തെതുടര്‍ന്ന് ഈ രണ്ട് റെസ്‌റ്റോറന്റുകളും അടച്ചു. ദുബൈ പോലീസും ഫോറന്‍സിക് വിദഗ്ദ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. അതേസമയം സ്‌ഫോടനത്തെക്കുറിച്ച് പ്രതികരിക്കാന്‍ ദുബൈ പോലീസ് തയ്യാറായിട്ടില്ല.

SUMMARY: Eight people have been reportedly rushed to Rashid Hospital with severe burns after an explosion earlier this afternoon in a laundry in Bur Dubai’s Meena Bazaar area.

Gulf, UAE, Dubai, Laundry, Blast, Injured, Bur Dubai, Meena Bazar, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock
Keywords: Gulf, UAE, Dubai, Laundry, Blast, Injured, Bur Dubai, Meena Bazar, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news, News Kerala, Malayalam gulf news

Post a Comment