ഫിലീന്‍ സംഹാരതാണ്ഡവം തുടങ്ങി; ഒഡീഷയില്‍ 7 മരണം

ഫിലീന്‍ സംഹാരതാണ്ഡവം തുടങ്ങി; ഒഡീഷയില്‍ 7 മരണം

ഹൈദരാബാദ്: കനത്ത നാശം വിതയ്ക്കുന്ന ഫിലീന്‍ ചുഴലിക്കാറ്റ് ഇന്ത്യന്‍ തീരത്തെത്തി. വിശാഖ പട്ടണത്തും മറ്റ് തീരങ്ങളിലും ഉണ്ടായ കനത്ത മഴയിലും കാറ്റിലും ഇതിനകം ഏഴ് പേര്‍ മരിച്ചു. സി.എന്‍.എന്‍, ഐ.ബി.എന്‍ അടക്കമുള്ള ചാനലുകളാണ് ഇക്കാര്യം റിപോര്‍ട്ട് ചെയ്തത്.

ഒറ്റപ്പെട്ട പലഗ്രാമങ്ങളും ഇരുട്ടുമൂടിക്കിടക്കുകയാണ്. പലയിടങ്ങളിലും വൈദ്യുതി ബന്ധം നഷ്ടമായി. ശക്തമായ കാറ്റ് അനുഭവപ്പെടുകയാണ്. ചുഴലിക്കാറ്റിനെ തുടര്‍ന്ന് ആന്ധ്ര-ഒഡീഷ വഴിയുള്ള 56 ട്രെയിനുകള്‍ റദ്ദാക്കിയിട്ടുണ്ട്. ഭുവനേശ്വര്‍ വിമാനത്താവളം അടച്ചിട്ടു. ഒഡീഷയിലെ പാരാ ദ്വീപില്‍ കടല്‍ 25 മീറ്ററോളം കരയിലേക്ക് കയറി.

Haidrabad, Cyclone, National, Death, Phailin, Malayalam News, National News, Kerala News, International News, Sports News,

വാര്‍ത്താ വിനിമയ സംവിധാനങ്ങള്‍ നിശ്ചലമായിരിക്കുകയാണ്. ആറ് മണിക്കൂറോളം ഫിലീന്‍ ആന്ധ്രയിലും ഒഡീഷയിലുമായി സംഹാരതാണ്ഡവമാടും. മണിക്കൂറില്‍ 300 കിലോ മീറ്റര്‍വരെയാണ് ഫിലീന്‍ ചുഴലിക്കാറ്റിന്റെ വേഗത.
Keywords: Haidrabad, Cyclone, National, Death, Phailin, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
ad