Follow KVARTHA on Google news Follow Us!
ad

വിവാഹിതനുമായി വഴിവിട്ട ബന്ധം; യുവതിക്ക് 4,000 പൗണ്ട് പിഴ

ലണ്ടനില്‍ വിവാഹിതനുമായി വഴിവിട്ട ബന്ധം പുലര്‍ത്തിയ യുവതിക്ക് England, Marriage, Woman, Court Order, Compensation, Complaint, Wife, Husband, Family, World,
ലണ്ടന്‍: ലണ്ടനില്‍ വിവാഹിതനുമായി വഴിവിട്ട ബന്ധം പുലര്‍ത്തിയ യുവതിക്ക് ശിക്ഷ. നാലായിരം പൗണ്ടാണ് യുവതി പിഴയായി നല്‍കേണ്ടത്. ലണ്ടനിലെ ഗബോറോണിലാണ് കോടതി വിചിത്രമായ ഉത്തരവിറക്കിയത്.

കൊസിമോ ദിജോകോത്ത എന്ന യുവതിയെയാണ് കോടതി ശിക്ഷിച്ചത്. പിഴയായി കോടതിയില്‍ അടക്കുന്ന തുക യുവാവിന്റ ഭാര്യയായ പരാതിക്കാരിക്ക് നഷ്ടപരിഹാരമായി നല്‍കും.

നലേദിമോഗ എന്ന യുവതിയാണ് പരാതിക്കാരി. ബിസിനസുകാരിയായ താന്‍ ബിസിനസ് ആവശ്യത്തിനായി ദീര്‍ഘയാത്രയ്ക്ക് പോകുന്ന അവസരങ്ങളില്‍ തന്റെ ഭര്‍ത്താവുമായി കൊസിമോ വഴിവിട്ടബന്ധം പുലര്‍ത്തുന്നതായി കാട്ടിയാണ് നലേദിമോഗ പരാതി നല്‍കിയത്. കൊസിമോയുടെ തുടര്‍ച്ചയായ പ്രലോഭനത്തില്‍ തന്റെ ഭര്‍ത്താവ് വീണുപോവുകയായിരുന്നുവെന്നും പരാതിയില്‍ പറയുന്നുണ്ട്.

തന്റെ ഭര്‍ത്താവ് താന്‍ പുറത്തുപോയ അവസരത്തില്‍ മറ്റു സ്ത്രീകളുമായി വഴിവിട്ട ബന്ധം പുലര്‍ത്തുന്നുണ്ടോ എന്ന് സംശയിച്ച് നലേദിമോഗ കിടപ്പുമുറിയില്‍ രഹസ്യ ക്യാമറ വെച്ചിരുന്നു.

 അതില്‍ നിന്നുമാണ്  കൊസിമോയുമായുള്ള ബന്ധം നലേദിമോഗ കണ്ടുപിടിച്ചത്. രഹസ്യ ക്യാമറയില്‍ നിന്നുമുള്ള ദൃശ്യങ്ങള്‍ നലേദിമോഗ തെളിവായി കോടതിയില്‍ കാണിച്ചു.

ഇതിന്റെ അടിസ്ഥാനത്തിലാണ് കൊസിമോയ്ക്ക് കോടതി ശിക്ഷവിധിച്ചത്. പിഴയടയ്ക്കാന്‍ തയാറായില്ലെങ്കില്‍ കൊസിമോയുടെ പേരിലുള്ള വസ്തുവകകള്‍ പിടിച്ചെടുക്കാന്‍ കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

England, Marriage, Woman, Court Order, Compensation, Complaint, Wife, കൊസിമോയ്‌ക്കെതിരെ മറ്റു കുറ്റങ്ങളൊന്നും നലേദിമോഗ ചുമത്തിയിട്ടില്ല. കോടതിയുടെ ഉത്തരവ് കുടുംബനാഥന്‍മാരുമായി വഴിവിട്ട ബന്ധം പുലര്‍ത്തി കുടുംബജീവിതം തകര്‍ക്കുന്നവര്‍ക്ക് ഒരു പാഠമായിരിക്കുമെന്ന് വിധി
പുറപ്പെടുവിച്ച ജഡ്ജ് അഭിപ്രായപ്പെട്ടു.

Also Read: 
18 കാരിയെ കാണാനില്ലെന്ന് പരാതി

Keywords: England, Marriage, Woman, Court Order, Compensation, Complaint, Wife, Husband, Family, World, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news, News Kerala, Malayalam gulf news

Post a Comment