Follow KVARTHA on Google news Follow Us!
ad

13കാരിയെ കൂട്ടബലാത്സംഗത്തിനുശേഷം ജീവനോടെ കുഴിച്ചിട്ടു

മതപഠനത്തിനു പോയ പതിമൂന്നുകാരിയെ കൂട്ടബലാത്സംഗത്തിനുLahore, hospital, Passenger, Police, Complaint, Father, Case, World,
ലാഹോര്‍: മതപഠനത്തിനു പോയ പതിമൂന്നുകാരിയെ കൂട്ടബലാത്സംഗത്തിനുശേഷം ജീവനോടെ കുഴിച്ചുമൂടി. പെണ്‍കുട്ടി പിന്നീട് അത്ഭുതകരമായി രക്ഷപ്പെട്ടു. പാകിസ്ഥാനിലെ ടോബ ടേക് സിംഗ് ജില്ലയിലാണ്  ക്രൂരമായ സംഭവം അരങ്ങേറിയത്.

ലാഹോറിലെ ടോബ ടേക് സിംഗ് ജില്ലയിലെ ആളൊഴിഞ്ഞ സ്ഥലത്തുവെച്ച് മതപഠനത്തിനു പോയി തിരിച്ചുവരികയായിരുന്ന പെണ്‍കുട്ടിയെ അപരിചിതരായ രണ്ടു പേര്‍ ചേര്‍ന്ന് തട്ടിക്കൊണ്ടു പോയി  കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു.

സംഭവത്തെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ  ബോധം നഷ്ടപ്പെട്ടപ്പോള്‍ മരിച്ചെന്നു കരുതിയ അക്രമികള്‍ പെണ്‍കുട്ടിയെ വഴിയരികില്‍ കുഴിച്ചുമൂടുകയായിരുന്നു. എന്നാല്‍ കുറച്ച് സമയത്തിനുശേഷം  ബോധം വീണുകിട്ടിയ പെണ്‍കുട്ടി കൈകൊണ്ട് മണ്ണുമാന്തി കുഴിയില്‍ നിന്നും പുറത്തേക്കു വരികയായിരുന്നു.

അവശയായിരുന്ന പെണ്‍കുട്ടിക്ക് ഒരടിപോലും മുന്നോട്ടുനീങ്ങാന്‍ കഴിഞ്ഞില്ല. ഒടുവില്‍ കുട്ടിയുടെ  കരച്ചില്‍ കേട്ടെത്തിയ വഴിപോക്കരും നാട്ടുകാരുമാണ് കുട്ടിയെ ആശുപത്രിയിലാക്കിയത്.

പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത പ്രതികളെ കുറിച്ച് വിവരമൊന്നും ലഭിച്ചിട്ടില്ല. പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയില്‍ പോലീസ്
13-Year-old Girl Abducted, Raped and Buried Alive in Pakistan, കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Also Read:
പോലീസിന്റെ പിടിയിലായ പൂഴി കടത്തുലോറിയില്‍ കൂറ്റന്‍ കടന്നല്‍ കൂട്
Keywords: 13-Year-old Girl Abducted, Raped and Buried Alive in Pakistan, Lahore, hospital, Passenger, Police, Complaint, Father, Case, World, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more

Post a Comment