രാഹുലിന്റെ അപ്രതീക്ഷിത ഷോക്കില്‍ വട്ടംകറങ്ങി യു.പി.എ; ഓര്‍ഡിനന്‍സ് പിന്‍വലിച്ചേക്കും

ന്യൂഡല്‍ഹി: കുറ്റവാളികളായ ജനപ്രതിനിധികളെ അയോഗ്യരാക്കുന്ന സുപ്രീം കോടതി വിധിക്കെതിരെയുള്ള ഓര്‍ഡിനന്‍സിനെതിരെ എ.ഐ.സി.സി ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ അപ്രതീക്ഷിത വിമര്‍ശനം കേന്ദ്രസര്‍ക്കാരിന്റെ മനംമാറ്റുന്നു. ഓര്‍ഡിനന്‍സ് പിന്‍വലിക്കണോയെന്ന കാര്യത്തില്‍ വ്യാഴാഴ്ച ചേരുന്ന മന്ത്രിസഭാ യോഗം തീരുമാനമെടുക്കും.

പാര്‍ലമെന്റില്‍ പാസാക്കിയ ഓര്‍ഡിനന്‍സ് രാഷ്ട്രപതിയുടെ പരിഗണനയ്ക്കായി അയച്ചിരിക്കുകയാണ്. എന്നാല്‍ രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനത്തിന്റെ സാഹചര്യത്തില്‍ ഇത് പിന്‍വലിക്കുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്. വെള്ളിയാഴ്ചയാണ് ഓര്‍ഡിനന്‍സിനെതിരെ രാഹുല്‍ ഗാന്ധി ശക്തമായി രംഗത്തു വന്നത്. കുറ്റവാളികളെ സംരക്ഷിക്കുന്ന ഓര്‍ഡിനന്‍സ് ചവറ്റുകൊട്ടയിലെറിയണമെന്നായിരുന്നു രാഹുലിന്റെ വിമര്‍ശനം.

New Delhi, Rahul Gandhi, Central Government, National, Ordinance, Convicted, Politicians, Nonsense,
രാഹുല്‍ ഗാന്ധിക്ക് പിന്നാലെ ശശി തരൂര്‍, ദിഗ്‌വിജയ് സിംഗ്, മിലിന്‍ ദേവ്‌റ തുടങ്ങിയവരും ഓര്‍ഡിനന്‍സിനെതിരെ രംഗത്തുവന്നിരുന്നു.

Related News: 
കുറ്റവാളികളായ ജനപ്രതിനിധികളെ സംരക്ഷിക്കുന്ന ഓര്‍ഡിനന്‍സ് ചവറ്റുകൊട്ടയിലിടണം: രാഹുല്‍

Keywords: New Delhi, Rahul Gandhi, Central Government, National, Ordinance, Convicted, Politicians, Nonsense, Supreme Court, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Post a Comment

Previous Post Next Post