മോഡിയുടെ ഭോപ്പാല്‍ റാലി ഗിന്നസ് ബുക്കിലേയ്ക്ക്?

ബാംഗ്ലൂര്‍: സെപ്റ്റംബര്‍ 25ന് ഭോപ്പാലില്‍ മോഡി പങ്കെടുത്ത റാലിക്ക് ലോക റെക്കോര്‍ഡുണ്ടെന്ന് ബിജെപി. രാജ്യത്തിന്റെ ചരിത്രത്തില്‍ ഇത്രയും ജനപങ്കാളിത്തമുള്ള റാലി ഇതാദ്യമാണെന്ന് പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവായ വെങ്കയ്യ നായിഡു പറഞ്ഞു. മോഡിക്ക് വന്‍ പ്രതികരണമാണ് എല്ലായിടത്തുനിന്നും ലഭിക്കുന്നതെന്നും നായിഡു കൂട്ടിച്ചേര്‍ത്തു.

ഗിന്നസ് ബുക്ക് ഉദ്യോഗസ്ഥരും റാലിയില്‍ എത്തിയിരുന്നു. അവര്‍ പ്രവര്‍ത്തകരുടെ എണ്ണമെടുത്തിരുന്നു. 5 ലക്ഷത്തില്‍ കൂടുതല്‍ പേരാണ് റാലിയില്‍ പങ്കെടുത്തത്. ഭോപ്പാലിലെ മോഡി റാലി ഗിന്നസ് ബുക്കില്‍ സ്ഥാനം പിടിക്കുമെന്നാണ് വിശ്വാസം. ഗിന്നസ് ബുക്ക് ഉദ്യോഗസ്ഥരുമായി ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ് വെങ്കയ്യ നായിഡു പറഞ്ഞു.

ചന്ദ്രബാബു നായിഡുവിന്റെ ടിഡിപിയുമായോ ബിഎസ് യെദിയൂരപ്പയുടെ കര്‍ണാടക ജനത പാര്‍ട്ടിയുമായോ ബിജെപി സഖ്യത്തിന് ശ്രമിക്കുന്നുണ്ടോയെന്ന ചോദ്യത്തിന് അക്കാര്യം മാധ്യമങ്ങളില്‍ ചര്‍ച്ചചെയ്യാന്‍ താനിഷ്ടപ്പെടുന്നില്ലെന്നായിരുന്നു വെങ്കയ്യ നായിഡുവിന്റെ പ്രതികരണം.
New Delhi, L.K. Advani, Narendra Modi, Prime Minister, Gujarat, Chief Minister, National, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News.

SUMMARY: Bangalore: The BJP today said the party's September 25 workers' rally at Bhopal, which was addressed by the party's prime ministerial candidate Narendra Modi, was a world record vis-a-vis largest assembly of its kind, even as it expressed confidence of winning more allies before and after the Lok Sabha elections.

Keywords: New Delhi, L.K. Advani, Narendra Modi, Prime Minister, Gujarat, Chief Minister, National, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News.

Post a Comment

Previous Post Next Post