Follow KVARTHA on Google news Follow Us!
ad

ലിഡാ ജേക്കബ് രാജിവച്ചു; നിര്‍ഭയ പദ്ധതി നാഥനില്ലാക്കളരിയായി

കേരളത്തിലെ സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയ്ക്കു സംസ്ഥാന സര്‍ക്കാര്‍ കൊട്ടിഘോഷിച്ചു നടപ്പാക്കിയ 'നിര്‍ഭയ'പദ്ധതിയോടു കാണിക്കുന്നKerala, M.K. Muneer, District Collector, Lida Jacob resigns from Nirbhaya project, Malayalam News
തിരുവനന്തപുരം: കേരളത്തിലെ സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയ്ക്കു സംസ്ഥാന സര്‍ക്കാര്‍ കൊട്ടിഘോഷിച്ചു നടപ്പാക്കിയ 'നിര്‍ഭയ'പദ്ധതിയോടു കാണിക്കുന്ന അവഗണനയില്‍ പ്രതിഷേധിച്ച് മുതിര്‍ന്ന ഐ.എ.എസ്. ഉദ്യോഗസ്ഥ ലിഡാ ജേക്കബ് ഉപദേശക സമിതി അധ്യക്ഷ സ്ഥാനം രാജിവച്ചു.

ഇരകളാക്കപ്പെടുന്ന സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയ്ക്കു രാജ്യത്തിനു തന്നെ മാതൃകയായി സംസ്ഥാന സാമൂഹ്യ നീതി വകുപ്പ് നടപ്പാക്കിയ പദ്ധതിയാണ് നിര്‍ഭയ. സര്‍ക്കാരില്‍ വിവിധ ഉന്നത പദവികള്‍ വഹിച്ചിട്ടുള്ള ലിഡാ ജേക്കബിനെ സര്‍ക്കാര്‍, പ്രത്യേകിച്ച് സാമൂഹ്യനീതി മന്ത്രി ഡോ. എം.കെ. മുനീര്‍ പ്രത്യേക താല്പര്യമെടുത്താണ് നിര്‍ഭയയുടെ ഉപദേശ സമിതി അധ്യക്ഷയാക്കിയത്. എന്നാല്‍ പിന്നീട് അവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ പിന്തുണ നല്‍കുകയോ നിര്‍ഭയയ്ക്ക് മതിയായ ജീവനക്കാരെയോ സൗകര്യങ്ങളോ നല്‍കുകയോ ചെയ്തില്ലത്രേ.

ഇക്കാര്യം നേരിട്ടും അല്ലാതെയും ലിഡാ ജേക്കബ് മന്ത്രിയെയും വകുപ്പിലെ മറ്റ് ഉന്നത ഉദ്യോഗസ്ഥരെയും അറിയിച്ചിരുന്നു. എന്നാല്‍ എത്രയും വേഗം ജീവനക്കാരെ ഡെപ്യൂട്ടേഷന്‍ വഴി നിയമിക്കുമെന്നും ഓഫീസും അടിസ്ഥാന സൗകര്യങ്ങളും ലഭ്യമാക്കുമെന്നും ആവര്‍ത്തിക്കുക മാത്രമാണു ചെയ്തത്. ആവശ്യങ്ങളില്‍ ചിലതു മാത്രം നടപ്പാക്കി. ബാക്കിയുള്ളവ നീട്ടിക്കൊണ്ടുപോവുകയാണ്. അതേസമയം, സാമൂഹ്യനീതി വകുപ്പിനു കീഴിലുള്ള മറ്റ് ഏജന്‍സികള്‍ക്ക് ഇതിനേക്കാള്‍ പരിഗണന നല്‍കുന്നുവെന്ന തോന്നല്‍ ലിഡാ ജേക്കബിന് ഉണ്ടാകുന്ന വിധത്തില്‍ പലതും അടുത്തയിടെ ഉണ്ടാവുകയും ചെയ്തതായി അറിയുന്നു.
Kerala, M.K. Muneer, District Collector, Lida Jacob resigns from Nirbhaya project, Malayalam News

ഇതോടെ, നിര്‍ഭയ ഉപദേശക സമിതി അധ്യക്ഷയായി തുടരാനുള്ള താല്‍പര്യമില്ലായ്മ അവര്‍ തന്നെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെയും മന്ത്രി എം.കെ. മുനീറിനെയും അറിയിക്കുകയായിരുന്നു. രാജിവയ്ക്കരുത് എന്ന് ഇരുവരും ആവശ്യപ്പെട്ടെങ്കിലും തന്നെ വിളിച്ചു വരുത്തി അപമാനിക്കുന്ന തരത്തിലാണ് സാമൂഹ്യ നീതി വകുപ്പ് പെരുമാറിയത് എന്ന വികാരമാണ് ലിഡാ ജേക്കബ് പ്രകടിപ്പിച്ചതെന്നാണു സൂചന.

കഴിഞ്ഞ കേന്ദ്ര ബജറ്റില്‍ ദേശീയതലത്തില്‍ നിര്‍ഭയ പദ്ധതിക്ക് 1000 കോടി രൂപ നീക്കിവയ്ക്കാന്‍ കേന്ദ്ര ധനമന്ത്രി പി. ചിദംബരം തീരുമാനിച്ചിരുന്നു. അതിനു മാതൃകയായത് കേരളത്തിലെ നിര്‍ഭയ പദ്ധതിയാണെന്ന് സംസ്ഥാന സര്‍ക്കാര്‍ അവകാശപ്പെടുകയും ചെയ്തു. ഇതിനിടയില്‍ തന്നെയാണ് നിര്‍ഭയയെ അവഗണിച്ച് ഇല്ലാതാക്കുന്ന തരത്തിലുള്ള നീക്കം ഉന്നത തലത്തില്‍ ഉണ്ടായത്.

നിര്‍ഭയയുടെ കീഴില്‍ സ്ത്രീകളുടെയും കുട്ടികളുടെയും നിര്‍ഭയമായ ജീവിതത്തിനു സഹായകമായ നിരവധി പദ്ധതികള്‍ ലിഡാ ജേക്കബിന്റെ നേതൃത്വത്തില്‍ തയ്യാറാക്കിയെങ്കിലും സര്‍ക്കാര്‍ അതൊന്നും നടപ്പാക്കാന്‍ വേണ്ടത്ര താലല്‍പര്യം കാട്ടിയില്ലെന്ന പരാതിയും അവര്‍ സഹപ്രവര്‍ത്തകരോടും ചില ഐ.എ.എസ്. ഉദ്യോസ്ഥരോടുതന്നെയും പറഞ്ഞതായും വിവരമുണ്ട്. സാമൂഹ്യനീതി വകുപ്പിന്റെ മാത്രമല്ല, സര്‍ക്കാരിന്റെ തന്നെ അഭിമാന പദ്ധതിയായി പ്രഖ്യാപിക്കപ്പെട്ട നിര്‍ഭയയ്ക്ക് ഫലത്തില്‍ നാഥനില്ലാത്ത സ്ഥിതിയാണ് ഇപ്പോള്‍.

നിര്‍ഭയയുടെ ഔദ്യോഗിക വെബ്‌സൈറ്റായ കേരള വിമനില്‍ ഇപ്പോഴും സാമൂഹ്യനീതിവകുപ്പ് ഡയറക്ടര്‍ എം എസ് ജയ ഐ.എ.എസ്. ആണ് എന്നതുതന്നെ ഈ താല്പര്യമില്ലായ്കയ്ക്ക് വ്യക്തമായ ഉദാഹരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. എം.എസ്. ജയ ഇപ്പോള്‍ തൃശൂര്‍ കളക്ടറാണ്. അവര്‍ക്ക് പകരം വി.എന്‍. ജിതേന്ദ്രന്‍ ഡയറക്ടറായിട്ട് മാസങ്ങളായി.

Also read:
കോടതി തുണയ്‌ക്കെത്തി; ലത്തീഫും സ്വപ്‌നയും ജീവിതവഴിയില്‍ ഒന്നിച്ചു

Keywords: Kerala, M.K. Muneer, District Collector, Lida Jacob resigns from Nirbhaya project, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Post a Comment