Follow KVARTHA on Google news Follow Us!
ad

സിറിയ: യു.എ.ഇ, തുര്‍ക്കി, സൗദി തുടങ്ങിയ രാജ്യങ്ങളുമായി ഇന്ത്യ ചര്‍ച്ചനടത്തി

ലോകം യുദ്ധത്തിലേയ്ക്ക് നീങ്ങുന്നതിനിടയില്‍ യു.എ.ഇ, തുര്‍ക്കി, സൗദി തുടങ്ങിയ രാജ്യങ്ങളുമായി News, Syria, America, Barack Obama, Salman Khurshid, Media, National, War, Malayalam News,
ന്യൂഡല്‍ഹി: ലോകം യുദ്ധത്തിലേയ്ക്ക് നീങ്ങുന്നതിനിടയില്‍ യു.എ.ഇ, തുര്‍ക്കി, സൗദി തുടങ്ങിയ രാജ്യങ്ങളുമായി ഇന്ത്യ ചര്‍ച്ചനടത്തി. സിറിയയിലെ നിലവിലെ സ്ഥിതിഗതികളാണ് നേതാക്കള്‍ ചര്‍ച്ചചെയ്തത്.

സിറിയക്കുമേല്‍ കൈക്കൊള്ളുന്ന സൈനിക നടപടി മറ്റ് രാജ്യങ്ങളേയും പ്രതിസന്ധിയിലാക്കുമെന്ന നിലപാടാണ് ഇന്ത്യയ്ക്ക്. വിദേശകാര്യ മന്ത്രി സല്‍മാന്‍ ഖുര്‍ഷിദാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. സിറിയയില്‍ ഇന്ത്യക്കാര്‍ വളരെ കുറവാണ്. ഏതെങ്കിലും തരത്തിലുള്ള സൈനിക നടപടികള്‍ ഉണ്ടായാല്‍ അവരെ സുരക്ഷിതരായി നാട്ടിലെത്തിക്കുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ കൈക്കൊള്ളുമെന്നും അദ്ദേഹം അറിയിച്ചു.

News, Syria, America, Barack Obama, Salman Khurshid, Media, National, War, Malayalam News, National News,സിറിയയിലെ സ്ഥിതിഗതികള്‍ പഴയതുപോലെ ശാന്തമാകുമെന്ന ആത്മവിശ്വാസത്തിലാണ് താനെന്നും സല്‍മാന്‍ ഖുര്‍ഷിദ് പറഞ്ഞു. അതേസമയം യുദ്ധമുണ്ടായാല്‍ ഇന്ത്യ ഏത് രാജ്യത്തിനൊപ്പം നില്‍ക്കുമെന്ന ചോദ്യത്തിന് ഖുര്‍ഷിദ് നല്‍കിയ മറുപടി ഇങ്ങനെയായിരുന്നു. നയതന്ത്ര തലത്തില്‍ ഞങ്ങളുടെ അംബാസഡര്‍മാര്‍ യു.എസുമായി സ്ഥിരമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഞാനിതുവരെ നേരിട്ട് ഇതിനെക്കുറിച്ച് ആരോടും സംസാരിച്ചിട്ടില്ല. എന്നാല്‍ സൈനിക നടപടിയുണ്ടായാല്‍ ഇന്ത്യ യു.എസിനൊപ്പം നില്‍ക്കുമെന്ന് പരോക്ഷമായി സൂചന നല്‍കാനും അദ്ദേഹം തയ്യാറായി.

SUMMARY: 
New Delhi: Describing the developments in war-torn Syria as “disturbing”, India today hoped violence will be avoided warning the situation could go out of control and spill over to other areas near that country.


Keywords: News, Syria, America, Barack Obama, Salman Khurshid, Media, National, War, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Post a Comment