Follow KVARTHA on Google news Follow Us!
ad

ഫയാസിന്റെയും ഉദ്യോഗസ്ഥരുടെയും അക്കൗണ്ടുകള്‍ മരവിപ്പിച്ചു

നെടുമ്പാശേരി സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായ ഫയാസിന്റെയും ഒത്താശ ചെയ്തു കൊടുത്ത കസ്റ്റംസ് Kochi, Bank, Kerala, Account, Nedumbassery Airport, Fayas, Deputy Commissioner, CBI, Malayalam News, National News, Kerala
കൊച്ചി: നെടുമ്പാശേരി സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായ ഫയാസിന്റെയും ഒത്താശ ചെയ്തു കൊടുത്ത കസ്റ്റംസ് ഉദ്യോഗസ്ഥരുടെയും ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. നേരത്തെ ഇക്കാര്യം ആവശ്യപ്പെട്ട് സി.ബി.ഐ കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അക്കൗണ്ടുകള്‍ മരവിപ്പിച്ചത്.

ഫയാസിന് പുറമെ കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണര്‍ സി. മാധവന്‍, പ്രിവന്റീവ് ഓഫീസര്‍മാരായ സുനില്‍കുമാര്‍, ടോണി എന്നിവരുടെ അക്കൗണ്ടുകളാണ് മരവിപ്പിച്ചത്. ഇതില്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതായി നേരത്തെ സി.ബി.ഐ കണ്ടെത്തിയിരുന്നു.

Kochi, Bank, Kerala, Account, Nedumbassery Airport, Faisal, Deputy Commissioner, CBI, Malayalam News, National News, Kerala News,ഫയാസില്‍ നിന്നും പലപ്പോഴായി കിട്ടിയ പാരിതോഷികങ്ങള്‍ സി.ബി.ഐ ഉദ്യോഗസ്ഥര്‍ കസ്റ്റംസ് ഉദ്യോഗസ്ഥരില്‍ നിന്ന് കണ്ടെടുത്തിരുന്നു. ഇതോടെ സ്വര്‍ണ കടത്തിന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് വ്യക്തമായ പങ്കുണ്ടെന്ന് സി.ബി.ഐക്ക് ബോധ്യമാവുകയും ചെയ്തിരുന്നു.

Keywords: Kochi, Bank, Kerala, Account, Nedumbassery Airport, Fayas, Deputy Commissioner, CBI, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Post a Comment