യുവതി ദുരൂഹസാഹചര്യത്തില്‍ മരിച്ചു: മന്ത്രവാദി അറസ്റ്റില്‍

അമൃത്സര്‍: ചികില്‍സയ്‌ക്കെത്തിയ യുവതി ദുരൂഹസാഹചര്യത്തില്‍ മരിച്ചതിനെതുടര്‍ന്ന് മന്ത്രവാദിയെ പോലീസ് അറസ്റ്റ് ചെയ്തു. സാഷി (22) യാണ് മരിച്ചത്. സാഷിക്ക് പ്രേതബാധയുണ്ടെന്നാരോപിച്ചാണ് മാതാപിതാക്കള്‍ ഒരു മാസം മുന്‍പ് പ്രതിയായ ഗൗരവ് ഭഗതിനെ സമീപിച്ചത്. സാഷിയുടെ പ്രേതബാധ അകറ്റാമെന്ന ഉറപ്പില്‍ ഗൗരവ് ചികില്‍സ തുടങ്ങി.

National news, Amritsar, 22-year old girl, Died, Amritsar, Suspicious circumstances, Family, Continuously, Sorcerer, Ailing health.
ഒരു മാസം പിന്നിട്ടിട്ടും യാതൊരു മാറ്റവുമില്ലാത്തതിനെതുടര്‍ന്ന് സാഷിയെ സമീപത്തെ ആശുപത്രിയിലേയ്ക്ക് മാറ്റി. ഇതിനിടെ സാഷിയുടെ ആരോഗ്യസ്ഥിതിയും മോശമായിരുന്നു. ആശുപത്രിയിലെത്തി സാഷിയുടെ മാതാപിതാക്കളെ സ്വാധീനിച്ച ഗൗരവ് വീണ്ടും സാഷിയെ തന്റെ വീട്ടിലേയ്ക്ക് കൊണ്ടുപോയി. ഏറേ താമസിയാതെ സാഷി ഗൗരവിന്റെ വീട്ടില്‍ വച്ച് മരണപ്പെട്ടു.

സാഷിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നാരോപിച്ച് മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഗൗരവിനെ അറസ്റ്റ് ചെയ്തത്.

SUMMARY: Amritsar: A 22-year old girl died in Amritsar under suspicious circumstances after her family continuously kept taking her to a sorcerer (tantrik) despite her ailing health.

Keywords: National news, Amritsar, 22-year old girl, Died, Amritsar, Suspicious circumstances, Family, Continuously, Sorcerer, Ailing health.

Post a Comment

Previous Post Next Post