അമ്മയുടെ അറുപതാം പിറന്നാളിന് അമൃതപുരി ഒരുങ്ങി; സാമൂഹ്യ പദ്ധതികള്‍ നടപ്പിലാക്കും

കൊല്ലം: മാതാ അമൃതാനന്ദമയിയുടെ 60-ാം ജന്മദിനാഘോഷത്തെ വരവേല്‍ക്കാന്‍ നിരവധി സാമൂഹ്യ, സാംസ്‌കാരിക പരിപാടികളുമായി അമൃതപുരി ഒരുങ്ങുന്നു. സെപ്റ്റംബര്‍ 26, 27 തിയതികളില്‍ നടക്കുന്ന ആഘോഷത്തിന്റെ ഭാഗമായി ഇന്ത്യയിലുടനീളമുള്ള സാധാരണക്കാര്‍ക്ക് പ്രയോജനകരമാകുന്ന ഒട്ടേറെ പദ്ധതികള്‍ക്കാണ് തിരിതെളിയുക. വള്ളിക്കാവിലെ ആശ്രമത്തിനു സമീപമുള്ള അമൃത വിശ്വവിദ്യാപീഠത്തിലാണ് 'അമൃതവര്‍ഷം 60' എന്ന പേരില്‍ ആഘോഷപരിപാടികള്‍ സംഘടിപ്പിക്കുക. അഞ്ചുലക്ഷം പേരെങ്കിലും പരിപാടികളില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ആശ്രമം വക്താക്കള്‍ പറഞ്ഞു.

കൊച്ചിയിലെ അമൃത ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ 50 കോടിയോളം രൂപ ചെലവുവരുന്ന വൃക്ക മാറ്റിവയ്ക്കല്‍, ഹൃദയ ശസ്ത്രക്രിയകളും ക്യാന്‍സര്‍ ചികില്‍സയും രാജ്യത്തെ ദരിദ്രവിഭാഗങ്ങള്‍ക്കായി സൗജന്യമായി ചെയ്തുകൊടുക്കും. യുണൈറ്റഡ് നേഷന്‍സ് ബില്യണ്‍ ട്രീ ക്യാമ്പയിന്‍ അംഗമെന്ന നിലയില്‍ ലോകത്തെമ്പാടുമുള്ള അമൃതാനന്ദമയി സംഘടനകളുടെ സഹകരണത്തോടെ മാതാ അമൃതാനന്ദമയി മഠം ഒരു വര്‍ഷം കൊണ്ട് 60 ലക്ഷം വൃക്ഷത്തൈകള്‍ വച്ചുപിടിപ്പിക്കും. ഇതില്‍ ആറ് ലക്ഷം വൃക്ഷത്തൈകള്‍ കേരളത്തിലാണ് നടുക. തിരുവനന്തപുരത്ത് ആദ്യവൃക്ഷത്തൈ നട്ട് സെപ്റ്റംബര്‍ രണ്ടിന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഇതിന്റെ ഉദ്ഘാടനം നിര്‍വഹിക്കും.

2001 മുതല്‍ ഇതുവരെ 10 ലക്ഷത്തോളം വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കാന്‍ മഠം സഹായം നല്‍കിയിട്ടുണ്ട്. അമൃത സെന്റര്‍ ഫോര്‍ നാനോ സയന്‍സസ് ആന്‍ഡ് മോളിക്യുലര്‍ മെഡിസിന്‍ വികസിപ്പിച്ച അനവധി ശ്രദ്ധേയമായ സാങ്കേതികവിദ്യകളും അവതരിപ്പിക്കും. ഹൃദ്‌രോഗികള്‍ക്കുള്ള ഇംപ്ലാന്റബിള്‍ ബീറ്റിംഗ് ഹാര്‍ട്ട് പാച്ച്, മരുന്നിനെ പ്രതിരോധിക്കുന്ന രക്താര്‍ബുദത്തിനുള്ള നാനോ മെഡിസിന്‍, ബ്രെയിന്‍ ട്യൂമര്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള ഡ്രഗ് ഡെലിവറിംഗ് പോളിമര്‍ വേഫര്‍ തുടങ്ങിയവ അവയില്‍ ചിലതാണെന്ന് ആശ്രമം അധികൃതര്‍ പറഞ്ഞു.

Kollam, Kerala, Mata Amritanandamayi Math's, Programme, State Capital, Thiruvananthapuram, Inaugurated, September 2, Kerala Chief Minister, Oommenഊര്‍ജ മേഖലയില്‍ നൂതനമായ സൗരോര്‍ജ സംവിധാനമാണ് മഠം അവതരിപ്പിക്കുന്നത്. നാനോ മെറ്റീരിയല്‍ കൊണ്ടു വികസിപ്പിച്ചെടുത്ത സോളാര്‍ സെല്ലുകളും ബാറ്ററികളുമടങ്ങിയ ഇവ ഇപ്പോഴുള്ള സംവിധാനത്തേക്കാള്‍ 500 മടങ്ങ് ശേഷിയുള്ളതും കൂടുതല്‍ ഊര്‍ജ സാന്ദ്രത ഉള്ളതുമാണ്. അമൃതപുരിയിലെ അമൃത യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് എന്‍ജിനീയറിംഗിന്റെ സഹകരണത്തോടെയാണ് ഇതു വികസിപ്പിച്ചിരിക്കുന്നത്.

ഇന്ത്യയിലെ ദരിദ്ര വിഭാഗങ്ങളില്‍പെട്ട, സാമൂഹ്യക്ഷേമ പെന്‍ഷനുകള്‍ വാങ്ങുന്ന വിധവകള്‍, മാനസികവും ശാരീരികവുമായ അവശതകളനുഭവിക്കുന്നവര്‍ തുടങ്ങി 59,000 ഗുണഭോക്താക്കളുടെ കൂടിച്ചേരലും വിദ്യാഭ്യാസ സിംപോസിയവും മഠം സജീകരിക്കുന്നുണ്ട്. പിന്നോക്ക ഗ്രാമങ്ങളിലെ ജനസമൂഹത്തെ ഉയര്‍ത്തിക്കൊണ്ടുവരുന്നതിനെപ്പറ്റി ചര്‍ചചെയ്യാന്‍ രണ്ടു ദിവസങ്ങളിലായി നടത്തുന്ന രാജ്യാന്തര ഉച്ചകോടിയില്‍ ശാസ്ത്രജ്ഞര്‍, സാമൂഹ്യനേതാക്കള്‍, വിദ്യാഭ്യാസ വിദഗ്ദ്ധര്‍, സംരംഭകര്‍, അഡ്മിനിസ്‌ട്രേറ്റര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

ഇന്ത്യയുടെ മഹത്തായ ആത്മീയ പാരമ്പര്യത്തിന്റെ വളര്‍ച്ചയെപ്പറ്റി ഗവേഷണവും പഠനവും നടത്തുന്നതിനായി പുതിയൊരു വകുപ്പ് അമൃതവിശ്വ വിദ്യാപീഠത്തില്‍ തുടങ്ങും. സാംസ്‌കാരിക സാഹിത്യത്തിലെ മികവിന് രാജ്യാന്തര തലത്തിലും സംസ്ഥാനതലത്തിലും മഠം നല്‍കുന്ന പുരസ്‌കാരവും ആഘോഷത്തിന്റെ ഭാഗമായി വിതരണം ചെയ്യും.

ലോകസമാധാനത്തിനായി 50ല്‍പരം പുരോഹിതരെ അണിനിരത്തി നടത്തുന്ന മൂന്നുദിവസം നീളുന്ന മഹാചണ്ഡികാ ഹോമം അമൃതപുരി ആശ്രമത്തില്‍ നടത്തും. രാജ്യാന്തര തലത്തില്‍ പ്രശസ്തരായ വിവിധ നാടുകളില്‍ നിന്നും സംസ്‌കാരങ്ങളില്‍ നിന്നും ശൈലികളില്‍ നിന്നുമുള്ള സംഗീതജ്ഞര്‍, നര്‍ത്തകര്‍, ഗായകര്‍ തുടങ്ങിയവരുടെ പരിപാടികളും ആഘോഷത്തോടനുബന്ധിച്ച് അരങ്ങേറും. പ്രശസ്ത ചലച്ചിത്രകാരന്‍ ശേഖര്‍ കപൂര്‍ അമൃതവര്‍ഷം 60 ചിത്രീകരിക്കും.

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരെ പങ്കെടുപ്പിച്ചുള്ള സമൂഹ വിവാഹവും ആഘോഷത്തോടനുബന്ധിച്ചുണ്ട്. ദമ്പതികള്‍ക്കുള്ള വസ്ത്രം, സ്വര്‍ണാഭരണങ്ങള്‍ എന്നിവ നല്‍കുന്നതിനൊപ്പം വിവാഹ സല്‍ക്കാരവും മഠം നടത്തും. അമ്മയുടെ ആത്മീയപ്രഭാഷണങ്ങളെ വിവരിച്ച് അനുയായികളും വിശ്വാസികളും തയ്യാറാക്കിയ പുസ്തകങ്ങളും മഠം പ്രകാശനം ചെയ്യും.

Kollam, Kerala, Mata Amritanandamayi Math's, Programme, State Capital, Thiruvananthapuram, Inaugurated, September 2, Kerala Chief Minister, Oommenസെപ്റ്റംബര്‍ ഒന്നുമുതല്‍ ഏഴു വരെ ലോകത്തെമ്പാടുമുള്ള അമ്മയുടെ അനുയായികള്‍ ശുചീകരണം, വൃക്ഷത്തൈ നടീല്‍, അന്നദാനം തുടങ്ങിയ സാമൂഹ്യപ്രവര്‍ത്തനങ്ങളില്‍ ഏര്‍പെടും. സൗജന്യ ആരോഗ്യ സംരക്ഷണ പരിപാടിയില്‍ ദാരിദ്ര്യരേഖയ്ക്കു താഴെയുള്ളവര്‍ക്കു മുന്‍ഗണന നല്‍കുമെന്നും താല്‍പര്യമുള്ളവര്‍ മഠവുമായോ ആശ്രമത്തിന്റെ അംഗീകൃതശാഖകളുമായോ ബന്ധപ്പെടണമെന്നും മഠം അധികൃതര്‍ അറിയിച്ചു.

1998 മുതല്‍ ഇന്ത്യയിലെമ്പാടുമായി അവയവമാറ്റിവയ്ക്കലിനായി സ്വമേധയാ അവയവദാതാക്കളെ കണ്ടെത്തിയ 26.2 ലക്ഷം ദരിദ്രര്‍ക്ക് മഠം സൗജന്യചികില്‍സ ലഭ്യമാക്കിയെന്നും വക്താക്കള്‍ പറഞ്ഞു. ദാരിദ്ര്യ രേഖയ്ക്കു താഴെയുള്ള സ്ത്രീകളുടെ ഉന്നമനത്തിനും ശാക്തീകരണത്തിനുമായി പുതിയ പദ്ധതികള്‍ക്കും മഠം തുടക്കമിടും. ഇന്ത്യയില്‍ ഒരു ലക്ഷം സ്ത്രീകള്‍ക്ക് 6,000 സ്വയംസഹായ സംഘങ്ങള്‍ തുടങ്ങാന്‍ മഠം സഹായം നല്‍കി. അവര്‍ക്ക് വിദ്യാഭ്യാസവും പ്രാരംഭ മൂലധനവും വിപണന സഹായവും നല്‍കിയതിനൊപ്പം സര്‍ക്കാര്‍ മേഖലയിലെ ബാങ്കുകള്‍ വഴി മൈക്രോ ക്രെഡിറ്റ് വായ്പകളും മൈക്രോ സേവിംഗ്‌സ് അക്കൗണ്ടുകളും ലഭ്യമാക്കിയതായും മഠം വക്താക്കള്‍ ചൂണ്ടിക്കാട്ടി. 

Also Read: 
ക്വാളിസില്‍ കഞ്ചാവ് കടത്ത്: മൊബൈല്‍ നമ്പറുകാരന്‍ നൗഷാദിനെ പോലീസ് തെരയുന്നു

Keywords: Kollam, Kerala, Mata Amritanandamayi Math's, Programme, State Capital, Thiruvananthapuram, Inaugurated, September 2, Kerala Chief Minister, Oommen Chandy, Planting, First Sapling, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Post a Comment

Previous Post Next Post