Follow KVARTHA on Google news Follow Us!
ad
Posts

ഇന്ത്യയില്‍ മൊബൈലില്‍ നീലച്ചിത്രം തിരയുന്നവരുടെ എണ്ണം വര്‍ധിക്കുന്നു

ഇന്ത്യയില്‍ മൊബൈലില്‍ നീലച്ചിത്രം തിരയുന്നവരുടെ എണ്ണം വര്‍ധിക്കുന്നതായി റിപോര്‍ട്ട്. ലോകത്ത് ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരില്‍ രണ്ടില്‍ ഒരാള്‍ പോണ്‍ സൈറ്റുകളുടെ 90 lakh internet users, India, Searching, Mobile, Report, Indians watch adult content on mobile, Internet, New Delhi, Report, Website, Twitter, Court, Rape,
ഡല്‍ഹി: ഇന്ത്യയില്‍ മൊബൈലില്‍ നീലച്ചിത്രം തിരയുന്നവരുടെ എണ്ണം വര്‍ധിക്കുന്നതായി റിപോര്‍ട്ട്. ലോകത്ത് ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരില്‍ രണ്ടില്‍ ഒരാള്‍ പോണ്‍ സൈറ്റുകളുടെ സ്ഥിരം സന്ദര്‍ശകരാണ് എന്നും പഠനങ്ങള്‍ തളിയിക്കുന്നു. ഏറ്റവും അധികം ആളുകള്‍ സന്ദര്‍ശിക്കുന്ന നൂറ് വെബ് സൈറ്റുകളില്‍ മൂന്നെണ്ണം പോണ്‍ വെബ് സൈറ്റുകളെന്നാണ് ഇതുസംബന്ധിച്ചുള്ള കണക്ക്.

ഇക്കഴിഞ്ഞ മെയ്, ജൂണ്‍, ജൂലൈ മാസങ്ങളില്‍ ഇന്ത്യയിലെ മൊത്തം ഇന്റര്‍നെറ്റ് ട്രാഫിക്കിന്റെ 4.1 ശതമാനവും ഒരു പോണ്‍ വെബ്‌സൈറ്റിലേക്കായിരുന്നുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഒരോ ഇന്റര്‍നെറ്റ്  ഉപഭോക്താവും ചുരുങ്ങിയത് അഞ്ചു മിനുട്ടെങ്കിലും ഇത്തരം വെബ്‌സൈറ്റുകളില്‍ ചെലവഴിക്കുന്നതായും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

90 lakh internet users, India, Searching, Mobile, Report, Indians watch adult content on mobile, Internet, New Delhi, Report, Websiteട്വിറ്റര്‍, ആമസോണ്‍, നെറ്റ്ഫ്്‌ലിക്‌സ് തുടങ്ങിയ പ്രമുഖ സൈറ്റുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ അതിനേക്കാള്‍ ഇന്റര്‍നെറ്റില്‍ അശ്ലീലം കാണുന്നവരുടെ എണ്ണം കൂടുതലാണ്. ഓരോ മാസവും 450 മില്യണ്‍ യുനീക് വിസിറ്റര്‍മാരാണ്് ഇത്തരം അശ്ലീല സൈറ്റുകള്‍ തേടിയെത്തുന്നത്. അശ്ലീല സൈറ്റുകളുടെ, പ്രത്യേകിച്ച് കുട്ടികള്‍ ഉള്‍പ്പെട്ട രംഗങ്ങള്‍ കാണിക്കുന്ന സൈറ്റുകള്‍ നിയന്ത്രിക്കണമെന്ന് കഴിഞ്ഞ ആഴ്ച സുപ്രീം കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരുന്നു.

20 കോടിയിലധികം അശ്ലീല വീഡിയോകള്‍ ഇന്റര്‍നെറ്റില്‍ ലഭ്യമാണെന്നാണ് കോടതിയില്‍ സമര്‍പ്പിച്ച പരാതിയില്‍ പറയുന്നത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അക്രമങ്ങള്‍ വര്‍ധിക്കാന്‍ പ്രേരണയാവുന്നതും ഇത്തരം വീഡിയോ ദൃശ്യങ്ങള്‍ കാണുന്നതുകൊണ്ടാണെന്നും പരാതിക്കാരന്‍ കോടതിയില്‍ ബോധിപ്പിച്ചിരുന്നു.

Keywords: 90 lakh internet users, India, Searching, Mobile, Report, Indians watch adult content on mobile, Internet, New Delhi, Report, Website, Twitter, Court, Rape, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Post a Comment