പിറകേ കൂടിയ സുന്ദരിയെ സല്‍മാന്‍ ഖാന്‍ അംഗരക്ഷകരെ വിട്ട് കൈകാര്യം ചെയ്തു

മുംബൈ: കഴിഞ്ഞ ദിവസം രാത്രി ബാന്ദ്ര പോലീസ് സ്‌റ്റേഷന്‍ വളരെ നാടകീയമായ രംഗങ്ങള്‍ക്ക് വേദിയായി. സുന്ദരിയായ യുവതിയും അമ്മയുമായിരുന്നു കഥാപാത്രങ്ങള്‍. ബോളീവുഡിലെ മസില്‍മാന്‍ സല്‍മാന്‍ ഖാന്‍ തീവ്രവാദിയാണെന്നായിരുന്നു യുവതിയുടെ ആരോപണം. പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കാനെത്തിയതായിരുന്നു യുവതി.

സല്‍മാന്‍ ഖാന്‍ തന്റെ അംഗരക്ഷകരെ വിട്ട് മര്‍ദ്ദിച്ചെന്നായിരുന്നു യുവതിയുടേയും അമ്മയുടേയും പരാതി. യുവതിയുമായി കൂടുതല്‍ സംസാരിച്ചപ്പോഴാണ് പരാതിക്ക് പിന്നിലെ പൊരുള്‍ മാധ്യമങ്ങള്‍ക്കും പോലീസിനും മനസിലായത്.

ന്യൂഡല്‍ഹി സ്വദേശിയായ യുവതി ആരാധനയും പ്രേമവും മൂത്താണ് സല്‍മാനെ കാണാനായി തന്റെ മാതാവുമൊത്ത് മുംബൈയിലെത്തിയത്. ഒരിക്കല്‍ ഇവരെ ഹൃദയപൂര്‍വ്വം സല്‍മാന്‍ സ്വീകരിച്ചിരുത്തി സംസാരിച്ചുവെങ്കിലും സന്ദര്‍ശനം സ്ഥിരമായതോടെ സല്‍മാന്‍ ഊരാക്കുടുക്കിലകപ്പെട്ടു.

ഒടുവില്‍ ഗത്യന്തരമില്ലാതെ സ്ഥിരമായി തന്നെ കാണാനെത്തുന്ന യുവതിയെ സല്‍മാന്‍ അംഗരക്ഷകരെ വിട്ട് കൈകാര്യം ചെയ്തു. ഇതാണ് യുവതിയെ രോഷം കൊള്ളിച്ചത്. ഇതോടെ കഴിഞ്ഞ അഞ്ചുദിവസമായി സല്‍മാനെതിരെ പരാതി നല്‍കാന്‍ സ്‌റ്റേഷനില്‍ കയറിയിറങ്ങുകയാണ് യുവതി.

യുവതിയുടെ കളികള്‍ മനസിലായ പോലീസ് പരാതി ഗൗരവമായി കണക്കിലെടുക്കാത്തതിനെതുടര്‍ന്ന് യുവതി പോലീസ് സ്‌റ്റേഷനുപുറത്ത് ബഹളമുണ്ടാക്കിയതോടെയാണ് മാധ്യമപ്രവര്‍ത്തകര്‍ ചുറ്റും കൂടിയത്.

Entertainment news, Mumbai, Young girl, Mother, Erupted, Furor, Outside, Bandra Police station, Calling, Salman Khan, Terrorist.

SUMMARY: Mumbai: A young girl and her mother erupted furor outside Bandra Police station calling Salman Khan a ‘terrorist’.

Keywords: Entertainment news, Mumbai, Young girl, Mother, Erupted, Furor, Outside, Bandra Police station, Calling, Salman Khan, Terrorist.

Post a Comment

Previous Post Next Post