Follow KVARTHA on Google news Follow Us!
ad

നിയമലംഘനത്തില്‍ റെക്കോര്‍ഡുകള്‍ ഭേദിച്ച് 28കാരി: പിഴ പത്ത് ദശലക്ഷം ദിര്‍ഹം

റാസല്‍ ഖൈമ: ഗതാഗത നിയമ ലംഘനത്തില്‍ റെക്കോര്‍ഡുകള്‍ ഭേദിച്ച് 28കാരി അറബ് വനിത. Gulf news, 28-year-old, Arab woman, New record, Sorts, Total number of traffic violations, UAE, Four years, 1,551 traffic offences, Dh1 million.
റാസല്‍ ഖൈമ: ഗതാഗത നിയമ ലംഘനത്തില്‍ റെക്കോര്‍ഡുകള്‍ ഭേദിച്ച് 28കാരി അറബ് വനിത. യുഎഇയില്‍ കഴിഞ്ഞ നാലുവര്‍ഷത്തിനിടയില്‍ 1,551 ഗതാഗത നിയമ ലംഘന കേസുകളാണ് യുവതിക്കെതിരെ ചുമത്തിയിരിക്കുന്നത്. ഈ കേസുകളില്‍ ഏതാണ്ട് പത്ത് ദശലക്ഷം ദിര്‍ഹമാണ് യുവതിക്ക് പിഴ അടയ്‌ക്കേണ്ടത്.

Gulf news, 28-year-old, Arab woman, New record, Sorts, Total number of traffic violations, UAE, Four years, 1,551 traffic offences, Dh1 million.റാസല്‍ഖൈമ പോലീസ് ട്രാഫിക് ആന്റ് പട്രോള്‍സ് ഡിപാര്‍ട്ട്‌മെന്റാണ് ഈ വിവരങ്ങള്‍ പുറത്തുവിട്ടത്. കാലാവധി കഴിഞ്ഞ ലൈസന്‍സ് കൈവശം വച്ചിട്ടുള്ള ഡ്രൈവര്‍മാരെ കണ്ടെത്താനായി ട്രാഫിക് ആന്റ് പട്രോള്‍സ് ഡിപാര്‍ട്ട്‌മെന്റ് ഇലക്ട്രോണിക് റിസേര്‍ച്ച് നടത്തുന്നതിനിടയിലാണ് ഒരു നിസാന്‍ ആള്‍ട്ടിമ നിരന്തരമായി ഗതാഗത നിയമ ലംഘനം നടത്തുന്നത് കണ്ടെത്തിയത്. തുടര്‍ന്ന് യുവതിക്കെതിരെ പോലീസ് കുറ്റങ്ങള്‍ ചുമത്തി.

മാത്രമല്ല 2009ന് ശേഷം യുവതി ഒരിക്കല്‍ പോലും ഡ്രൈവിംഗ് ലൈസന്‍സ് പുതുക്കിയിട്ടില്ലെന്നും പോലീസ് കണ്ടെത്തി. പിഴ തുക അടയ്ക്കാന്‍ യുവതിക്ക് പോലീസ് നോട്ടീസ് അയച്ചെങ്കിലും യുവതി കുറ്റങ്ങള്‍ നിഷേധിച്ചു. ഇതോടെ കേസ് കോടതിയിലെത്തുകയായിരുന്നു.

SUMMARY: A 28-year-old Arab woman has set a new record of sorts for total number of traffic violations in the UAE. Over a period of four years, the woman has racked up 1,551 traffic offences with fines reaching Dh1 million.

Keywords: Gulf news, 28-year-old, Arab woman, New record, Sorts, Total number of traffic violations, UAE, Four years, 1,551 traffic offences, Dh1 million.

Post a Comment