Follow KVARTHA on Google news Follow Us!
ad

ട്വിറ്റര്‍ നിയമകാര്യ വിദഗ്ദ്ധന്‍ അലക്‌സാണ്ടര്‍ മക്ഗില്ലിവ്രേ രാജിവെച്ചു

ട്വിറ്ററിന്റെ നിയമകാര്യ വിദഗ്ധന്‍ അലക്‌സാണ്ടര്‍ മക്ഗില്ലിവ്രേ Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries,
സാന്‍ഫ്രാന്‍സിസ്‌കോ: ട്വിറ്ററിന്റെ നിയമകാര്യ വിദഗ്ദ്ധന്‍ അലക്‌സാണ്ടര്‍ മക്ഗില്ലിവ്രേ രാജിവെച്ചു. നിയമകാര്യ വിദഗ്ദ്ധന്‍ എന്ന സ്ഥാനത്തു നിന്നും രാജിവെക്കുന്നതായുള്ള വിവരം ട്വിറ്റിലൂടെയാണ് അദ്ദേഹം ലോകത്തെ അറിയിച്ചത്. എന്നാല്‍ രാജി വെക്കാനുണ്ടായ സാഹചര്യം എന്താണെന്ന് വ്യക്തമാക്കാന്‍ അദ്ദേഹം തയാറായില്ല.

2009 സെപ്റ്റംബറിലാണ് അദ്ദേഹം ട്വിറ്ററിന്റെ ജനറല്‍ കോണ്‍സലായി സ്ഥാനമേറ്റത്. ഒരു ഉപദേശകന്‍ എന്ന നിലയില്‍ ട്വിറ്ററിനു തുടര്‍ന്നും സേവനം നല്‍കുമെന്നും മക്ഗില്ലിവ്രേ വ്യക്തമാക്കിയിട്ടുണ്ട്.

Twitter, Resigned, Technology, World, Kerala, Malayalam News, National News, Kerala News, International മക്ഗില്ലിവ്രേയുടെ രാജിയോടെ സാങ്കേതിക മേഖലയില്‍നിന്നുള്ള രണ്ടാമത്തെ രാജിയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. വ്യാഴാഴ്ച ഗൂഗിളിന്റെ ആന്‍ഡ്രോയിഡ് വി.പി. ഹ്യൂഗോ ബാര രാജിവെച്ച് ചൈനീസ് സ്മാര്‍ട്ട് ഫോണ്‍ കമ്പനിയുടെ വൈസ് പ്രസിഡന്റ് ആയി നിയമിതനാവുന്ന കാര്യം പുറത്തുവിട്ടിരുന്നു.

രാജിവെച്ച ശേഷം ഇന്റര്‍നെറ്റ് മേഖലയിലെ പുതിയ തൊഴില്‍ മേഖലയിലേക്ക് ചേക്കേറുന്നതായാണ് മക്ഗില്ലിവ്രേ ട്വിറ്ററിലൂടെ വ്യക്തമാക്കിയത്. ഇനിഷ്യല്‍ പബ്ലിക് ഓഫറിങ്ങിനുള്ള നടപടിക്രമങ്ങള്‍ ട്വിറ്റര്‍ പൂര്‍ത്തിയാക്കി വരുന്നതിനിടെയാണ് മക്ഗില്ലിവ്രേയുടെ അപ്രതീക്ഷിത പിന്‍മാറ്റം.

വിജയ ഗഡ്‌ഡേയാവും മക്ഗില്ലിവ്രേയുടെ സ്ഥാനമേറ്റെടുക്കുകയെന്ന് ട്വിറ്റര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഗൂഗിളിലെ സാങ്കേതിക മേഖലകളിലെ അപൂര്‍വം വനിതകളില്‍ ഒരാളാണ് വിജയ ഗഡ്‌ഡേ. ഇവര്‍ മക്ഗില്ലിവ്രേയുടെ കൂടെ കുറേ കാലം ട്വിറ്ററില്‍ വരുന്നതിനു മുമ്പ് ജോലിചെയ്തിരുന്നു. ജൂനിപര്‍ നെറ്റ്‌വര്‍ക്ക്‌സിലെ സീനിയര്‍ ഡയറക്ടറും അസോസിയേറ്റ് ജനറല്‍ കൗണ്‍സിലുമായി ജോലിചെയ്തുവരികയായിരുന്നു വിജയ ഗഡ്‌ഡേ.

Also Read:ക്വാളിസില്‍ കഞ്ചാവ് കടത്ത്: മൊബൈല്‍ നമ്പറുകാരന്‍ നൗഷാദിനെ പോലീസ് തെരയുന്നു

Keywords:  Twitter, Resigned, Technology, World, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Post a Comment