വീട്ടുടമയ്ക്കും കുടുംബാംഗങ്ങള്‍ക്കും ഉറക്കഗുളിക നല്‍കി മോഷണം

ദുബൈ: വീട്ടുടമയ്ക്കും കുടുംബാംഗങ്ങള്‍ക്കും ഉറക്കഗുളിക നല്‍കി മോഷണം നടത്തിയ ജോലിക്കാരിയും അവരുടെ രണ്ട് സുഹൃത്തുക്കളും അറസ്റ്റിലായി. ബര്‍ ദുബൈയിലെ ഒരു വീട്ടില്‍ നിന്നുമാണ് ഇവര്‍ മോഷണം നടത്തിയത്. മോഷണം നടത്തിയശേഷം ഒളിവില്‍ പോയ ജോലിക്കാരിയെയും സുഹൃത്തുക്കളേയും പോലീസ് പിന്നീട് അറസ്റ്റ് ചെയ്യുകയായിരുന്നു.

Gulf news, Dubai, Illegal housemaid, Two partners, Arrested, Dubai Police, Robbing, Villa, Bur Dubai ഉറക്കഗുളിക കഴിച്ച വീട്ടുടമയുടെ ഭാര്യയേയും മകളേയും ആരോഗ്യനില വഷളായതിനെതുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതേസമയം മോഷ്ടാക്കളെപോലെ തന്നെ കുറ്റവാളികളാണ് വീട്ടുടമയെന്ന് ബര്‍ദുബൈ പോലീസ് സ്‌റ്റേഷന്‍ ആക്ടിംഗ് ഡയറക്ടര്‍ ലഫ്റ്റനന്റ് കേണല്‍ തുര്‍ക്കി ബിന്‍ ഫാരിസ് വ്യക്തമാക്കി. സ്‌പോണ്‍സര്‍ഷിപ്പില്ലാത്ത യുവതിയേയാണ് വീട്ടുടമ ജോലിക്കായി നിയമിച്ചതെന്നും അദ്ദേഹം അറിയിച്ചു.

SUMMARY: Dubai: An illegal housemaid and her two partners have been arrested by Dubai Police for robbing a villa in Bur Dubai after giving strong sleeping pills to the owner and his family, police said on Saturday.

Keywords: Gulf news, Dubai, Illegal housemaid, Two partners, Arrested, Dubai Police, Robbing, Villa, Bur Dubai

Post a Comment

Previous Post Next Post