Follow KVARTHA on Google news Follow Us!
ad

യാസീന്‍ ഭട്കലിന്റെ ഭാര്യാ വീടും ശ്രദ്ധാകേന്ദ്രമാകുന്നു

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ഷഹീന്‍ ബാഗിലെ കൊച്ചുവീട് പോലീസിന്റേയും മാധ്യമങ്ങളുടേയും ശ്രദ്ധാകേന്ദ്രമാകുന്നു. National news, New Delhi, India's most-wanted men, Yasin Bhatkal, Arrested, Special Task, Nepal, Bomb blasts, India, Delhi High Court, September 7, 2011
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ഷഹീന്‍ ബാഗിലെ കൊച്ചുവീട് പോലീസിന്റേയും മാധ്യമങ്ങളുടേയും ശ്രദ്ധാകേന്ദ്രമാകുന്നു. ബുധനാഴ്ച രാത്രി ബീഹാര്‍ നേപ്പാള്‍ അതിര്‍ത്തിയില്‍ നിന്നും പോലീസ് അറസ്റ്റ് ചെയ്ത യാസീന്‍ ഭട്കലിന്റെ ഭാര്യ സാഹിദയുടെ വീടാണിത്. 2011ലും ഈ വീട് മാധ്യമങ്ങളുടേയും പോലീസിന്റേയും ശ്രദ്ധാകേന്ദ്രമായി മാറിയിരുന്നു. ജര്‍മ്മന്‍ ബേക്കറി സ്‌ഫോടനക്കേസിലും എം ചിന്നസ്വാമി സ്‌റ്റേഡിയം സ്‌ഫോടനക്കേസിലും സാഹിദയുടെ പിതാവ് മുഹമ്മദ് ഇര്‍ഷാദ് ഖാന്‍ അറസ്റ്റിലായതോടെയായിരുന്നു ഇത്.
National news, New Delhi, India's most-wanted men, Yasin Bhatkal, Arrested, Special Task, Nepal, Bomb blasts, India, Delhi High Court, September 7, 2011

വ്യാഴാഴ്ച സാഹിദയുടെ കുടുംബാംഗങ്ങളെ കാണാന്‍ നിരവധി മാധ്യമപ്രവര്‍ത്തകര്‍ എത്തിയെങ്കിലും ആരോടും സംസാരിക്കാന്‍ അവര്‍ തയ്യാറായില്ല. ഈ കുടുംബം വളരെ ചുരുക്കം അവസരങ്ങളില്‍ മാത്രമേ അയല്‍ വാസികളോടു പോലും സംസാരിക്കാറുള്ളുവെന്ന് ചില സമീപവാസികള്‍ പറഞ്ഞു.

2008ലാണ് യാസീന്‍ സാഹിദയെ വിവാഹം കഴിച്ചതെന്ന് അയല്‍ക്കാര്‍ പറഞ്ഞു. തന്റെ ഭാര്യയോടും വീട്ടുകാരോടും അയാള്‍ തന്റെ വ്യക്തിത്വം മറച്ചുവെക്കുകയായിരുന്നു. ഇമ്രാനെന്നാണ് പേരെന്നും ലഖ്‌നൗവില്‍ നിന്നുമാണ് താനെത്തിയതെന്നുമായിരുന്നു യാസീന്‍ പ്‌റഞ്ഞത്. ഞങ്ങള്‍ അയാളെ അധികം കണ്ടിട്ടുപോലുമില്ല. വിവാഹം കഴിഞ്ഞ് മാസങ്ങള്‍ക്കുശേഷം അയാള്‍ സാഹിതയെ വിട്ട് പോയി. മടങ്ങിയെത്തുമെന്ന് വാഗ്ദാനം ചെയ്താണ് അയാള്‍ പോയത്. എന്നാല്‍ അയാള്‍ ഒരിക്കലും മടങ്ങിയെത്തിയില്ല ഒരു അയല്‍ വാസി പറഞ്ഞു.

SUMMARY: New Delhi: A small house in a narrow lane in Shaheen Bagh area of Delhi, the home of the wife of Yasin Bhatkal, was on Thursday the focus of attention following his arrest from the Indo-Nepal border.

Keywords: National news, New Delhi, India's most-wanted men, Yasin Bhatkal, Arrested, Special Task, Nepal, Bomb blasts, India, Delhi High Court, September 7, 2011

Post a Comment