Follow KVARTHA on Google news Follow Us!
ad

മുഖ്യമന്ത്രി കനിഞ്ഞു; 87-ാം വയസില്‍ സ്വാതന്ത്ര്യ സമരസേനാനി പെന്‍ഷന്‍

സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടിയതിനു പ്രതിഫലം വേണ്ടെന്നായിരുന്നു കൊച്ചുവേളി പുത്തന്‍പുരയ്ക്കല്‍ വീട്ടില്‍ വി.കെ. ഗോവിന്ദപ്പിള്ളയുടെ Chief Minister, Thiruvananthapuram, Pension, Chief Minister, Oommen Chandy, Penssion
തിരുവനന്തപുരം: സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടിയതിനു പ്രതിഫലം വേണ്ടെന്നായിരുന്നു കൊച്ചുവേളി പുത്തന്‍പുരയ്ക്കല്‍ വീട്ടില്‍ വി.കെ. ഗോവിന്ദപ്പിള്ളയുടെ നിലപാട്. എന്നാല്‍ എല്ലാവരാലും ഉപേക്ഷിക്കപ്പെട്ടപ്പോള്‍ അദ്ദേഹത്തിനു നിലപാട് മാറ്റി പെന്‍ഷനുവേണ്ടി സമരം ഇരിക്കേണ്ടി വന്നു. ഒടുക്കം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഇടപെട്ട് 87 കാരനായ ഗോവിന്ദപ്പിള്ളയ്ക്ക് പെന്‍ഷന്‍ അനുവദിക്കുകയും ഇതു സംബന്ധിച്ച ഉത്തരവ് അദ്ദേഹത്തെ ചേംബറില്‍ വിളിച്ച് കൈമാറുകയും ചെയ്തു.

ഉള്ളൂര്‍ ഗോപിക്കും മണ്ണന്തല കരുണാകരനും ഒപ്പം വേളി സമരത്തില്‍ പങ്കെടുത്ത് അഞ്ച് തവണ പോലീസിന്റെ അടിയും തൊഴിയുമേറ്റ് ചികിത്സയിലായിരുന്നു ഗോവിന്ദപ്പിള്ള. എന്നാല്‍, സ്വാതന്ത്ര്യ സമരസേനാനി പെന്‍ഷനുവേണ്ടി അപേക്ഷിക്കുവാന്‍ തയ്യാറായിരുന്നില്ല. സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തത് ആനുകൂല്യം നേടാനല്ല എന്നതായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. എന്നാല്‍, എല്ലാവരാലും ഉപേക്ഷിക്കപ്പെട്ടപ്പോഴാണ് വയോധികനായ അദ്ദേഹം പെന്‍ഷന് അപേക്ഷിച്ചത്.

പെന്‍ഷന്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് ഗോവിന്ദപ്പിള്ള  അനേകം അപേക്ഷകള്‍ സര്‍ക്കാരിന് നല്‍കി. 1947-ലെ വിമോചന സമരത്തില്‍ പങ്കെടുത്തതായി അപേക്ഷയില്‍ കാണിച്ചിരുന്നെങ്കിലും സമരവുമായി ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കാത്തതിനാല്‍ അപേക്ഷ തിരുവനന്തപുരം ജില്ലാ കളക്ടര്‍ തള്ളി. തന്നോടൊപ്പം സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്ത വ്യക്തിയാണെന്നും വെള്ളപ്പൊക്കത്തില്‍ ഗോവിന്ദപ്പിള്ളയുടെ രേഖകള്‍ നഷ്ടപ്പെട്ടതാണെന്നും സ്വാതന്ത്ര്യ സമരസേനാനി മണ്ണന്തല കരുണാകരന്‍ നല്‍കിയ കത്തിന്റെ പകര്‍പ്പും തെളിവിനു സമര്‍പ്പിച്ചിരുന്നു.

ഗോവിന്ദപ്പിള്ളയുടെ ദുരവസ്ഥ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെട്ടതിനെത്തുടര്‍ന്ന് പെന്‍ഷന്‍ ചട്ടം 23ല്‍ ഇളവു വരുത്തി കേരള സ്വാതന്ത്ര്യ സമര സേനാനി പെന്‍ഷന്‍ അനുവദിക്കാന്‍ സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു.
Chief Minister, Thiruvananthapuram, Pension, Chief Minister, Oommen Chandy, Penssion

Keywords: Chief Minister, Thiruvananthapuram, Pension, Chief Minister, Oommen Chandy, Penssion, Kerala, Freedom Figher Pension to V.K. Govinda Pillai, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Post a Comment