Follow KVARTHA on Google news Follow Us!
ad

അല്‍ജസീറയ്ക്ക് ഈജിപ്തില്‍ സൈന്യത്തിന്റെ നിരോധനം: 4 റിപോര്‍ട്ടര്‍മാര്‍ അറസ്റ്റില്‍

പ്രമുഖ ടെലിവിഷന്‍ ചാനല്‍ അല്‍ജസീറയ്ക്ക് ഈജിപ്തില്‍ സൈന്യത്തിന്റെ photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
കെയ്‌റോ: പ്രമുഖ  ടെലിവിഷന്‍ ചാനല്‍  അല്‍ജസീറയ്ക്ക് ഈജിപ്തില്‍ സൈന്യത്തിന്റെ നിരോധനം. അല്‍ജസീറ ചാനലിന്റെ ഈജിപ്ഷ്യന്‍ വിഭാഗം അല്‍ജസീറ മുബാശിര്‍ മിസ്ര് ചനലിനാണ് സൈന്യം  നിരോധനം ഏര്‍പ്പെടുത്തിയത്. സൈന്യത്തിന്റെ നിയന്ത്രണത്തിലായതോടെ ഈജിപ്തില്‍ പ്രക്ഷോഭം രൂക്ഷമായതിനെ തുടര്‍ന്ന്  ആഗസ്റ്റ് മൂന്ന് മുതല്‍ ചാനലിന് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. മുര്‍സി അനുകൂലികളെ പിന്താങ്ങുന്ന തരത്തിലുള്ള പരിപാടികളാണ് ചാനല്‍ സംപ്രേഷണം ചെയ്യുന്നതെന്നാണ് സൈനിക ഭരണകൂടത്തിന്റെ ആരോപണം.

കൂടാതെ ചാനല്‍ വിവിധ പരിപാടികളിലൂടെ  രാജ്യത്തിന്റെ ദേശീയതക്ക് കോട്ടം വരുത്തുന്ന രീതിയിലുള്ള നുണകളും അഭ്യൂഹങ്ങളും സംപ്രക്ഷേപണം ചെയ്യുന്നുവെന്നും വാര്‍ത്താ വിതരണ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ കുറ്റപ്പെടുത്തി. അതുകൊണ്ടുതന്നെ അല്‍ജസീറയ്ക്ക്
Egypt, Military, Channel, Report, Police, Arrest, World, Malayalam News, National News, Kerala
രാജ്യത്ത് പ്രവര്‍ത്തിക്കാന്‍ നിയമപരമായ അനുമതിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നിരോധനം ഏര്‍പ്പെടുത്തിയത്.

ഓഗസ്റ്റ് 15 മുതല്‍ അല്‍ജസീറ ചാനല്‍ മന്ത്രാലയത്തിന്റെ നിരീക്ഷണത്തിലായിരുന്നു. വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ ആവശ്യപ്രകാരമാണ് ചാനല്‍ നിരീക്ഷിക്കാന്‍ തയാറായത്. ചാനലിന് നിരോധനം ഏര്‍പെടുത്തിയതിനെ തുടര്‍ന്ന്  കൈറോയില്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാനെത്തിയ  ചാനലിലെ നാല് റിപോര്‍ട്ടര്‍മാരെ പോലീസ് അറസ്റ്റ്  ചെയ്തിരുന്നു. അതേസമയം അറസ്റ്റിലായവരെ മോചിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടത്തുമെന്നും  ഈജിപ്‌ഷ്യന്‍ വിഭാഗം ചാനലിന്റെ  സംരക്ഷണം ഏറ്റെടുക്കുമെന്നും അല്‍ജസീറ ഇംഗ്ലീഷ് വിഭാഗം ചാനല്‍ വ്യക്തമാക്കി.

Also Read: 
തുടര്‍ച്ചയായ മൂന്നാം നാളും KSRTC ബസ് കല്ലെറിഞ്ഞ് തകര്‍ത്തു; ഡ്രൈവര്‍ക്ക് ഗുരുതരം

Keywords: Egypt, Military, Channel, Report, Police, Arrest, World, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Post a Comment