ദിഗ് വിജയ് സിംഗിന്റെ കാറിനുനേര്‍ക്ക് കല്ലേറ്

ധര്‍(മദ്ധ്യപ്രദേശ്): കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ദിഗ് വിജയ് സിംഗും മദ്ധ്യപ്രദേശ് പ്രതിപക്ഷനേതാവ് അജയ് സിംഗും സഞ്ചരിച്ച കാറിനുനേരെ കല്ലേറ്. കല്ലേറില്‍ കാറിന് സാരമായ കേടുപറ്റി. ദിഗ് വിജയ് സിംഗിനും അജയ് സിംഗിനും പരിക്കേറ്റിട്ടില്ല. കല്ലേറിനുപിന്നില്‍ ബിജെപി പ്രവര്‍ത്തകരാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

കല്ലേറിനെക്കുറിച്ച് പോലീസിന് നേരത്തേ വിവരം ലഭിച്ചിരുന്നിട്ടും അവരുടെ ഭാഗത്തുനിന്നും യാതൊരു നടപടിയും ഉണ്ടായില്ലെന്ന് ദിഗ് വിജയ് സിംഗ് ആരോപിച്ചു. പോലീസ് മനസുവെച്ചിരുന്നുവെങ്കില്‍ ആക്രമണം ഉണ്ടാകുമായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

കല്ലേറില്‍ താന്‍ ഭയന്നുവെന്ന് ബിജെപി ധരിച്ചുവെച്ചിട്ടുണ്ടെങ്കില്‍ അത് തെറ്റാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
National news, Bodhgaya, Two people, Injured, Series of blasts, Mahabodhi temple, Bihar's Bodhgaya district, Blast, Took place, Temple complex, Shortly
അലിരാജ് പൂരില്‍ നിന്നും മടങ്ങുന്നതിനിടയിലാണ് ദിഗ് വിജയ് സിംഗിനും അജയ് സിംഗിനും നേരെ ആക്രമണമുണ്ടായത്.

SUMMARY: Dhar, MP: Activists, allegedly belonging to saffron outfits, yesterday pelted stones at the car in which Congress General Secretary Digvijay Singh and Leader of the Opposition in the Madhya Pradesh Assembly Ajay Singh were travelling near here.

Keywords: National news, Bodhgaya, Two people, Injured, Series of blasts, Mahabodhi temple, Bihar's Bodhgaya district, Blast, Took place, Temple complex, Shortly

Post a Comment

Previous Post Next Post