ഡല്‍ഹി കൂട്ടബലാല്‍സംഗം: കൗമാരക്കാരനായ പ്രതിക്ക് 3 വര്‍ഷം തടവ്

ന്യൂഡല്‍ഹി: വിവാദമായ ഡല്‍ഹി കൂട്ടബലാല്‍സംഗക്കേസിലെ കൗമാരക്കാരനായ പ്രതിക്ക് കോടതി 3 വര്‍ഷം തടവ് ശിക്ഷ വിധിച്ചു. പ്രതിയുടെ പ്രായം പരിഗണിച്ചാല്‍ ലഭിക്കാവുന്നതില്‍ ഏറ്റവും വലിയ ശിക്ഷയാണിത്.

2012 ഡിസംബര്‍ 16നാണ് നാടിനെ നടുക്കിയ കൂട്ടബലാല്‍സംഗം ഡല്‍ഹിയില്‍ അരങ്ങേറിയത്. ആറ് പേരായിരുന്നു കേസില്‍ പ്രതികള്‍. ഇതിലെ ആറാം പ്രതിക്ക് 18 വയസുതികയാന്‍ ഇനിയും 6 മാസം കഴിയണം. ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡാണ് ശിക്ഷ വിധിച്ചത്.

National news, New Delhi, Lawyer, Vinay Sharma, Accused, December 16, Delhi gang-rape case, Claimed, Wednesday, Client, Critical, Attacked, Tihar Jail.ബലാല്‍സംഗക്കേസുകളിലെ പ്രതികളുടെ പ്രായം പരിഗണിച്ച് ശിക്ഷ വിധിക്കരുതെന്നും മറിച്ച് കുറ്റകൃത്യത്തിന്റെ തീവ്രതയാണ് ശിക്ഷ പരിഗണിക്കുന്ന ഘടകമാകേണ്ടതെന്നും ബലാല്‍സംഗത്തിനിരയായ പെണ്‍കുട്ടിയുടെ മാതാവ് രാവിലെ മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. കൗമാരക്കാരന്റെ വിധിപ്രഖ്യാപനത്തിന് സാക്ഷിയാവാന്‍ കോടതിയിലേയ്ക്ക് പോകുന്നതിനിടയിലായിരുന്നു മാതാവിന്റെ പ്രതികരണം.

SUMMARY: New Delhi: In the first conviction in the December 16 gangrape case, the juvenile accused was today found guilty of murder and rape of the 23-year-old girl but he got away with a maximum of three years imprisonment mandated under the juvenile law.

Keywords: National news, New Delhi, Lawyer, Vinay Sharma, Accused, December 16, Delhi gang-rape case, Claimed, Wednesday, Client, Critical, Attacked, Tihar Jail.

Post a Comment

Previous Post Next Post