Follow KVARTHA on Google news Follow Us!
ad

ഭട്കലിനേയും അസദുല്ലയേയും അറസ്റ്റുചെയ്തത് നേപ്പാള്‍ ഇന്റലിജന്‍സ്?

ന്യൂഡല്‍ഹി: ബുധനാഴ്ച രാത്രി ബീഹാര്‍നേപ്പാള്‍ അതിര്‍ത്തിയില്‍ നിന്നും പിടിയിലായ യാസീന്‍ ഭട്കലിനെയും കൂട്ടാളി അസദുല്ലയേയും 12 ദിവസത്തേയ്ക്ക് എന്‍.ഐ.എ കസ്റ്റഡിയില്‍ വിട്ടുകൊണ്ട് കോടതി ഉത്തരവിട്ടു.National news, New Delhi, India's most-wanted men, Yasin Bhatkal, Arrested, Special Task, Nepal, Bomb blasts, India, Delhi High Court, September 7, 2011
ന്യൂഡല്‍ഹി: ബുധനാഴ്ച രാത്രി ബീഹാര്‍നേപ്പാള്‍ അതിര്‍ത്തിയില്‍ നിന്നും പിടിയിലായ യാസീന്‍ ഭട്കലിനെയും കൂട്ടാളി അസദുല്ലയേയും 12 ദിവസത്തേയ്ക്ക് എന്‍.ഐ.എ കസ്റ്റഡിയില്‍ വിട്ടുകൊണ്ട് കോടതി ഉത്തരവിട്ടു. എന്‍.ഐ.എ സ്‌പെഷ്യല്‍ ജഡ്ജി ഐ.എസ് മെഹ്ത്തയാണ് ഇരുവരേയും സെപ്റ്റംബര്‍ 10 വരെ കസ്റ്റഡിയില്‍ വിടാനായി ഉത്തരവിട്ടത്. എന്‍.ഐ.എ പ്രത്യേക വിമാനത്തിലാണ് ഇരുവരേയും പാറ്റ്‌നയില്‍ നിന്നും ഡല്‍ഹിയിലെത്തിച്ചത്.

പാറ്റ്‌നയിലെ മിലിറ്ററി പോലീസ് ക്യാമ്പിലാണ് ഇരുവരേയും അതീവ സുരക്ഷയില്‍ കസ്റ്റഡിയില്‍ പാര്‍പ്പിച്ചിരുന്നത്. ഇതിനിടെ എന്‍.ഐ.എയുടെ ഉദ്യോഗസ്ഥര്‍ ഇരുവരേയും ചോദ്യം ചെയ്തിരുന്നു.

National news, New Delhi, India's most-wanted men, Yasin Bhatkal, Arrested, Special Task, Nepal, Bomb blasts, India, Delhi High Court, September 7, 2011ഭട്കലിനേയും ആഗസ്റ്റ് 16ന് അറസ്റ്റിലായ ലഷ്‌കര്‍ പോരാളി തുണ്ടയേയും നേപ്പാള്‍ പോലീസ് കാഠ്മണ്ഡുവില്‍ നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് ഒരു പ്രമുഖ നേപ്പാള്‍ പത്രം റിപോര്‍ട്ട് ചെയ്തു. പിന്നീട് നേപ്പാള്‍ പോലീസ് ഇന്ത്യന്‍ ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ക്ക് ഇവരെ കൈമാറുകയായിരുന്നുവെന്നുമാണ് റിപോര്‍ട്ട്. എന്നാല്‍ ഈ വാര്‍ത്ത നേപ്പാള്‍ പോലീസ് നിഷേധിച്ചു.

കാഠ്മണ്ഡുവിന്റെ ഹൃദയഭാഗമായ ബാഗ് ബാസാര്‍ ഏരിയയില്‍ നിന്നും നേപ്പാള്‍ സുരക്ഷാ സേന ഭട്കലിനെ പിടികൂടുകയായിരുന്നുവെന്നും റിപോര്‍ട്ടുണ്ട്. ബാഗ്ബാസാറില്‍ നിന്നും പിടികൂടിയ ഭട്കലിനെ പിന്നീട് ബിര്‍ഗുഞ്ചിലേയ്ക്ക് കൊണ്ടുവരികയായിരുന്നു. നേപ്പാള്‍ ഇന്ത്യയുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശമാണ് ബിര്‍ഗുഞ്ച്. ഇവിടെനിന്നും ഇന്ത്യന്‍ അധികൃതര്‍ക്ക് യാസീനെ കൈമാറുകയായിരുന്നു.

കാഠ്മണ്ഡുവില്‍ നിന്ന് ദുബൈയിലേയ്ക്കും പാക്കിസ്ഥാനിലേയ്ക്കും കുറഞ്ഞത് അഞ്ച് തവണയെങ്കിലും ഭട്കല്‍ യാത്രചെയ്തതായാണ് റിപോര്‍ട്ട്. തുണ്ടയേയും സമാനമായ രീതിയില്‍ പിടികൂടുകയായിരുന്നു. കാഠ്മണ്ഡുവിലെ ബാഗ്ബാസാറിലെ ജമാ മസ്ജിദില്‍ നിന്നും പുറത്തുവന്ന സമയത്താണ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തതെന്നും വാര്‍ത്തയുണ്ട്.

അതേസമയം ഈ റിപോര്‍ട്ടുകളെല്ലാം തെറ്റാണെന്ന് നേപ്പാള്‍ ആഭ്യന്തരവകുപ്പ് വക്താവ് ശങ്കര്‍ പ്രസാദ് കൊയ് രാള വ്യക്തമാക്കി.

SUMMARY: New Delhi: India's premier investigating agency, NIA, Friday got 12 days' custody of Yasin Bhatkal, one of the country's most wanted men and co-founder of Indian Mujahideen, to unravel the wide terrorist infrastructure he helped to build.

Keywords: National news, New Delhi, India's most-wanted men, Yasin Bhatkal, Arrested, Special Task, Nepal, Bomb blasts, India, Delhi High Court, September 7, 2011

Post a Comment